ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന്‍ എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍ ഗാഡിയനുമാണ്.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും ഒന്നാം തിയതി ഞാനും ചേട്ടനും കുളിച്ച് കുട്ടപ്പന്മാരായി ഗുരുവായൂര്‍ പോകും. ചേട്ടന്‍ സര്‍വ്വസ്വതന്ത്രനായി നടക്കുമ്പോള്‍ എനിക്ക് അച്ഛനെ പിടിച്ചേ നടക്കാന്‍ പാടൂ. അതിന് വേണ്ടി അച്ഛനെനിക്ക് ചൂണ്ടാണിവിരല്‍ നീട്ടി പിടിക്കും. ആരെയും പിടിക്കാതെ കുറച്ച് കംഫര്‍ട്ടബിളായി നടക്കാനെനിക്ക് ആഗ്രഹമൊക്കെയുണ്ടായിരുന്നു. പക്ഷെ, കൂട്ടം തെറ്റി വല്ലവരും പിടിച്ച് കൊണ്ടുപോയി കണ്ണും കുത്തിപ്പൊട്ടിച്ച് തമിഴ്നാട്ടിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമെന്നും അവിടെ ധര്‍മ്മത്തിനിരുത്തുമെന്നൊക്കെയല്ലേ അമ്മ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. അതുകൊണ്ട്, കംഫര്‍ട്ടബിലിറ്റി ഒരു പൊടി കുറഞ്ഞാലും വേണ്ടില്ല ധര്‍മ്മത്തിനിരിപ്പ് പറ്റില്ല എന്ന് കരുതി വിരലില്‍ വിടാതെ പിടിക്കും.
അക്കാലത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഗുരുവായുരപ്പനേയും ഉണ്ണിക്കണ്ണനേയും സെപ്പറേറ്റ് വിളിച്ച് പ്രാര്‍ത്ഥിക്കും. കാരണം, ലഡുവിന്റെ പോലെയുള്ള പലഹാരം കയ്യിലെടുത്ത്, തലയില്‍ മയില്പീലി കുത്തിവച്ച് മുട്ടുകുത്തിയിഴഞ്ഞുവരുന്ന പടത്തിലെ ഉണ്ണിക്കണ്ണന്‍, ഗുരുവായൂരപ്പന്റെ മോനാണെന്നാണ് ചേട്ടന്‍ പറഞ്ഞ് തന്നത്. ലോകത്തിലെ ഏറ്റവും എരുവുള്ള മുളക് കാപ്സിക്കമാണെന്നും അത് തിന്ന് ഒരിക്കല്‍ ഒരാനക്ക് മദം പൊട്ടി പാപ്പാനെ കുത്തിക്കൊന്നെന്നും പ്രധാനമന്ത്രിക്കും മറ്റും പോകാനുള്ള വാഹനമാണ് റോക്കറ്റ് എന്നുമൊക്കെ പരഞ്ഞ് പറ്റിച്ച കൂട്ടത്തിലെ മറ്റൊരു പറ്റിക്കല്‍.
സത്യാവസ്ഥയറിയാതെ, ഗുരുവായൂരപ്പന്റെ മോനാണ് കൃഷ്ണനെന്ന് ഒരു വലിയ കാലഘട്ടം ഞാന്‍ വിശ്വസിച്ച് പോന്നു. കാരണം, അച്ഛന് എന്നെ പൊക്കിയെടുത്ത് കാണിക്കുമ്പോള്‍ ശ്രീകോവിലിനകത്ത് ഞാന്‍ സ്പഷടമായി ഗുരുവായൂരപ്പനെ അന്നൊന്നും കാണാറില്ല. ചിലപ്പോള്‍ ഔസേപ്പുണ്യാളന്റെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഉണ്ണീശോയെപ്പോലെ, ഗുരുവായൂരപ്പന്റെ കയ്യില്‍ പിടിച്ച് ശ്രീകൃഷ്ണന്‍ നില്‍ക്കുന്നുണ്ടാവും എന്ന് ഞാന്‍ ഊഹിച്ച് പോന്നു.
ഹവ്വെവര്‍, കാലം ഉരുണ്ട് പോയി. ഗുരുവായൂര്‍ പോക്ക് അച്ഛനൊറ്റക്കായി!
ഇതിനിടയിലെന്നോ, എനിക്ക് ജോലി കിട്ടിക്കാണുകയാണേല്‍ ഗുരുവായൂരമ്പലത്തില്‍ എന്നെക്കൊണ്ട് ശയനപദക്ഷിണം നടത്തിച്ചോളാം എന്നൊരു നേര്‍ച്ച അമ്മ നേര്‍ന്നിരുന്നെന്നും അത് ഓവര്‍ ഡ്യൂവായിട്ടുണ്ട് എന്നും ഞാനറിയുന്നത് ഒരു തവണ വെക്കേഷന് പോയപ്പോള്‍ ‘നാളെ ഞാന്‍ ഗുരുവായൂര്‍ക്കൊന്ന് പോയാലോ ’ എന്ന് ചോദിച്ചപ്പോള്‍ മാത്രമായിരുന്നു!
‘എന്ത്?? അയ്യോ.. നോ നോ... നാളെ വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ശയനപ്രദക്ഷിണം പാടില്ല’ എന്നൊക്കെയുള്ള വികാരപ്രകടനങ്ങള്‍ നടത്തി പരമാവധി ഊരാന്‍ നോക്കിയെങ്കിലും, നേര്‍ച്ച നേര്‍ന്നിട്ട് ഫുള്‍ഫില്‍ ചെയ്യാതിരുന്ന ഒരാള്‍ കാറിടിച്ച് മരിച്ച വിവരവും ഗള്‍ഫില്‍ നിന്ന് വിസ ക്യാന്‍സലായി തിരിച്ചിറങ്ങിയ വിവരവും ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘റിസ്ക് എടുക്കണ്ട’ എന്ന് കരുതി ഞാന്‍ തയ്യാറാവുകയായിരുന്നു.
അങ്ങിനെ പിറ്റേ ദിവസം വെളുപ്പിന് തന്നെ ഞാനും ജിനുവും കൂടി ഗുരുവായൂര്‍ക്ക് തെറിച്ചു.
വീട്ടീന്നൊന്നും കഴിക്കാതെ പുലര്‍ച്ചെ പോന്നതല്ലേ? അമ്പലത്തിന്റെ മുന്‍പിലുള്ള ഇന്ത്യന്‍ കോഫീ ഹൌസില്‍ കയറി ലൈറ്റായി ഒരു ചായയും മൂന്ന് ഇഡലിയും വീതം കഴിച്ച് ഒന്നുഷാറായതിന്‍ ശേഷം നേരെ പോയി ക്ഷേത്രക്കുളത്തില്‍ രണ്ട് മുങ്ങു മുങ്ങി കയറി. അഴിഞ്ഞുപോകാത്ത വിധം കടുംകെട്ടിട്ട് ഈറന്‍ ഭദ്രമായി ചുറ്റി കൈകൂപ്പി കിഴക്കേ ഗോപുരനടയില്‍ പോയി നിന്നു.
ഏസ് യൂഷ്വല്‍ വയറ് ഒന്ന് ടൈറ്റ് ചെയ്ത് ചെസ്റ്റും വിങ്ങ്സും പരമാവധി വികസിപ്പിക്കുകയും ചെയ്തു. ഒരുപാട് ആളുകള്‍ ചുറ്റിനുമില്ലേ...ആരെങ്കിലും നോക്കിയാലോ??
അധികം താമസിയാതെ, ചുറ്റമ്പലത്തിന്റെ ചുറ്റും വിരിച്ച കരിങ്കല്‍ പാളികളില്‍ അര്‍ദ്ധനഗ്നനായി കമിഴ്ന്ന് കിടന്ന് ആന്റി ക്ലോക്ക് വെയ്സില്‍ ഞാന്‍ ഉരുളലാരംഭിച്ചതായി പ്രഖ്യാപിച്ചു.
കവിശ്രേഷ്ടരായ മേല്പത്തൂരിന്റെയും പൂന്താനത്തിന്റെയും തുടങ്ങി പല പുലികളുടെയും, കോടാനുകോടി ഭക്തജനങ്ങളുടെയും കാലടി പതിഞ്ഞ കല്പാളികളില്‍ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതി എന്നില്‍ നിറഞ്ഞു. സര്‍വ്വം ഭക്തിമയം. ഭക്തി സാന്ദ്രം.
ഹവ്വെവര്‍, ആദ്യത്തെ പത്തു പതിനഞ്ച് ഉരുളല്‍ ഇപ്പറഞ്ഞ ഭക്തി മയവും സാന്ദ്രവുമൊക്കെയായിരുന്നു. പക്ഷെ, പിന്നെ പിന്നെ ഒരുകാര്യമെനിക്ക് മനസ്സിലായി.... കേസ് വിചാരിച്ചത്ര എളുപ്പമല്ല!
ഭക്തജനങ്ങളുടെ കാലടികളില്‍ പറ്റി വരുന്ന മണല്‍ തരികള്‍, കരിങ്കല്‍ പാളികളില്‍ അവലോസ് പൊടി വിതറിയ പോലെയാണ് കിടക്കുന്നത്. ഉരുളുമ്പോള്‍ അതെന്റെ ശരീരത്തില്‍കുത്തിക്കൊള്ളുമ്പോള്‍ യാതൊരു എയിമുമില്ല!
അങ്ങിനെ ഉരുണ്ടുരുണ്ട് ശാസ്താവിന്റെ പ്രതിഷ്ടയുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ സ്റ്റാമിനയുടെ കത്തിക്കല്‍ ഏറെക്കുറെ കഴിഞ്ഞ് വള്ളി അയഞ്ഞ് പോയ കാസറ്റില്‍ നിന്നു വരുന്ന പാട്ടിന്റെ പോലെയൊരു താളത്തിലായി ഉരുളല്‍.
‘ദെവിടെ എത്തി?’ എന്ന് നോക്കാന്‍ തലയുയര്‍ത്തിയപ്പോള്‍ പെട്ടെന്ന് ഞാനൊന്ന് പകച്ചു. ഇതേതാ സ്ഥലം എന്നോര്‍ത്ത്. കാരണം ഒരു പിടിയും കിട്ടുന്നില്ല. യന്ത്ര ഊഞ്ഞാലില്‍ കയറിയ പോലെയൊരു പ്രതീതി! ഞാന്‍ ഗുരുവായൂരമ്പലം ചുറ്റുകയാണോ അതോ ഇനി അമ്പലം എന്നെ ചുറ്റുകയാണോ എന്നുവരെ തോന്നിപ്പോയി.
‘ഉരുണ്ടോ..ഉരുണ്ടോ.. കാല്‍ ദൂരം പോലുമായില്ല’ എന്ന ജിനുവിന്റെ ശവത്തില്‍ കുത്തിയുള്ള നിര്‍ദ്ദേശം കേട്ടപ്പോള്‍ ‘ഇത്രയും കാലം ഇവിടെ വന്നിട്ടും ഇത്രക്കും ചുറ്റളവ് ഈ അമ്പലത്തിനുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല’ എന്നൊരു ആത്മഗതം നടത്തി പ്രദക്ഷിണം പുനരാരംഭിച്ചു.
ഞാന്‍ മനസ്സില്‍ പറഞ്ഞു, ‘അമ്മക്ക് ഈ വക നേര്‍ച്ച നേരണ്ട വല്ല കാര്യമുണ്ടോ? വല്ല പഞ്ചസാരകൊണ്ടോ കദളിപ്പഴം കൊണ്ടോ തുലാഭാരം നേര്‍ന്നിരുന്നെങ്കില്‍ എത്ര സൌകര്യമായിരുന്നു. ത്ലാസില്‍ കയറിയിരിക്കുക. തൂക്കത്തിന് കാശുകൊടുക്കുക. പരിപാടി കഴിഞ്ഞു!’ എന്ത് പറയാന്‍.. നേര്‍ച്ച നേരുന്നവര്‍ക്ക് ഇതൊന്നുമറിയണ്ടല്ലോ!
അങ്ങിനെ വീണ്ടും ഒരു പത്തുപതിനഞ്ച് തവണ കൂടെ ഉരുണ്ടപ്പോള്‍ ഒരിക്കലും ഒരമ്പലത്തില്‍ വച്ച് തോന്നിക്കൂടാത്ത ഒരു ആഗ്രഹം എന്നില്‍ മൊട്ടിട്ടു.
കുട്ടിക്കാലത്ത് ഗുരുവായൂരിലേക്ക് പോകുമ്പോള്‍ ബസില്‍ വച്ച് ഇടക്കിടെ തോന്നാറുള്ള ആ പഴയ പുത്തൂരം ആഗ്രഹം! അടിച്ച് പൂക്കുറ്റിയായി ബസിലിരിക്കുമ്പോള്‍ കാക്കമുട്ട സേവ്യറേട്ടന് തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തോന്നിയ സെയിം ആഗ്രഹം!
‘ഒരു ചെറിയ വാള്‍ വക്കണം’
ഇനി ഒരു മറയല്‍ കൂടിയായാല്‍ എന്റെ മൊട്ട് പരുവത്തിലിരിക്കുന്ന ആഗ്രഹം പെട്ടെന്ന് തന്നെ പൂവായി വിടരും എന്ന് സൂചിപ്പിച്ചപ്പോള്‍ ജിനു പറഞ്ഞു.
‘എടാ നീ എന്തക്രമാ ഈ പറയണേ... ഗുരുവായൂരിന്റെ പുണ്യപരിപാവനമായ അങ്കണത്തില്‍ വാള് വക്കുകയോ? നിന്നോട് ഞാനപ്പഴേ പറഞ്ഞതല്ലേ... കാലത്തൊന്നും കഴിക്കേണ്ട എന്ന്! ഛര്‍ദ്ദിച്ച് ഈ സ്ഥലമെങ്ങാന്‍ അശുദ്ധമാക്കിയാല്‍ പിന്നെ ശാന്തിക്കാരന്‍ വന്ന് ശുദ്ധമാക്കലും മറ്റുമായി പണിയാവും. ചിലപ്പോള്‍ വലിയ പിഴയും അടപ്പിക്കും. ദേ അങ്ങിനെയെങ്ങാനും സംഭവിച്ചാല്‍ ഞാനെന്റെ പാട്ടിന് പോകും! ‘
മാനസ്സികമായും ശാരീരികമായും തളരുക എന്നൊക്കെ പറഞ്ഞാല്‍ അന്നാണത് ഞാന്‍ ശരിക്കുമറിഞ്ഞത്. ‘പോടാ തെണ്ടീ.... നീ എപ്പോ പറഞ്ഞു കാലത്തൊന്നും കഴിക്കണ്ടാന്ന്! ദുഷ്ടാ!!‘ എന്ന് ഒരു നോട്ടത്തിലൂടെയെങ്കിലും ഒന്ന് പ്രതിഫലിക്കാന്‍ പോലും കഴിയാതെ, ചവറ് തീയിട്ടപ്പോള്‍ അടുത്ത് നിന്നിരുന്ന ചേമ്പിന്റെ അവസ്ഥയിലായ ഞാന്‍ കരിങ്കല്‍ പാളികളില്‍ തളര്‍ന്ന് കിടന്നു!
അങ്ങിനെ കിടക്കുമ്പോള്‍ ‘അയ്യാ...സ്വാമീ‘ എന്നൊരു കൂട്ടവിളികേട്ടാണ് ‘ദെന്താവിടെ ഒരു ബഹളം’ എന്നോര്‍ത്ത് ജിനുവിന്റെ കാലിന്റെ ഇടയിലൂടെ ഞാന്‍ നോക്കിയത്.
“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“
‘എന്റെ ഗുരുവായൂരപ്പാ....!!!’ എന്ന് അപ്പോള്‍ ഞാന്‍ വിളിച്ച വിളിയുണ്ടല്ലോ അതൊരു 916 ടച്ച് വിളി തന്നെയായിരുന്നു.
സര്‍വ്വാംഗവും തളര്‍ന്നുപൊയ എന്റെ മനസ്സിലെ ഇന്‍ ബോക്സില്‍ അപ്പോള്‍ എവിടെ നിന്നോ ഒരു എസ്.എം.എസ് വന്നതായി എനിക്ക് തോന്നി. ഭക്ത്യാദരപൂര്‍വ്വം അത് തുറന്ന് നോക്കിയപ്പോള്‍, പണ്ട് മൃതസഞ്ചീവനി തേടി കടല്‍ ചാടാന്‍ സെല്‍ഫ് കോണ്‍ഫിഡന്‍സില്ലാതെ നിന്ന ഹനുമാനോട് ജാംബവാന്‍ പറഞ്ഞ അതേ സെന്റന്‍സ്.
’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
ജാംബവാന്റെ പുഷിങ്ങില്‍ ഹനുമാന്‍ ചാര്‍ജ്ജായപോലെ ചാര്‍ജ്ജായ ഞാന്‍ ‘തോല്‍ക്കാനെനിക്ക് മനസ്സില്ല’ എന്ന് പറഞ്ഞ് ശ്രീ ഗുരുവായൂരപ്പനെ ഒന്നു കൂടെ പ്രാര്‍ത്ഥിച്ച് പിന്നെയൊരു പോക്കായിരുന്നു. തളരാതെ, ഇടക്കൊരിടത്തും ഹോള്‍ട്ട് എടുക്കാതെ, പഴയതും പുതിയതുമായ എന്റെ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും മുകളിലൂടെ!
---------
ഒരു ഓഫ് റ്റോപ്പിക്ക്: ഇന്നേക്ക് 2 വയസ്സാകുന്നു കൊടകരപുരാണം ബ്ലോഗിന്. ഒരു അഞ്ചോ പത്തോ പുരാണം എഴുതണം എന്ന നിലക്ക് തുടങ്ങിയിട്ട്, ഇപ്പോള്‍ 66 എണ്ണത്തില്‍ കൊണ്ടെത്തിച്ച എന്റെ വായനക്കാരോട് നന്ദി പറയാന്‍ നിന്നാല്‍ ഞാന്‍ വശക്കേടായിപ്പോകും. എങ്കിലും, കൊടകരപുരാണത്തെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അതിനിടവരുത്തിയ ദൈവത്തിനും ഒരുപാടൊരുപാട് നന്ദി.
*കുന്തിരിക്കം തീര്‍ന്നുപോയതിനാല്‍ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്ക് പഴയ ഗുമ്മുണ്ടാകാന്‍ ഇടയില്ല എന്നും ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു!
Saturday, September 8, 2007
ശയനപ്രദക്ഷിണം
Posted by
Visala Manaskan
at
1:30 AM
90 comments:
ഞാന്‍ ഉല്‍ഘാടിച്ചേ...വാറ്റിക്കാന്‍ പോണേയുള്ളൂട്ടോ...
ഇഷ്ട ദൈവം ഹനുമാനാണല്ലേ :-)
പഴയ പോലെ അത്ര എയിമില്ലെന്കിലും ഉപമകള്‍ എല്ലാം കൊള്ളാം
“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“
:):)
:)
ഇന്നസെന്റ് ഒരു സിനിമയില്‍ കെ.പി.എ.സി.ലളിതയുടെ വായപൊത്തിപ്പിടിക്കും നേര്‍ച്ച നേരാന്‍ തുടങ്ങുമ്പോള്‍..
ശയനപ്രദക്ഷിണവും ഒരു കലയാണ്..
“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!! എന്നത ചിരിപ്പിചു
വിശാല്‍,
അവസാനത്തേതെല്ലാം കൂടെ ഇപ്പോ വായിച്ചു. ആശംസകള്.
nalla varthamanangal parangu nannayi marikkan nokku ente ishttaa..............
:)
“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!
അടിപൊളി വിശാലേട്ടാ....
ഇന്നു വിശാലന്റെ പോസ്റ്റ് വായിച്ച് ചിരിക്കില്ല എന്ന് മസിലുപിടിച്ചുകൊണ്ടാണ് വായന തുടങ്ങിയത്, പലയിടത്തും ചിരി വരുന്ന ഫ്രേസുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിലൊന്നും ഞാന്‍ ചിരിക്കില്ലടൈ എന്ന് പറഞ്ഞ് ചെന്നെത്തിയത് “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“ എന്നതിലാണ്. ഗുരുവായൂര്‍ ചെന്നവര്‍ക്ക് തമിഴന്മാരുടെ വരവും ആക്രാന്തവും ഒക്കെ കണ്ടീട്ടുള്ളവര്‍ക്ക് ചിരി തടഞ്ഞു നിര്‍ത്താനാവില്ല വിശാലാ....
പിന്നെ വിശാലന്റെ വിശ്വാസങ്ങള്‍, മാറാത്ത പഴയ വിശ്വാസങ്ങള്‍ ഇനിയും ഉണ്ടോ ആവോ... മാറിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല, കാരണം ഞങ്ങള്‍ക്കു വായിക്കാന്‍ ഇഷ്ടമ്പോലെ കിട്ടുമല്ലോ!
രണ്ടു വയസ്സുകാരന്‍ ബ്ളോഗിനും അതിന്‍റെ അപ്പന്‍ അമ്പത്തഞ്ചുകാരന്‍ യുവാവിനും ആശംസകള്‍!!
സേവ്യറു ചേട്ടനു തോന്നിയ ആഗ്രഹം വായിച്ചു ചിരിച്ചു നമ്മളും വച്ചുകെട്ടാ.... വാള്!!!
(കുന്തിരിക്കം തീര്‍ന്നെന്നാരു പറഞ്ഞു? പഴയ ഗുമ്മ് എന്നൊന്നില്ല, ഗുമ്മ് അതിപ്പോളുമുണ്ട് വിശാല്‍സ്. തുടരനായി തെറിക്കുക!! ഞങ്ങളു വായിച്ചു ഞെരിയട്ടെ!!)
:)
ആരാ പറഞ്ഞത് കുന്തിരിക്കം തീര്‍ന്നു പോയെന്ന്!
സത്യം വിശാല്‍ജി..ആ തമിഴന്മാരുടെ വരവും, ആ ഒരു സിറ്റ്വേഷനും ഓര്‍ത്ത് ചിരിച്ച് കണ്ണില്‍ കൂടി വെള്ളം ചാടി...
തകര്‍പ്പന്‍ പോസ്റ്റ്! :-))
വിശാലേട്ടാ സഖാവേ.... ഇവിടെത്തി പുരാണംസ് വായിക്കാറുണ്ടേലും കമന്റുന്നത് ആദ്യായിട്ടാ.... അപ്പെന്താ പറയാ... ആശംസകള്‍.... ഗുമ്മൊക്കെണ്ടാവും ഗഡി....അങ്ങട് പെടക്കങ്ങട്ട്... അല്ല പിന്നെ....
രണ്ടാം വാര്‍ഷിക ആശംകള്‍.ഗുമ്മുണ്ടോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടേന്നേ .
ആശംസകള്.
“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“
Kalakee tttaa , visallettan kalakee, chirichu chirichu , njanoru paruvamayi.....
shabu
ഗുമ്മൊക്കെ ഉണ്ടാകും ഭായ്...
വാര്‍ഷികാശംസകള്‍ !!!
:)
ഉപാസന
ഓ. ടോ: സുമുഖാ ഹനുമാനല്ല, അളൂരിലെ എടത്താടന്‍ മുത്തപ്പനാണെന്ന് തോന്നുന്നു.
എന്റെ ഗുരൂ!!
നമസ്കരിക്കുന്നു ഞാന്‍ ഈ പാദാരവിന്ദങളില്‍!!
വളരേ നന്നയിരിക്കുന്നു!!
കാത്തിരിക്കുന്നു അടുത്ത പോസ്റ്റിനായി!!
സ്നേഹപൂര്‍വ്വം,
താമരക്കുട്ടന്‍.....
രസിച്ചു തന്നെ വായിച്ചു.
ആസംസകള്‍.:)
ആരാ പറഞ്ഞത് ഗുമ്മില്ലെന്ന്?
916 തന്നെ ഇപ്പഴൂം!
ആശംസകള്‍ ഗഡീ!
പുരാണം കലക്കീട്ടുണ്ട്!
..........അപ്പോള്‍ ഭക്തിയുടെ കാര്യത്തില്‍ മലയാളികള്‍ കള്ളന്മാരും തമിഴന്മാര്‍ വിശാല മനസ്കരും!നന്നായി രസിച്ചു.ആശംസകള്!
അനോണിപ്പൂരം എവിടെയെത്തി വിശാലമായ മനസ്സും ശരീരവുമുള്ള മനസ്കാ ?
പാവം കുറുമാന്‍
ഉപ്പ് സ്ഥിരമായി തിന്നുന്നവന്‍ വെള്ളം കുടിക്കാന്‍ പോകുന്നേയുള്ളൂ
കൊള്ളാട്ടോ . എങ്കിലും ഉണ്ണിക്രിഷ്ണനെ ഉണ്ണിയേശുവാക്കികളഞ്ഞല്ലൊ .. :)
വിശാല്‍ജീ..
ഗുമ്മിനൊന്നും ഒരു കുറവുമില്ലാട്ടോ...
:)
അരവിന്ദ് പറഞ്ഞതു തന്നെ. ആരാ പറഞ്ഞത് കുന്തിരിക്കം തീര്‍ന്നെന്ന്?
വായിച്ചു രസിച്ചു വിശാലാ.
നന്നായിരിക്കുന്നു.....
കമന്റിയ എല്ലാവര്‍ക്കും എന്റെ നന്ദി.
പിന്നെ, പ്രിയങ്ക മാത്യൂസ് ചേട്ടാ.. ഒന്ന് പോയേരാ അവടന്ന്. കാലത്ത് തന്നെ ഒരു കാര്യം പറയാന്‍ വന്നേക്കണ്! :)
wishes.......good post funny
“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“
:))
ശയനപ്രദക്ഷിണം ഒരു കലയാണന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വളരെ സ്പീഡില്‍ അതുചെയ്യുന്നവരെ ഗുരുവായുരില്‍ കാണാം..
വിശാല്‍ജീ, അവസാന ഭാഗത്ത്, ഉരുണ്ടതതു പോലെ തന്നെ 120 ല്‍ കത്തിച്ചു പോയോ എന്നൊരു സംശയം.
കാസറ്റ് വലിഞ്ഞതു പോലെയുള്ള ആ ഉരുളലും, പിന്നെ ആ തമിഴന്മാരുടെ വരവും....
വിശാല്‍ജീ..... കലക്കി..
:)
ഓടോ : അപ്പൊ പ്രിയങ്കാ മാത്യൂസ് ചേട്ടനാണോ...?
Craft is excellent! Keep going!
:DDDDDDDDD
assalayi. ennalum mashey sasthavinte avidey vechu valu vekkan poya al pinney enganey?!!!
sherikkum orthu nokkiye... urundo? atho thavalachattam chadiyo?
puranathininte 2aam pirannalinu sandosha janmadinasamsakal.
വിശാലന്‍ ക്ഷമിക്കുമല്ലോ
ഇവിടെ പ്രിയങ്ക മാത്യൂസ് എന്ന പേരില്ല് comment ഇട്റ്റിരിക്കുന്നത് ഈ പ്രിയങ്ക മാത്യൂസ് അല്ല
കാരണം സാധാരണ സ്വന്തം ID ഉപയോഗിച്ച് comment ഇട്ടാല്‍ profileല്‍ കാണുന്ന pohoto ഉണ്ടാകും.
comment ഇടുംബോള്‍ Other option ഉപയോഗിച്ചാല്‍ ഇങ്ങനെ ആരുടെ profileഉമായി വേണമെങ്കിലും link ചെയ്യാം.
തമ്മില്‍ കുത്തിരിപ്പിക്കാന്‍ ശ്രമം വീണ്ടും ഇരപ്പാളികള്‍ ശരിക്കും നടത്തുന്നുണ്ട്.
വളരെ നന്നായിട്ടുണ്ട്..!
ആശംസകള്..!
æµÞ¿µø ÉáøÞÃJßÈᢠÕßÖÞÜÎÈØíµÈᢠ®ÜïÞ ¦Ö¢Øµ{ᢠçÈøáKá...¦¿áJ çÉÞØíxßÈÞÏß ¦µÞ¢fçÏÞæ¿ µÞJßøßAáKá....
_ùßÏÞÆßW ÈßKᢠ²øá ÕÞÏÈAÞøÈᢠµá¿á¢ÌÕá¢..
ദാ,ജസ്റ്റ് മിനിയാന്ന് ആ ശയനപ്രദക്ഷിണോം കാലടിപ്രദക്ഷിണോം ഒക്കെ കണ്ട് പരീക്ഷീണനായി വണ്ടി കേറീതാ ഞാന്‍!
കോരിച്ചൊരിയുന്ന മഴയത്ത് രണ്ട് തടിയന്മാര്‍, ഭാര്യമാരുടെ ഉദാരമായ സഹായത്തോടെ ഉരുളുന്ന കാഴ്ച കണ്ടപ്പോ, ‘ഉരല് വേണൊ കല്ലുരലേയ്...”
എന്ന് വിളിച്ച് പറഞ്ഞ് പണ്ട് മൂശാരിമാര്‍ ഞങ്ങടെ ഇടവഴികളിലൂടെ പോകാറുള്ളത് ഓര്‍മ്മ വന്നു.
ഇതിന്നിടക്ക്,കൂടെയുണ്ടായിരുന്ന ധരമ്മപത്നി
ഭീഷണി കലര്‍ന്ന സ്വരത്തില്‍ നല്‍കിയ ഒരു തലോടല്‍ കേട്ടില്ല എന്ന് നടിച്ച് ഞാന്‍ അവഗണിച്ചു:“ മര്യാദക്ക് നടന്നോ, അല്ലെങ്കി ഞാനും നേരും ഒരു ഉരുളല്‍ നേര്‍ച്ച!”
{കുട്ടിക്കാലത്ത് ഗുരുവായൂരിലേക്ക് പോകുമ്പോള്‍ ബസില്‍ വച്ച് ഇടക്കിടെ തോന്നാറുള്ള ആ പഴയ പുത്തൂരം ആഗ്രഹം! അടിച്ച് പൂക്കുറ്റിയായി ബസിലിരിക്കുമ്പോള്‍ കാക്കമുട്ട സേവ്യറേട്ടന് തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തോന്നിയ സെയിം ആഗ്രഹം!
‘ഒരു ചെറിയ വാള്‍ വക്കണം’}
ഈ ഭാഗമെത്തിയപ്പോഴേക്കും എന്റെ സകല കണ്ട്റോളും പോയി. ചിരിച്ചു ചിരിച്ച് കണ്ണില്‍ വെള്ളം വന്നു. നമിച്ചു..............
2 varsham poorthiyakkiya kodakarapuranathinu ella bavukangalum..
ENTE EDATHADAN MUTHAPPAA.........
ENY ITHANALLO VIDHI !!!
VALLATHORU CHATHIYAYIPPOYI KETTAAA
GUNDDD THEERNNAALUM ETHRAKKU PRATHEEKSHICHHILLA ?????????
‘നാളെ ഞാന്‍ ഗുരുവായൂര്‍ക്കൊന്ന് പോയാലോ ’
’ഹനുമാന്‍ ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
, യു കാന്‍ ഡൂ ഇറ്റ്!!!!’
’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
നേര്‍ച്ച നേര്‍ന്നിട്ട് ഫുള്‍ഫില്‍ ചെയ്യാതിരുന്ന ഒരാള്‍ കാറിടിച്ച് മരിച്ച വിവരവും ഗള്‍ഫില്‍ നിന്ന് വിസ ക്യാന്‍സലായി തിരിച്ചിറങ്ങിയ വിവരവും ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘റിസ്ക് എടുക്കണ്ട’ എന്ന് കരുതി തയ്യാറാവുകയായിരുന്നു
‘എന്റെ ഗുരുവായൂരപ്പാ....!!!’ എന്ന് അപ്പോള്‍ ഞാന്‍ വിളിച്ച വിളിയുണ്ടല്ലോ അതൊരു 916 ടച്ച് വിളി തന്നെയായിരുന്നു
‘ഒരു ചെറിയ വാള്‍ വക്കണം’
അടിച്ച് പൂക്കുറ്റിയായി ബസിലിരിക്കുമ്പോള്‍ കാക്കമുട്ട സേവ്യറേട്ടന് തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തോന്നിയ സെയിം ആഗ്രഹം!
‘ഒരു ചെറിയ വാള്‍ വക്കണം’
.
’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
‘ഒരു ചെറിയ വാള്‍ വക്കണം’
‘ഒരു ചെറിയ വാള്‍ വക്കണം’
ആശംസകള്..!
"ഹവ്വെവര്‍, കാലം ഉരുണ്ട് പോയി. ഗുരുവായൂര്‍ പോക്ക് അച്ഛനൊറ്റക്കായി!"
കൊറേ പറയാണ്ട് പറഞ്ഞു ഈ വരികളില്‍...
ആ തമിഴന്മാരുടെ വരവ് കണ്ട് ഞാന്‍ ശരിക്കും ചിരിച്ചു :)))
മബ്റൂക് അല്‍ വാര്‍ഷികത്തൈന്‍...
ഇനിയും ഒരു രണ്ട് കൊല്ലം കൂടെ പോരട്ടെ... എന്നിട്ട് ചോദിക്കാം അടുത്ത ഗഡു :)
very good.keep it up
very nice.keep it up.
ചാത്തനേറ്: കുന്തിരിക്കം തീര്‍ന്നെന്നോ !!!നൊണപറഞ്ഞാല്‍ ഇനീം ഒരു ശയനപ്രദക്ഷിണം കൂടെ നേര്‍ച്ച ശീട്ടാക്കാന്‍ പറയുമേ....
“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു”
എല്ലാരും ഇത് തന്നെയാ ക്വാട്ടണത് എന്ന് വച്ച് ബാക്കിയൊന്നും കൊള്ളൂലാന്നല്ല... ഇതാ കലക്കന്‍ ടോപ്പ് ഓഫ് ദ ചാര്‍ട്ട്...
വിശാലന്‍ ജി ആദ്യമായി രണ്ടാം പിറന്നാള്‍ അഘോഷിക്കുന്ന കൊടകര പുരാണത്തിനു ആശംസകള്‍. പോസ്റ്റ് വളരെ നന്നായി. ഗുമ്മൊന്നും തീര്‍ന്നിട്ടില്ല. അതു ഒരിക്കലും തീരുകയുമില്ല. ഇനിയും ഒത്തിരി ഉരുളാന്‍ ബാക്കിയുണ്ട്.
iratta varshaaSamsakaL..... next episode please..
‘ദെവിടെ എത്തി?’ എന്ന് നോക്കാന്‍ തലയുയര്‍ത്തിയപ്പോള്‍.. i like that part!
ഞാന്‍ കരുതിയത് വല്ല ആനയുടെ കാല്‍ചുവട്ടിലായിരിയ്ക്കുമെന്നാ.. great!
’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
സുഗ്രീവന്റെ പുഷിങ്ങില്‍ ഹനുമാന്‍ ചാര്‍ജ്ജായപോലെ ചാര്‍ജ്ജായ ഞാന്‍ ‘തോല്‍ക്കാനെനിക്ക് മനസ്സില്ല’ എന്ന് പറഞ്ഞ് ശ്രീ ഗുരുവായൂരപ്പനെ ഒന്നു കൂടെ പ്രാര്‍ത്ഥിച്ച് പിന്നെയൊരു പോക്കായിരുന്നു. തളരാതെ, ഇടക്കൊരിടത്തും ഹോള്‍ട്ട് എടുക്കാതെ, പഴയതും പുതിയതുമായ എന്റെ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും മുകളിലൂടെ!
രണ്ടാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന ഈ വേളയില്‍,, ലെറ്റ് മീ സേ...
’ഡിയര്‍ വിശാലമനസ്കന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
തളരാതെ, ഇടക്കൊരിടത്തും ഹോള്‍ട്ട് എടുക്കാതെ, പഴയതും പുതിയതുമായ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും മുകളിലൂടെ!
Wish you all the best!
vishal ghadi
ihum kollam ennalum pazaya gummilla. aaa.kettahu manoharam ;kelkathathu athimanoharam.
ഒരു ഇസ്മയ്‌ലിനെ ഇവിടെ വെച്ചിട്ട് ഞാന്‍ പോവട്ടോ.
ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“
kalakki:)
കൊടകരക്കാരന്റെ ഭാഷ കൂടുതല്‍ സുന്ദരമായത് പോലെ
വിശാലാ,
കൊള്ളാം ട്ടാ, പഴേപോലെ പൊട്ടിച്ചിരിപ്പിച്ചില്ലെങ്കിലും.. വായിക്കാന്‍ ഗുമ്മുണ്ടായിരുന്നു.
2 ദിവസം മുന്‍പ് ഗുരുവായൂരു പോയതേയുള്ളൂ.. കിഴക്കേ നടയും, അയ്യപ്പന്റെ കോവിലും തമ്മിലുള്ള ഡിസ്റ്റന്‍സ് (ബാക്കി ഉരുളാനുള്ളതും) ഓര്‍ത്ത് നന്നായി ചിരിച്ചു.
രണ്ടാം വാര്‍ഷിക ആശംസകള്.
ഭക്ത്യാദരപൂര്‍വ്വം അത് തുറന്ന് നോക്കിയപ്പോള്‍, പണ്ട് മൃതസഞ്ചീവനി തേടി കടല്‍ ചാടാന്‍ സെല്‍ഫ് കോണ്‍ഫിഡന്‍സില്ലാതെ നിന്ന ഹനുമാനോട് സുഗ്രീവന്‍ പറഞ്ഞ അതേ സെന്റന്‍സ്.
’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
മിസ്റ്റര്‍ വിശാല്‍ജി....എന്തിനധികം ഇതൊന്നു പോരെ....
പിന്നെ കുന്തിരിക്കത്തിന്റെ കാര്യം....അത് ഔട്ടോഫാഷനാ...ഇന്നിമുതല്‍ ഞമ്മക്ക് കുറച്ചു ഓലപ്പടക്കം വാങിക്കത്തിക്കാം....
ഒ ടോ : ആ യു എ ഇ മീറ്റിന്റെ കാര്യം ഒന്നാറീഛൂടാര്‍ന്നോ? വരാനൊന്നും അല്ല, എന്നാലും വെറുതെ വിളിച്ചു “ സോറി കെട്ടോ..സ്വല്‍പ്പം ബിസിയാ , ഇന്നെത്താന്‍ കഴിയില്ല” എന്നറിയിക്കാനായിരിന്നു...
Visalji,
AA "Thamanu" enna peril comments ezhuthiya aalude padam onnu sooksichu noku!!,Aave njan evideyo kandintundu....
Thamanuvine enthayalum Bloginte nathanaya edathadan Muthappante Sradayil peduthunanthu nannayirikum!!
Shabu
വിശാലന്‍ ജി,,,,,
കൊടകര പുരാണത്തിന്റെ സ്തിരം വായനകാരനാണെങ്കിലും. ഇതു വരെ ഒരു കമന്റ്സും ഞാന്‍ പറഞ്ഞിട്ടില്ല. അതു കമന്റ്സ് ഇല്ലാഞ്ഞിട്ടല്ല. പറഞ്ഞാലും അതു കടലില്‍ കായം കലക്കിയ പൊലെ അവും എന്നുള്ളതു കൊണ്ടാണ്‍. പക്ഷെ ഇപ്പൊ പറയാതിരിക്കാന്‍ വയ്യ. കാരണം കുന്തിരിക്കം തീര്‍ന്നു എന്നു വിശാലന്‍ ചേട്ടന്‍ പറഞപ്പൊ ഒരു വിഷമം. കുന്തിരിക്കം വേണമെങ്കില്‍ നമുക്കു ഇച്ചിരി വാങ്ങാം. എന്നലും ഗുമ്ം കുറക്കണ്ട്. മുന്നൊട്ടു വെച്ച കാല്‍ മുന്നൊട്ടു തന്നെ..
മിസ്റ്റര്‍ വിശാലന്‍ യൂ കാന്‍ ഡൂ ഇറ്റ് - 66 ഗുമ്മുള്ള പോസ്റ്റ് - മാന്‍ ഒണ്‍ലി യൂ ക്യാന്‍ ഡൂ ഇറ്റ് ഇനി ഒരു 660 പോസ്റ്റും കൂടി എഴുതാനുള്ള ബുദ്ധിശക്തി, ഓര്‍മ്മ ശക്തി, ബോഡീ ഫിറ്റ്നസ്സ് എന്നിവ നല്‍കി ഈ രണ്ടാം വാര്‍ഷികത്തില്‍ (പത്തു വര്‍ഷായതുപോലെ തോന്നുന്നു)ഗുരുവായൂരപ്പന്‍ താങ്കളെ അനുഗ്രഹിക്കട്ടെ! താങ്കളുടെ പേരില്‍ അമ്മ നേര്‍ന്നതു പോലെ ഒരു ശയന പ്രദിക്ഷിണം കൂടി ഞാന്‍ നേര്‍ന്നോട്ടെ(വിശാലന്‍ അടുത്ത അവധിക്കു പോകുമ്പൊ ഉരുണ്ടാ മതി)?
കലക്കീട്ടുണ്ടെന്നു ഞാന്‍ പറഞ്ഞാരുന്നൊ?
വാര്‍ഷികാശംസകള്‍...!ഇനിയുമിനിയും ധാരാളം വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ കഴിയട്ടെ...!
-സോമരാജന്‍