Monday, February 4, 2008

ഉഗ്രപ്രതാപി

അഞ്ചുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളം; ഷാര്‍ജ്ജ, ദുബായ്, അബുദാബി എന്ന പോലെ മൂന്ന് പീസായി കിടന്നിരുന്ന കാലത്ത് തിരുവിതാംകൂര്‍ ഭാഗത്തെ ഒരു രാജകൊട്ടാരത്തില്‍ അംഗത്തേപോലെ കഴിഞ്ഞിരുന്നൊരു അംഗരക്ഷകന്‍ വളന്ററി റിട്ടയര്‍മെന്റ് വാങ്ങി സകുടുംബം മലബാര്‍ ഏരിയയിലേക്ക് പലായനം ചെയ്തു. അഥവാ അവിടെ നിന്ന് സ്കൂട്ടായി ഓടിരക്ഷപ്പെട്ടു.

ഫാമിലിയായി താമസിക്കാന്‍ വല്യ അലമ്പില്ലാത്ത ഒരിടം തേടി നാടായ നാടുമുഴുവനലഞ്ഞ അദ്ദേഹം കറങ്ങിത്തിരിഞ്ഞ് കൊടകരയിലെത്തുകയും, പന്തല്ലൂക്കാരന്റെ പലചരക്ക് കടയും, ചിന്നപ്പയ്യന്‍ സായ്‌വിന്റെ മൊത്തവ്യാപാരവും, സുരേഷേട്ടന്റെ അച്ഛന്റെ ഹോട്ടല്‍ സുരേഷും, ചന്തക്കെട്ടിടവും മോഹന്‍ സലൂണും വാകപ്പൂക്കള്‍ പൊഴിഞ്ഞ് വീണ് റെഡ് കാര്‍പ്പറ്റ് വിരിച്ച പോലെ കിടന്നിരുന്ന റോഡും റോഡ് സൈഡും കലുങ്കുകളും കൊടകരത്തോടുമെല്ലാം പ്രഥമദൃഷ്ട്യാ തന്നെ അദ്ദേഹത്തെ ഹഠാകര്‍ഷിക്കുകയും കൂനന്‍ ഔസേപ്പേട്ടന്റെ തറവാടും പറമ്പും വാങ്ങി താമസിയാതെ അവിടെ താമസമാരംഭിക്കുകയുമായിരുന്നു.

അദ്ദേഹമാണ് പില്‍ക്കാലത്ത് ഊരുക്ക് ഉഗ്രപ്രതാപിയായി, ഏരിയയിലെ മൊത്തം ചെറുവക പിള്ളാരുടെയും പേടിസ്വപ്നമായി വിരാജിച്ച ശ്രീ തച്ചേത്ത് ഗോപാലമേനോന്‍ അവര്‍കള്‍ എന്ന ജിനുവിന്റെ മുത്തച്ഛന്‍!

മൂക്കത്ത് ഈച്ചവന്നിരുന്നാല്‍ കത്തിയെടുത്ത് വെട്ടുന്ന തരം വളരെ സൌമ്യ പ്രകൃതം. അരിചെമ്പിനകത്ത് തലയിട്ട് സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം ആറടി രണ്ടിഞ്ചിന്റെ ഉയരം. മേല്‍ ചുണ്ടിനു മുകളിലെ ആ ചീര്‍മ്മത ഇല്ലെന്നതൊഴിച്ചാല്‍ ഏറെക്കുറെ രാമാനന്ദസാഗറിന്റെ രാമായണത്തിലെ ധാരാസിങ്ങിന്റെ മുറിച്ചമുറി.

കാര്യം ഉഗ്രപ്രതാപി കൊടകര നിയോജകമണ്ഢലത്തില്‍ ആകാശവാണിയുടെ സംസ്കൃതത്തിലുള്ള വാര്‍ത്ത കേട്ടാല്‍ മനസ്സിലാവുന്ന ഏകവ്യക്തിയും, ന്യായാന്യായങ്ങളറിയുന്നവനും ലോക്കല്‍ വക്കാണങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കുന്നവനും പരോപകാരിയുമായിരുന്നു. പക്ഷെ, ‘ഒരം കഴച്ചാല്‍ മനം കഴക്കില്ല’ ‘ കന്നിനെ കയം കാട്ടരുത്, മക്കളെ മോണ കാട്ടരുത്’ എന്നൊക്കെയുള്ള ഓരോരോ ഉഡായിപ്പ് പഴഞ്ചോല്ലുകള്‍ പറഞ്ഞ് അവനവന്റെ വീട്ടിലെ കുട്ടികളെ തല്ലുന്നത് പോട്ടെ, അടുത്ത വീടുകളിലെ കുട്ടികളെ തല്ലിക്കാന്‍ അവരുടെ പാരന്‍സിന് ഒരു പ്രചോദനവും നല്‍കിയിരുന്നു.

മിക്കാവാറും രാവിലെ എട്ടുമണിയോടെ ജിനുവിന്റെ കരച്ചില്‍ കേള്‍ക്കും. കരച്ചിലില്‍ നിന്നേ ആരുടെ കയ്യീന്നാണ് ഇന്ന് പീഢനം എന്നൂഹിക്കാന്‍ കഴിന്ന വിധം, അവന്‍ കരച്ചിലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നുമായിരുന്നു കരച്ചില്‍.

അവനവന്റെ കുട്ടികളെ വിലയുണ്ടെങ്കിലേ അവരുടെ കൂട്ടുകാരെ വിലയുണ്ടാകൂ.. എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത് ഉഗ്രപ്രതാപിയാണ്. കാരണം, അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരുത്തന്റെ ചങ്ങാതിയായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ എന്റെ തലവെട്ടം കണ്ടാല്‍ അദ്ദേഹം ചുവപ്പ് ജാക്കറ്റിട്ട് പോകുന്ന ആന കാര്‍ത്തേച്ചിയെ കൊച്ചുരാമേട്ടന്റെ കൂറ്റന്‍ പോത്ത് നോക്കും പോലെ ‘നയം വ്യക്തമല്ലാത്ത’ ഒരു നോട്ടം നോക്കിയിരുന്നു.

പകല്‍ സമയങ്ങളില്‍ മിക്കവാറും ഉഗ്രപ്രതാപി അവരുടെ ഉമ്മറത്തുള്ള പച്ചയില്‍ നീല, വെള്ള വരകളുള്ള തുണിയിട്ട ചാരുകസേരയില്‍ കാണും. ഉച്ചക്ക് ഊണുകഴിക്കാന്‍ അകത്ത് പോയാല്‍ പിന്നെ ഒരു നാലുമണി വരെ അകത്ത് കിടന്ന് ഉറങ്ങും. ഒഴിവു ദിവസങ്ങളില്‍ ആ സമയത്താണ് ഞങ്ങള്‍ അവരുടെ പറമ്പിലുള്ള കളികള്‍ സ്‌കെഡ്യൂള്‍ ചെയ്യാറ്.

എന്റെ പറമ്പിന്റെ വേലിയുടെ ഇടയിലൂടെ ചെക്ക് ചെയ്തിട്ടേ ഞാന്‍ സാധാരണ അവരുടെ കോമ്പൌണ്ടില്‍ കടക്കൂ. ഉഴുന്നുണ്ടിയുടെ ചാരെ നിന്ന് നോക്കിയാല്‍ ചാരുകസേരയുടെ കാല്‍ സ്റ്റാന്റില്‍ വച്ച മുത്തച്ഛന്റെ കാല്‍ പാദം കണ്ടാലോ താഴെ കോളാമ്പി കണ്ടാലോ അന്നവിടെ കളിയില്ല എന്ന് തീരുമാനിച്ച്, മടങ്ങി പോരും.

അങ്ങിനെയൊരിക്കല്‍, സ്വച്ഛസുന്ദരമായ ഒരു ഉച്ചതിരിഞ്ഞ നേരം.

പന്ത്രണ്ടരയുടെ ‘നട്ടപറ‘ ക്ലൈമാക്സ് ഷോക്ക് ശേഷം സൂര്യഭഗവാന്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് വലിഞ്ഞമര്‍ന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേ നിന്ന്‍, അപ്പുറത്തുള്ള കോഴിവാലന്‍ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി.

തണലായി തുടങ്ങുമ്പോള്‍ ചെമ്മണ്‍ നിറമുള്ള തുമ്പിക്കൂട്ടം ബുഷിന്റെ മുകളില്‍ പറന്നുവന്നിരിക്കും. തുമ്പികളെ വടികൊണ്ടടിച്ച് പിടിക്കുകയും വാലില്‍ നൂല് കെട്ടലും അവയെക്കൊണ്ട് കല്ലെടുപ്പിക്കലും ഒരു ഐറ്റം വിനോദമായിരുന്ന കാലം.

ഊണിനും തുടര്‍ന്നുള്ള റെസ്റ്റിനുമായി മുത്തച്ഛന്‍ അകത്ത് പോയ അന്ന് ഞങ്ങള്‍ ഏസ് യൂഷ്വല്‍ തുമ്പി പിടുത്തമാരംഭിച്ചു. പൊരിഞ്ഞ വേട്ട.

അന്ന്, ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉറക്കം വരാത്തതാണോ അതോ ഇനി വേറെ വല്ല ഹിഡന്‍ കാരണങ്ങളാണോ എന്നറിയില്ല, പതിവിലും വളരെ നേരത്തേ മുറുക്കാനും മുറുക്കി മുത്തച്ഛന്‍ ചാരുകസേര ലക്ഷ്യമാക്കി വന്നു..

ചുവന്നുതുടങ്ങിയ മുറുക്കാന്‍ കലര്‍ന്ന ഉമിനീര്‍, കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ എന്നാലോചിച്ച്, ചാരുകസേരയിലേക്ക് ചാഞ്ഞതു വരെയേ മുത്തച്ഛനോര്‍മ്മയുള്ളൂ.

അമ്മിക്കുഴ സിമന്റ് തറയില്‍ വീണ പോലെയൊരു പതിഞ്ഞ ‘പഠേ’ എന്നൊരു ശബ്ദവും കൂടെ.... ‘എന്റയ്യോ!!’ എന്നൊരു നിലവിളിയുമാണ് പിന്നെയവിടെ മുഴങ്ങി കേട്ടത്!.

ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കുമ്പോള്‍ ചാരുകസേരയിലേക്ക് പൊസിഷന്‍ ചെയ്ത കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി , “ഹര്‍ ര്‍ ര്‍ ... ഹര്‍ ര്‍ ര്‍ ഹര്‍ ര്‍ ര്‍ “ എന്ന്‍ ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്.

തുമ്പിയെ അടിക്കാനായി എടുത്ത ചാരുകസേരയുടെ വടിയുമായി തന്നെയായിരുന്നു ഞങ്ങള്‍ സ്പോട്ടിലെത്തിയത്. അതുകൊണ്ട് “അപ്പോള്‍ ചാരുകസേരയുടെ വടിയെവിടെപ്പോയി???“ എന്ന ചോദ്യം ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.

‘വടിയെടുത്തത് ഞാനല്ല, ഇവനാണ്’ എന്നവന്‍ ‍ പറഞ്ഞത് കേട്ട്, ‘ഏയ് അങ്ങിനെ വരാന്‍ യാതൊരു ചാന്‍സുമില്ല!’ എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെക്കോടുമ്പോള്‍, ജിനുവിന്റെ പാസ്റ്റ് ടെന്‍സിലുള്ള കരച്ചില്‍ ആരംഭിച്ചിരുന്നു.

ആ സംഭവത്തിന് ശേഷം, ഒന്നര ഇഞ്ചിന്റെ ആണി വാങ്ങി കസേരയുടെ വടി തലങ്ങും വിലങ്ങും അടിച്ച് അവിടെ പെര്‍മനന്റായി ഉറപ്പിച്ചു വച്ചിട്ടും, ശേഷം എന്ന് ചാരുകസേരയിലിരുന്നാലും ഒരു കൈ കൊണ്ട് ഒന്ന് അമര്‍ത്തി നോക്കിയിട്ടെ ഉഗ്രപ്രാതാപി ഇരിക്കാറുള്ളൂ എന്നത് ചരിത്രം. രണ്ടു ദിവസം തലയുടെ പിറകുഭാഗം നവരക്കിഴി പോലെ സ്മൂത്തായതിന്റെ സ്മരണ!

ചന്ദനമാലയിട്ട മുത്തച്ഛന്റെയും ഗോപിസാറിന്റെയും ഫോട്ടോക്ക് കീഴെ ജിനുവിന്റെ വീട്ടില്‍ ഇപ്പോഴും ഓര്‍മ്മകളുടെ സ്മാരകമായി ആ ചാരുകസേരയിരിപ്പുണ്ട്. ആണിയടിച്ചുറപ്പിച്ച വടിയോടെ തന്നെ. ഊരിമാറ്റാന്‍ ഞങ്ങളില്ലെങ്കിലും...

220 comments:

«Oldest   ‹Older   1 – 200 of 220   Newer›   Newest»
കുറ്റ്യാടിക്കാരന്‍ said...

ഠേ.......

ഹോ... ഈപ്രാവശ്യം ഞാന്‍ തേങ്ങയുടച്ചൂ.........

റോളക്സ് said...

good one...

മൂര്‍ത്തി said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ചുവന്നുതുടങ്ങിയ മുറുക്കാന്‍ കലര്‍ന്ന ഉമിനീര്‍, കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ എന്നാലോചിച്ച്...”

“ജിനുവിന്റെ പാസ്റ്റ് ടെന്‍സിലുള്ള കരച്ചില്‍ ആരംഭിച്ചിരുന്നു...’

വിശേഷണങ്ങള്‍ കലക്കി

കുട്ടിക്കാലത്ത് ഇതുപോലെ ചെയ്തത് വളരെ വ്യക്തമായി ഓര്‍ക്കുന്നുണ്ട് ഇന്നും.ചാരുകസേരയുടെ വടി കുട്ടികള്‍ക്ക് ഒരു പ്രധാന ആയുധം തന്നെ...

AJESH CHERIAN said...

ഹും...എന്നാപ്പിന്നെ ചിരിപ്പിച്ചങ്ങോട്ട് കൊല്ല്.

കാടന്‍ വെറും നാടന്‍ said...

:)

വാല്‍മീകി said...

വിശാലേട്ടാ, വീണ്ടും നമിച്ചു.
എന്നാലും ചാരുകസേരറ്റുടെ വടി എടുത്ത് തുമ്പിയെ തല്ലാന്‍ പോയത് ഇത്തിരി കടന്ന കയ്യായിപ്പോയി.

കാപ്പിലാന്‍ said...

ഈ വിശാല മനസു കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു.ഇതൊരു രോഗമാണോ ചേട്ടാ

ശരത് said...

അണ്ണാ നമിച്ചു... ഇടക്കൊക്കെയെ പോസ്റ്റ് ഉള്ളൂ എങ്കിലും വരുന്ന വരവു ഉഗ്രന്‍ തന്നെ...
ഇഷ്ടപെട്ട ഡയലോഗ്സ് എടുത്തിടാനാണെങ്കില്‍ ഈ പോസ്റ്റ് ഫുള്‍ എടുത്തിടേണ്ടി വരും...

പിന്നെ സ്റ്റാറ്റസ് പെടച്ചു... “2 തങ്കക്കുടങ്ങള്‍ ഇതു വായിക്കുന്നുണ്ടു”

റോബി said...

ഇഷ്ടപ്പെട്ടു..അവസാനത്തെ വാചകത്തിലെ ആ നൊസ്റ്റാള്‍ജിയയും..

അനൂപ് തിരുവല്ല said...

കൊള്ളാം.

ഒറ്റയാന്‍ | Loner said...
This post has been removed by the author.
ഒറ്റയാന്‍ | Loner said...

ഉഗ്രന്‍!
എന്നാലും പഴയ പോസ്റ്റുകളുടെ ആ ഒരു "ഇത്" ഇല്ലല്ലോ വിശാലേട്ടാ.
സ്പീഡ് അല്പം കൂടി പോയോന്നൊരു ഡൌട്ട് ഉണ്ട് ട്ടോ.
ഇത്തിരി കൂടി വിശദമായി പറയുന്നതാ രസം.
അതോ ഇപ്പോ നല്ല തിരക്കിലാണോ?

വിന്‍സ് said...

/വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നായിരുന്നു കരച്ചില്‍./


ഹഹഹഹ കൊള്ളാം. അവസാന പാരഗ്രാഫുകളും വളരെ നന്നായി.

പോങ്ങുമ്മൂടന്‍ said...

യേശുദാസിന്‍റെ പാട്ട്‌ കേട്ടിട്ട്‌ " ഹൊ ഗംഭീരമായിരിക്കുന്നു. എത്ര മനോഹരമായാണ്‌ അങ്ങ്‌ പാടുന്നത്‌. ഐഡിയ സ്റ്റാര്‍ സിംഗറിലെ പിള്ളേര്‍ക്ക്‌ പോലും ഇങ്ങനെയൊന്നും പാടാന്‍ കഴിയില്ല " എന്ന്‌ പറയുന്നപോലെയുള്ള ഔചിത്യമില്ലായമയായിരിക്കും, നന്നായിട്ടുണ്ട്‌ വിശാലേട്ടാ, നല്ല എഴുത്ത്‌ , ഇനിയും മുന്നോട്ട്‌ പോവുക " എന്നൊക്കെ പറഞ്ഞാലുണ്ടാവുന്നത്‌. അതുകൊണ്ട്‌ അങ്ങനെയൊന്നും പറഞ്ഞ്‌ 'എം.കെ ഹരികുമാറാവാതെ' ഞാന്‍ മടങ്ങിപ്പോവുന്നു. നിറഞ്ഞ മനസ്സോടെ... നന്ദി.

ഇനിയും കാത്തിരിക്കാം, അടുത്ത പോസ്റ്റിനായി. :)

വി.ആര്‍. ഹരിപ്രസാദ്‌. said...

വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നായിരുന്നു കരച്ചില്‍.

കണ്ടമാനം ഗ്രാമര്‍!!
ഗ്ലാമറായിട്ടുണ്ട്‌ ട്ടാ..
:)

കരീം മാഷ്‌ said...

എനിക്കെന്റെ വിശാലനെ എവിടെയോ നഷ്ടപ്പെട്ടല്ലോ എന്ന വ്യഥയിലായിരുന്നു.
നഷ്ടപ്പെട്ടതു കിട്ടിയിരിക്കുന്നു.
വളരെ സന്തോഷമായി. ഇന്നത്തെ ദിവസം ചിരിച്ചു കൊണ്ടു തുടങ്ങാന്‍ ഇട തന്നതിന്നു.
"വെല്‍ ഡണ്‍ മിസ്റ്റര്‍ പെരേര..!
ഇനി ഞാന്‍ എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്കു ഇനി തീറ്റ കൊടുക്കട്ടെ!"

സുഗതരാജ് പലേരി said...

വായിച്ചു. നന്നായി ചിരിക്കാനുള്ള ഒരു പാട് വക ഇതിലുമുണ്ട്.

കാനനവാസന്‍ said...

വിശാല്‍ജീ.... തകര്‍ത്തൂന്നു പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ.....ഹ ഹ..

ഈ ‘ഉഡായ്പ്പ്’ എന്ന വാക്ക് എല്ലാടത്തും പ്രചാരത്തിലുണ്ടല്ലേ..... :)
.

Sharu.... said...

"പന്ത്രണ്ടരയുടെ ‘നട്ടപറ‘ ക്ലൈമാക്സ് ഷോക്ക് ശേഷം സൂര്യഭഗവാന്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് വലിഞ്ഞമര്‍ന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേ നിന്ന്‍, അപ്പുറത്തുള്ള കോഴിവാലന്‍ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി."....
നന്നായി ചിരിച്ചു...എന്തിലും നര്‍മ്മം ചാലിക്കാന്‍ ഉള്ള ഈ കഴിവ് സമ്മതിച്ചിരിക്കുന്നു...:)

അഹം said...

കലക്കീ മാഷേ...

പിന്നേ, നമ്മുടെ മോഹനേട്ടന്റെ ബാര്‍ബര്‍ ഷോപ്പ്‌ പണ്ട്‌ മുതലേ ഉള്ളതാ ല്ലെ? എനിക്കറിയില്ലായിരുന്നു. ഞാന്‍ അവിടെ സ്ഥിരക്കാരനാ... ഇപ്പൊഴും. അകത്തെ ആ മരത്തിന്റെ തൂണും, ചുവരില്‍ തൂങ്ങുന്ന ചിത്രഭൂമി മാസികയിലെ നടുപ്പേജുകളും.. അങ്ങിനെ അങ്ങിനെ...

:)

Anonymous said...

tharakkedilla...

ചിതല്‍ said...

സത്യം പറയാല്ലോ, ഈ ബ്ളോഗ്‌ കാണുന്നതിന്ന് മുമ്പ്‌ മാഷെ പുസ്തകമാണ്‌, ആദ്യം കണ്ടത്‌.
എണ്റ്റെ ഗതികേട്‌ എന്നല്ലാതെ എന്ത്‌ പറയാന്‍... നന്നായിട്ടുണ്ട്‌.

ശ്രീ said...

നല്ല ഒരു ഓര്‍‌മ്മക്കുറിപ്പ്.
:)

കണ്ണൂരാന്‍ - KANNURAN said...

പണ്ടിതേ പണി എന്റെ അനിയന്‍ ഒപ്പിച്ചത് ഞാനോര്‍ക്കുന്നു, പക്ഷെ വീണത് പാവം അച്ചാച്ചനായെന്നു മാത്രം.

അരവിന്ദ് :: aravind said...

ഹഹഹ :-)

കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി......തകര്‍ത്തൂ!

കാര്‍‌‍‌ത്തേച്ചിയെ നയം വ്യക്തമല്ലാത്ത നോട്ടം!

ചിരിച്ചു മറിഞ്ഞൂ വി യെം!

Visala Manaskan said...

എല്ലാ മാന്യ വായനക്കാര്‍ക്കും എന്റെ നന്ദി പ്രകടനത്തിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം . (എം. ജി. മോഡല്‍ ‍!)

തമാശ പറയാന്‍ അറിയുന്ന നല്ല ആമ്പിയറുള്ള ആമ്പിള്ളാര്‍/പെമ്പിള്ളാര്‍ ഇപ്പോള്‍ ബ്ലോഗിലുണ്ട് എന്ന ‘ദുഖകരമായ സത്യം ‘ മനസ്സിലാക്കിയതുമുതല്‍, ‘അപ്പോള്‍ ഇനി ഇവിടെ നില്‍ക്കണോ.. അതോ പോണോ?’ എന്നൊരു ചോദ്യം ചോദ്യഛിന്നത്തോടെ എന്റെ തലക്ക് ചുറ്റും കറങ്ങുകയും ഇടക്ക് ചിഹ്നം താഴോട്ട് വന്ന മണ്ടയില്‍ ഒന്ന് നോണ്ടുകയും ചെയ്യുന്നു. (കട്:സാക്ഷി)

പക്ഷെ, “വല്യ എയിം ഒന്നുമാകില്ലെങ്കിലും“ ഓര്‍ക്കാനിഷ്ടമുള്ള, ഫ്രന്‍സിനോട് പറയാനും എഴുതാനും സന്തോഷമുള്ള ഒരുപാട് വ്യക്തികള്‍ സംഭവങ്ങള്‍ ... എന്റെ നാട്.. അതൊക്കെ എഴുതാതിരിക്കണതെങ്ങിനെ??

കുറ്റ്യാടിക്കാരന്‍: >‌:) അങ്ങിനെയൊരു കുറ്റ്യാടിക്കാരനേം പരിചയമായി.

റോളക്സ്>:) ഉഗ്രന്‍ പേര്‍ ട്ടാ.

മൂര്‍ത്തി >:) സെയിം റ്റു യൂ. :)

പ്രിയ ഉണ്ണികൃഷ്ണന്‍ >:) അങ്ങിനെ എത്രയെത്ര പേര്‍ വീണിരുക്കണൂ അപ്പോള്‍ ല്ലേ?

AJESH CHERIAN >:) ഇഷ്ടായോ? സത്യം?

കാടന്‍ വെറും നാടന്‍ >:) താങ്ക്സ്

വാല്‍മീകി >:)

കാപ്പിലാന്‍ >:) ഹഹഹ... ചെലപ്പോ ആവില്ലാരിക്കും.

ശരത് >:) ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം.

റോബി >:) റോബിയുടെ ഹരികുമാറ് ഇഷ്യൂവിലെ കമന്റ് കണ്ട് എന്റെ ഉള്ളാന്തി പോയി മാഷെ. എന്തിറ്റാ പെട!

അനൂപ് തിരുവല്ല >:) താങ്ക്സ് ചുള്ളന്‍

ഒറ്റയാന്‍ | Loner >:) തിരക്കൊന്നുമല്ല ഇഷ്യു. കുറെ എഴുതിക്കഴിയുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന മന്ദത യാവണം ഇത് ചുള്ളാ. പിന്നെ, നമ്മളൊക്കെ ഒരു ലേഷ്യര്‍ ടൈം റൈറ്ററ് അല്ലേ.. അതുകൊണ്ട് ജെനൂവിന്‍ എഴുത്തുകാര്‍ക്ക് വരുമ്പോലെയൊരു ഫ്ലോ ഒന്നും ഉണ്ടാവില്ല. ഉള്ളത് വച്ചുള്ള പെരുക്കാ..

വിന്‍സ് >:) എന്നാലും.. എന്നാലും... ഞങ്ങളെ ഇപ്പൊഴത്തെ ലോഹിതദാസിന്റെ അവസ്ഥയോടുപമിച്ചില്ലേ? അത്രക്കും വേണ്ടായിരുന്നു! :) സംഗതി എന്നെപറ്റി പറഞ്ഞത് വളരെ സത്യമായിരുന്നുവെങ്കിലും ഇങ്ങിനെ പബ്ലിക്കായി പറയാന്‍ പാടുണ്ടോ ഗഡ്യേ... പിന്നെ എഴുത്തിന്റെ ആ ഒരു ഫ്ലോ ഇപ്പോളില്ല. ശരിക്കും മൂഡങ്ങട് വരണില്ല. ഹവ്വെവര്‍, ശ്രമിക്കാം ട്ടാ!

പോങ്ങുമ്മൂടന്‍ >:) ഇല്യാത്തത് പറഞ്ഞാല്‍ പാമ്പു കൊത്തുമേ.. പറഞ്ഞേക്കാം. താങ്ക്സ് ട്ടാ.

വി.ആര്‍. ഹരിപ്രസാദ്‌. >:) ഹല്ലേലുയാ‍.. എന്നാലും നമ്മക്ക് കാണാന്‍ പറ്റില്ലല്ലോ??

കരീം മാഷ്‌ >:) ഇത് മതി മാഷെ, 2 ദിവസത്തെ ഉറക്കം കളഞ്ഞ പണിക്കുള്ള കൂലിയായി.

സുഗതരാജ് പലേരി :) താങ്ക്സ് സുഗതന്‍ ജീ.

കാനനവാസന്‍ >:) ആ അതെ അതെ. ഉഡായ്പ്പ് ഒരു യൂണിവേഴ്സല്‍ വേഡാ

Sharu >:) നന്ദിനി ഷാരു.

അഹം >:) നമ്മുടെ അങ്ങാടിയിലുള്ള സ്ഥലമാണല്ലേ? മോഹനേട്ടനെ പറ്റിയൊരു പോസ്റ്റുണ്ട്. അടുത്ത് തന്നെ. വായിക്കുമല്ലോ?

Anonymous >:) അനോണിമിറ്റിയുടെ ബ്യൂട്ടി ഇതാണ്. താങ്ക്സ്. അഭിപ്രായം തുറന്ന് പറഞ്ഞതിന്. നോ ഇഷ്യൂസ്. :) ഒരു നൂറെണ്ണം കൂടെ എഴുതാന്‍ മോഹക്വൊട്ടേഷന്‍ എടുത്തിട്ടുണ്ട് ഞാന്‍. പറയാന്‍ മാത്രമുള്ള തെഡ് ഒന്നുമില്ല അതിലൊന്നും. എങ്കിലും, ചിലരെങ്കിലും താങ്കള്‍ പറഞ്ഞ ആ ‘കേടില്ലാതരം‘ ക്യാറ്റഗറിയിലെങ്കിലും പെടുത്തുമെന്ന് വിശ്വാസത്തില്‍ പൂശുകയാണ്.

ചിതല്‍ :>) ഹഹഹ.. എനിക്ക് വയ്യ!

ശ്രീ >:) നന്ദി ട്ടാ.

അരവിന്ദേ..... >:) ‘നയം‘ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം!!! അടുത്ത് ഇറങ്ങാന്‍ പോകുന്ന എന്റെ ഒരു സെക്സ് കഥയിലെ കേന്ദ്ര കഥാപാത്രമാണ് ആ പോത്ത്.

നവരുചിയന്‍ said...

ഡിഗോ ഡിഗോ ഡിഗാലു .... ചുള്ളാ നന്നായിരിക്കുന്നു

സാക്ഷരന്‍ said...

മൂക്കത്ത് ഈച്ചവന്നിരുന്നാല്‍ കത്തിയെടുത്ത് വെട്ടുന്ന തരം വളരെ സൌമ്യ പ്രകതം. അരിചെമ്പിനകത്ത് തലയിട്ട് സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം ആറടി രണ്ടിഞ്ചിന്റെ ഉയരം. മേല്‍ ചുണ്ടിനു മുകളിലെ ആ ചീര്‍മ്മത ഇല്ലെന്നതൊഴിച്ചാല്‍ ഏറെക്കുറെ രാമാനന്ദസാഗറിന്റെ രാമായണത്തിലെ ഹനുമാന്റെ മുറിച്ചമുറി.

:) - തകറ്ത്തു മാഷേ … ഗജ കില്ലാടി തന്നെ …

പപ്പൂസ് said...

നട്ടെല്ലൊടിക്കലായിരുന്നു ചെറുപ്പകാലവിനോദം ല്ലേ? ഉപമകള്‍ കലക്കി വിശാല്‍ജീ... :)

കൊടകരപുരാണം ഇങ്ങനെ വന്ന്വോണ്ടിരിക്കുന്നതു കാണാന്‍ തന്നെ ഒരു സുഖം. എനിക്കിഷ്ടമാണ്, എഴുത്തിലെ ഈ ലാളിത്യം. Power of simplicity! ഇനീം വരട്ടെ, മോര്‍ ആന്‍ഡ് മോര്‍ ആന്‍ഡ് മോര്‍ ആന്‍ഡ് മോര്‍ര്‍ര്‍..........

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്നായി. പ്രത്യേകിച്ച് ആ ക്ലൈമാക്സ് ലൈന്‍ കലക്കി. ഒരുമാതിരി പഴയ ഓര്‍മ്മകളൊക്കെ മനസ്സിലൂടെ റീവൈന്‍ഡടിപ്പിക്കുന്ന, ഗൃഹാതുരത്വമുണര്‍ത്തുന്ന വരി...“ ഊരിമാറ്റാന്‍ ഞങ്ങളില്ലെങ്കിലും...”

റെജിന്‍പത്മനാഭന്‍ said...

വിശാലേട്ടാ എത്ര മനോഹരമായാണു നിങ്ങള്‍ അവതരിപ്പിക്കുന്നതു, ഇതിലേറെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്, പക്ഷെ ഒരിക്കലും ഇത്ര
മനോഹരമായി അതെഴുതാന്‍ കഴിയില്ല.
സത്യം, വളരെ വളരെ നന്നായിരിക്കുന്നു,
പിന്നെ ഞാന്‍ മുമ്പത്തെ നിലവാരം സൂക്ഷിക്കാനാവും സമയമെടുക്കുന്നതു എന്നറിയാം പക്ഷെ നിങ്ങള്‍ എന്തെഴുതിയാലും അതിനൊരു ഭംഗീണ്ട്.

റെജിന്‍പത്മനാഭന്‍ said...

“വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നായിരുന്നു കരച്ചില്‍.“

വിശാലേട്ടാ എത്ര മനോഹരമായാണു നിങ്ങള്‍ അവതരിപ്പിക്കുന്നതു, ഇതിലേറെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്, പക്ഷെ ഒരിക്കലും ഇത്ര
മനോഹരമായി അതെഴുതാന്‍ കഴിയില്ല.
സത്യം, വളരെ വളരെ നന്നായിരിക്കുന്നു,
പിന്നെ വിശാലേട്ടന്‍ മുമ്പത്തെ നിലവാരം സൂക്ഷിക്കാനാവും സമയമെടുക്കുന്നതു എന്നറിയാം പക്ഷെ നിങ്ങള്‍ എന്തെഴുതിയാലും അതിനൊരു ഭംഗീണ്ട്.

സുമുഖന്‍ said...

"കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി "...

വീണതിന്റെ ഒരു original picture കിട്ടി ബോധിച്ചു :-))
പിന്നെ title ന്റെ പടം ഒക്കെ അടിപൊളി ആക്കിയല്ലൊ ചുള്ളാ:-))

lekhavijay said...

താങ്കളുടെ ഉപമകള്‍ അപാരം.വായന രസകരം.ആശംസകള്‍ !

സുധീര്‍ (Sudheer) said...

ഇതും കലക്കി!
ചിരിച്ചു...
ഉപമകളും വര്‍ണ്ണനകളും അപാരം.

പിന്നെ ഒരു സംശയം ബാക്കി.
കൊടകര പഴയ കൊച്ചി രാജ്യത്തില്‍ അല്ലായിരുന്നൊ?
എന്തായാലും മലബാറില്‍ ആവാന്‍ തരമില്ല...
അതോ എനിക്കു തെറ്റിയതോ?

- സുധീര്‍

സുമേഷ് ചന്ദ്രന്‍ said...

മാഷെ, ആ രണ്ടാമത്തെ ഖണ്ഡിക, ബാല്യവും സ്നേഹവും നൊസ്റ്റാല്‍ജിയയും ..പറയാന്‍ പറ്റുന്നില്ല.. ഓര്‍ക്കുമ്പോള്‍, കണ്ണുനിറയുന്നുണ്ട് ട്ടോ..

പിന്നേയ്, ഇങനൊക്കെ തന്നെ അങ് എഴുത്യാ മതി ട്ടോ.. ഞാന്‍ വായിച്ചോളാം, മനസ്സു നിറഞ്ഞ്.

:)

G.manu said...

? ???, ???????? ????.
????? ????? ???? ????
???????? ????????,
??????? ????????????.
????? ?????? ??????
(????? ?????? ;) ?????
????????
???????????????
??????? ?????? 300??
??????? ???, ?????
?????????, ?????????
?????? ????? ??????
????????? ?????.

കലക്കന്‍ കല കലക്കന്‍ വിശാല്‍ ജീ

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

വിശാല്‍‌ജീ നമോവാകം.. രസിച്ചു..
സാന്നിധ്യം കണ്ടതില്‍ ബഹുത്താപ്പി ഹോഗാ..

abilash aravind said...

mookathe vannirikkunna eechaye kathy vekkunna suwmyan!!!!!!

mosamayittilla

e-Yogi e-യോഗി said...

:) Kalakki

ഉപാസന | Upasana said...

പതിവ് പോലെ നന്നായി ഭായ്
:)
ഉപാസന

മലയാളി said...

പഴയ ആ ഉഗ്രപ്രതാപം കാണുന്നില്ല കേട്ടോ , കോള്ളാം

പ്രയാസി said...

“ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കുമ്പോള്‍ ചാരുകസേരയിലേക്ക് പൊസിഷന്‍ ചെയ്ത കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി , “ഹര്‍ ര്‍ ര്‍ ... ഹര്‍ ര്‍ ര്‍ ഹര്‍ ര്‍ ര്‍ “ എന്ന്‍ ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്. “

വിശാല്‍ജീ.. ഈ പാര വല്ലാണ്ടു സുഖിച്ചു..:)

ധ്വനി said...

പന്ത്രണ്ടരയുടെ ‘നട്ടപറ‘ ക്ലൈമാക്സ് ഷോക്ക് ശേഷം സൂര്യഭഗവാന്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് വലിഞ്ഞമര്‍ന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേ നിന്ന്‍, അപ്പുറത്തുള്ള കോഴിവാലന്‍ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി.

ഹമ്മേ! ഇഞ്ചിഞ്ചളന്നു പിറകേ നടന്നല്ലേ? ഇതാണാശാന്‍ ഇടയ്ക്കിടെ ഗ്രഹണിച്ചു പോകുന്നത്?

ഇഹപരം മറന്നു ചിരിച്ചു! നല്ല പ്രയോഗങ്ങള്‍, ഉപമകള്‍!

sivakumar ശിവകുമാര്‍ said...

ഞാന്‍ ഒരു പുതിയ ബ്ലോഗര്‍ ആണു...കൊടകര പുരാണത്തെക്കുറിച്ച്‌ നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണു വായിക്കുന്നത്‌....ഒരുപാട്‌ ഒരുപാട്‌ ഇഷ്ടമായി......പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു....

ഷാജുദീന്‍ said...

കലക്കിയിഷ്ടാ

ഇടിവാള്‍ said...

ഹഹഹ് @ വിശാലാ ;)


പക്ഷേ ആ ചാരു കസേരയെപറ്റി പറഞ്ഞപ്പോ.. ഒരു വിങ്ങല്‍ നെഞ്ചില്‍..


ഹും.. സമയമനുസരിച്ച് അതൊരു പോസ്റ്റാക്കാം ! ;(

rajan said...

...good/well edited!

പി.പി.Somarajan said...

ഏസ് യൂഷ്വല്‍...നന്നായി...:)

നിഷ്ക്കളങ്കന്‍ said...

വിശാല്‍ജീ,
ല‌ളിതം. രസകരം. ര‌സിച്ചു മാഷേ. :)

തല്ലുകൊള്ളി said...

സമാനമായൊരു പ്രവര്‍ത്തി ഒപ്പിച്ചോനാ ഈയുള്ളവന്‍... അന്ന് നിലത്തു വീണ മുത്തശ്ശന്‍ പിന്നെ ജീവിതകാലം മുഴുവന്‍ കിടക്കപ്പായേലായിരുന്നു എന്നത് ചരിത്രം. എന്തായാലും അന്ന് പാസ്റ്റ് ടെന്‍സില്‍ മാത്രല്ല പ്രസന്റിലും ഫ്യൂച്ചര്‍ടെന്‍സിലുമൊക്കെ അലമുറയിട്ടോനാ ഈയുള്ളവന്‍(മറ്റൊരു തല്ലുകൊള്ളലിന്റെ ബാക്കി പത്രം...
വായിച്ചപ്പോള്‍ മനസിലു വന്ന ചിത്രവും അതു തന്നെ...
എന്തായാലും കലക്കി മാഷേ...
ഭാവുകങ്ങള്‍

kaithamullu : കൈതമുള്ള് said...

തുമ്പിയെ അടിക്കാന്‍(ഉം..)ഊരിയ ചാരുകസേരയുടെ വടി.വന്നു കെടന്നപ്പോ ഉഗ്രപ്രതാപി അതാ ഠപ്പോ ന്ന് താഴെ!

ഈ തമാശ് വിശാലന്റെ ഭാഷയില്‍ പറഞ്ഞപ്പോ എന്താ സ്ഥിതി! വായിച്ചോനും അടുത്തിരുന്നോരും അയലോത്തുള്ളോരും ഒക്കെ ഫ്ലാറ്റ്! അതാ വിശാലാ,ഈ ‘വിശാലന്‍ ടച്ച്‘ എന്ന് അറിയപ്പെടുന്ന സംഭവം.

ഒരുപാടൊരുപാട് തച്ച് പണിഞ്ഞൂ, അല്ലേ? അത് പോസ്റ്റില്‍ കാണാനുമുണ്ട്. ഇതാ ഇവട്‌ന്ന് എന്റെ കൈ ജേബലലി വരെ നീട്ടുന്നു:“കോട് കൈ”

Sajeev said...

"തമാശ പറയാന്‍ അറിയുന്ന നല്ല ആമ്പിയറുള്ള ആമ്പിള്ളാര്‍/പെമ്പിള്ളാര്‍ ഇപ്പോള്‍ ബ്ലോഗിലുണ്ട് എന്ന ‘ദുഖകരമായ സത്യം ‘ മനസ്സിലാക്കിയതുമുതല്‍, ‘അപ്പോള്‍ ഇനി ഇവിടെ നില്‍ക്കണോ.. അതോ പോണോ?’ എന്നൊരു ചോദ്യം ചോദ്യഛിന്നത്തോടെ എന്റെ തലക്ക് ചുറ്റും കറങ്ങുകയും ഇടക്ക് ചിഹ്നം താഴോട്ട് വന്ന മണ്ടയില്‍ ഒന്ന് നോണ്ടുകയും ചെയ്യുന്നു."

"ഒറ്റയാന്‍ | Loner >:) തിരക്കൊന്നുമല്ല ഇഷ്യു. കുറെ എഴുതിക്കഴിയുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന മന്ദത യാവണം ഇത് ചുള്ളാ. പിന്നെ, നമ്മളൊക്കെ ഒരു ലേഷ്യര്‍ ടൈം റൈറ്ററ് അല്ലേ.. അതുകൊണ്ട് ജെനൂവിന്‍ എഴുത്തുകാര്‍ക്ക് വരുമ്പോലെയൊരു ഫ്ലോ ഒന്നും ഉണ്ടാവില്ല. ഉള്ളത് വച്ചുള്ള പെരുക്കാ.."
-------
എന്താണ് മാഷെ..., ആവശ്യമില്ലാത്തത് ചിന്തിച്ച് ചിന്തിച്ച് motivation level കുറഞ്ഞു പോയതാണു പ്രശ്നം, അല്ലാതെ എഴുത്തിന് ഒരു പ്രശ്നൊല്ല്യ.

ധയ്യര്യപ്പെട്ടെഴുതിക്കോളൂ. ആവശ്യമാണെന്നു തോന്നിയാല്‍ ആരെകൊണ്ടെങ്കിലും ഒന്നു ചിട്ടപെടുത്തണം, പിന്നെ അങ്ങ്ട് പോസ്റ്റന്നെ, അത്ത്രെള്ളൂ. നമ്മടെ സ്വന്തം ബ്ലൊഗല്ലെ.

അപ്പൊ മോഹനേട്ടനെ പറ്റിയുള്ള പൊസ്റ്റ് വരട്ടെ...

സജീവ്

അഭിലാഷങ്ങള്‍ said...
This post has been removed by the author.
സുല്‍ |Sul said...
This post has been removed by the author.
muhsin said...

www.asooya.com.sa and www.kushumbu.com.uk