26 വയസ്സായപ്പോഴേക്കും വീട്ടുകാരെന്നെ കെട്ടിക്കാന്‍ തീരുമാനിച്ചത്, അമ്മ കണ്ട ഒരു സ്വപ്നത്തിന്റെ ആഫ്റ്റര്‍ ഇഫക്ടായിട്ടാണ്.
എന്നേക്കാള്‍ ഒരു പത്തുമുപ്പത് വയസ്സിന് മൂപ്പുള്ള ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില്‍ എന്‍.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത് കണ്ടെന്നും തിരിച്ച് വരും വഴി വീട്ടില്‍ കയറി ‘അമ്മേ... ഇതാണ് അമ്മയുടെ ചെറിയ മരോള്‍. വിളക്കും നിറയുമെടുക്കൂ..... ഞങ്ങളെ അനുഗ്രഹിക്കൂ!’ എന്നൊക്കെ പറഞ്ഞുവെന്നുമായിരുന്നു സ്വപ്നം.
മരുമോള്‍ ബികിനി ഇട്ട് എന്നെ അള്ളിപ്പിടിച്ച് ബൈക്കില്‍ പോയതും വെള്ളക്കാരിയായതും അമ്മ ക്ഷമിച്ചത്രേ... പക്ഷെ, മരുമകളുടെ പ്രായം... അത്.. അമ്മക്ക് അങ്ങട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. സമാസമം പ്രായമുള്ളവളെ എങ്ങിനെ മരുമോളേന്ന് വിളിക്കും?
‘കൊല്ലും ഞാന്‍ രണ്ടിനേയും!‘ എന്നലറി അമ്മ ചാടിയെണീക്കുകയായിരുന്നത്രേ!!
കല്യാണത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍, “മീശയൊക്കെ ഒന്ന് വട്ടമെത്തിയിട്ട്, ഈ തമാശക്കളിയൊക്കെ മാറി കുറച്ചും കൂടെ ഉത്തരവാദിത്വം വന്നിട്ട് പോരേ??“
എന്ന സംശയത്തിന്, ‘ഇപ്പറഞ്ഞതൊന്നും ഈ ജന്മത്ത് നിനക്കുണ്ടാകുമെന്ന് പ്രതീക്ഷയില്ല‘ എന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുകയും അത് കേട്ട്‍, ‘ എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.
ഹവ്വെവര്‍, തുടര്‍ന്ന് ആവശ്യമില്ലാത്തതും അത്യാവശ്യമുള്ളതുമായ പലതും ആലോചിച്ച് എന്റെ രാവുകള്‍ ഏറെക്കുറെ നിദ്രാവിഹീനങ്ങളായി. ജബലലി ഫ്രീസോണ്‍ ന്യൂ ഈസ്റ്റ് ക്യാമ്പിലെ 206 നമ്പര്‍ റൂമില്‍ ചില രാത്രികളില്‍ ആരൊക്കെയോ കിനാവിന്റെ പടികടന്നെത്തി വന്ന് (കട്:ഗിരീഷ് പുത്തഞ്ചേരി)എന്നെയും കൊണ്ട് ഊട്ടിയിലേക്ക് ഹണിമൂണിന് പോയി.
നാട്ടില്‍ വന്ന് ഞാന്‍ മൊത്തം 6 ഉം 2 ഉം 8 പെണ്ണൂങ്ങളെയേ കണ്ടുള്ളൂ. ആദ്യം വാടാനപ്പിള്ളി പോയി സന്ധ്യയെ കണ്ടു. തൃക്കണിക്ക് വച്ചത് തന്നെ കാക്ക കൊത്തി. അതിന്റെ ഹാങ്ങോവര്‍ മാറാന്‍ പിന്നെ രണ്ട് ദിവസം റെസ്റ്റ് എടുത്തതിന് ശേഷം പുതുക്കാടൊരു ക്ടാവിനെ കണ്ടു. പിന്നെ മറ്റത്തൂര്‍ പോയി വേറൊരു കുട്ടിയ കണ്ടു.
അവളാരിത്തിയെ എനിക്കങ്ങ് ശരിക്കും പിടിച്ചതായിരുന്നു. സങ്കല്പത്തില്‍ മനസ്സിന്റെ പുതപ്പിനുള്ളില്‍ കയറിക്കിടന്ന രൂപം. ചുരുണ്ട മുടി. വിടര്‍ന്ന കണ്ണുകള്‍. ഇരു നിറം. നല്ല വിദ്യാഭ്യാസി. ഓ ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു ലുക്ക്. നല്ല തറവാട്ടുകാര്‍ ചോമ്മാര്! പക്ഷെ, ഒരു പ്രശ്നം. ജാതകം ഒരു നിലക്കും ചേരുന്നില്ല. അന്ന് പ്ലൂട്ടോ ഉള്ള കാലമാണ്. പണിക്കര്‍ രണ്ട് തച്ച് പണിഞ്ഞിട്ടും പ്ലൂട്ടോ അടുക്കാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ രണ്ട് ജാതകം ഉണ്ടാക്കിച്ചു. അതിന് വേണ്ടി ഒരു വയസ്സ് കുറക്കാന്‍ വരെ ഞാന്‍ തയ്യാറായി. എന്നിട്ടും പ്ലൂട്ടോ സമവായത്തിന് തയ്യാറായില്ല.
പെണ്‍ വീട്ടുകാര്‍ അതിഭയങ്കര ജാതകവിശ്വാസികളും കുട്ടിയുടെ അച്ചന്‍ ജാതകം നോക്കാതെ കെട്ടി, അമ്മ മരണപ്പെട്ടതുമാണെന്നൊക്കെ കേട്ടപ്പോള്‍ പിന്നെ ഞാനത് ഒഴിവാക്കുകയായിരുന്നു. (അവര്‍ വരാമെന്നേറ്റ ദിവസം രാവിലെ, ഇന്ന് വരുന്നില്ല എന്ന് പറയാന്‍ അവിടെ നിന്ന് കുട്ടിയുടെ അമ്മാവന്‍ വന്നപ്പോള്‍, രവിച്ചേട്ടന്റെ വീട്ടില്‍ നിന്ന് വിരുന്നുകാര്‍ക്കിരിക്കാന്‍ കസേരകളുമെടുത്തോണ്ട് വന്ന ചേട്ടനേയും വിജയേട്ടനെയും പുഷ്പാകരേട്ടനെയും കണ്ട് ‘സ്വന്തമായി നാലാള്‍ക്കിരിക്കാന്‍ നല്ല കസേര പോലും ഇല്ലാത്ത ദരിദ്രവാസികളാണപ്പോള്‍. ബെസ്റ്റ്!’ എന്ന് കരുതി അവര്‍ വേണ്ടെന്ന് വച്ചതാണെന്നൊക്കെ ആരോ പിന്നീട് പറഞ്ഞിരുന്നു. നമ്മള്‍ വിശ്വസിച്ചിട്ടില്ലെങ്കിലും!)
അങ്ങിനെയാണ് ഞാന്‍ കല്ലൂരുള്ള ഒരു കൊച്ചിനെ കാണാന്‍ പോകുന്നത്. ചാറ്റല്‍ മഴയുള്ള ഒരു ദിവസം. കല്ലൂര്‍ പാടമെത്തിയപ്പോഴേക്കും മഴ മാറി. ഞങ്ങള്‍ വണ്ടി നിറുത്തി പുറത്തിറങ്ങി പാടത്തേക്ക് നോക്കി റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ മൂന്നുപേരും നിരന്ന് നിന്നു. നല്ല സത്യന്‍ അന്തിക്കാട് സിനിമയിലെ സീന്‍ പോലെയൊരു കളര്‍ഫുള്‍ പാടം. മഴ പെയ്ത് പാടം വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. തണുത്ത് കാറ്റ്. ഞാനാ വഴി ആദ്യമായിട്ടായിരുന്നു. പക്ഷെ, എനിക്കെന്തോ ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം.
അങ്ങിനെ ജീവിതത്തിലാദ്യമായി നമ്മുടെ ഗഡിയെ കണ്ടു. തുടര്‍ന്ന് ഞാനവളെ ഇന്റര്‍വ്യൂ ചെയ്തു. അത് കേട്ട് അവള്‍ടെ അച്ഛന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തു. ഇടക്ക് ചായ കുടിച്ചു. പലഹാരം അധികം ഒന്നും കഴിച്ചില്ല. മിച്ചറിലെ ഈരണ്ടു മണി കപ്പലണ്ടി മാത്രം ഇടക്കെടുത്ത് ശബ്ദമുണ്ടാക്കാതെ തിന്നു. അച്ചപ്പവും കൊഴലപ്പവും മടക്കും ലഡുവുമൊന്നും നമ്മള്‍ കാണാണ്ട് കിടക്കുന്നവരല്ലല്ലോ!
ലേലത്തുക ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെട്ടപ്പോള്‍ സംഗതി ഇടിപിടീന്ന് ബന്ധവസ്സായി. പക്ഷെ, നിശ്ചയത്തിന്റെ തലേദിവസം എനിക്ക് പെട്ടെന്നൊരു റ്റെന്‍ഷന്‍. കൊച്ച് കേരള വര്‍മ്മ യുടെ പ്രോഡക്റ്റാണ്. പാമ്പുകടിക്കാനായിട്ട് വല്ല മുട്ടന്‍ ലൈനുകളെങ്ങാനുമുണ്ടെങ്കില്‍... കല്യാണത്തിന്റെ തലേ ദിവസമോ പിറ്റേ ദിവസമോ ഒളിച്ചോടാന്‍ വല്ല പ്ലാനുമുണ്ടെങ്കിലോ... എന്നോര്‍ത്ത് ഞാന്‍ നേരിട്ട് കക്ഷിയോട് ഒറ്റക്ക് വിളിച്ച് മനസ്സമതം ചോദിച്ചേക്കാം എന്ന് ഉറപ്പിച്ച്, ഗഡികളെയും വിളിച്ച് അന്ന് ഉച്ചതിരിഞ്ഞു അവള്‍ടെ വീട്ടില്‍ പോയി.
അന്നും കല്ലൂര്‍ പാടത്തെത്തിയപ്പോള്‍ റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ സെയിം സ്പോട്ടില്‍ ഞങ്ങള്‍ മൂന്നുപേരും വരിവരിയായി നിന്ന് കുറച്ച് നേരം പ്രകൃതി ഭംഗി ആസ്വദിച്ചു!
കാറില്‍ വച്ച്, ‘എടീ കുന്തലതേ. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കേരളത്തിലെ മൂന്നരക്കോടിയിലെ രണ്ട് നമ്പറുകള്‍ മാത്രം. പക്ഷെ, ഒരാഴ്ച കഴിയുമ്പോള്‍ അതാവില്ല സ്ഥിതി. ആറ്റുനോറ്റ് ഒരു കല്യാണം കഴിക്കാനുള്ള പരിപാടിയിലാണ് ഞാന്‍ . അതും നടാടെ! എന്നെ ഇഷ്ടമല്ലെങ്കിലോ വേറെ വല്ല ഇഷ്ടങ്ങളുമുണ്ടെങ്കിലോ ദയവായി ഇപ്പം പറയണം. നോ ഇഷ്യൂസ്! ഇഷ്ടമില്ലാത്തത് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ അപ്പുവേട്ടന്‍!! ‘ എന്നൊക്കെ പറയാന്‍ കുറെ തവണ കാറില്‍ വച്ച് റിഹേഴ്സല്‍ നടത്തി.
പക്ഷെ.. അവിടെയെത്തിയപ്പോള്‍..... റിഹേഴ്സല്‍ നടത്തിയതൊന്നും പറയാന്‍ തോന്നിയില്ല. കാരണം, അവള്‍ടെ ചിരി കണ്ടപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി. എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!
അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘എടീ മിസ്. വെള്ളാനിക്കോടേ... ഉണ്ടക്കണ്ണീ.... ഇനി ആരൊക്കെ എതിര്‍ത്താലും എന്തലമ്പുണ്ടാക്കിയാണേലും ശരി, നിന്നെ ഞാന്‍ കെട്ടിയിരിക്കുമെടീ...’
അങ്ങിനെ, എന്റെ കൊച്ചുകൊച്ച് തമാശകള്‍ക്കും കുട്ടിക്കളികള്‍ക്കും കമ്പനി തരാന്‍, എന്റെ പുറം കടിക്കുമ്പോള്‍ മാന്തി തരാന്‍, എനിക്ക് ചോറും കൂട്ടാനും വച്ചുതരാന്‍, എനിക്ക് കത്തെഴുതാന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തായി, ഒരു പത്തൊമ്പതുകാരിയെ ആയിരത്തോളം ആളുകളുടെ മുന്‍പില്‍ വച്ച് കെട്ടിക്കൊണ്ടുപോന്നിട്ട് ഇന്നേക്ക് കൃത്യം പത്ത് വര്‍ഷമാകുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്!
(ഇതൊരു റൌണ്ട് ഓടിയതാണ് കഴിഞ്ഞവര്‍ഷം. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!)
Monday, September 15, 2008
ഒരു സെപ്റ്റംബര്‍ 16 ന്റെ ഓര്‍മ്മക്ക്.
Posted by
Visala Manaskan
at
9:14 PM
270 comments:
«Oldest ‹Older 1 – 200 of 270 Newer› Newest»മിസ്റ്റര്‍. വിശാലം & മിസിസ്. വിശാലം,
എന്റെ ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍... [:)]
എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല! - ഈ ത്യാഗം എന്നൊക്കെ പറയണ സാധനം ഇതാണോ? ഈയിടെ കാണാന്‍ വളരെക്കുറവാണേ, ആതോണ്ടാ... ;)
--
ആശംസകള്‍, (പക്ഷെ, എനിക്കെന്തോ ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം) ഇതു വായിച്ചപ്പോ ഒരു നൊസ്റ്റാള്‍ജി വന്നൂ, അപ്പൊ ആശംസകള്‍ ചുളളത്തിയെക്കൂടി അറിയിക്കുക,
വേറൊരു ചോത്തി:)
പലഹാരം അധികം ഒന്നും കഴിച്ചില്ല. മിച്ചറിലെ ഈരണ്ടു മണി കപ്പലണ്ടി മാത്രം ഇടക്കെടുത്ത് ശബ്ദമുണ്ടാക്കാതെ തിന്നു.
ഇതൊഴിച്ച് ബാക്കിയെല്ലാം വിശ്വസിച്ചു!!!വിവാഹവാര്‍ഷികാശംസകള്‍!
കല്യാണം കഴിച്ചിട്ട് എട്ട് കൊല്ലമായെങ്കിലും
- ഇന്നേവരെ വിവാഹവാര്‍ഷികം ഓര്‍മ്മിക്കാന്‍ തലവരയില്ലാത്ത ഒരു വിദ്വാന്‍
ഹെന്റമ്മോ!!
ഈ ജന്മത്തില്‍ ഇനിയൊരു നൂറു വര്‍ഷവും, ഇനി വരാനിരിക്കുന്ന ജന്മങ്ങളിലും ഒരുമിച്ച് ജീവിക്കാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടേ.
വിശാലേട്ടനും ചേച്ചിക്കും 'ടൊര്‍ണാഡോ ക്ളബ്ബ്, കൊടകര' വക വിവാഹവാര്‍ഷികാശംസകള്‍
എല്ലാ ഐശ്വര്യങ്ങളും തന്ന് സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ....
:)
ആ ശംസുകള്‍ :)
വിശാലാ പാര്‍ട്ടി അടുത്തതിന്‍്. 10 ആം വാര്‍ഷികത്തിന്. ഞാന്‍ ഓര്‍മ്മപ്പെടുത്താം :)
-സുല്‍
വിഷാല്‍ജീ,
വിവാഹവാര്‍ഷികാശംസകള്‍.
പാവം എച്ചി, എങ്ങനെ സഹിച്ചു 8 വര്‍ഷം.
ഇനിയും ഒരു 100 സെപ്റ്റംബര്‍ 16 കൂടി ഒരുമിച്ച് ആഘോഷിക്കാന്‍ ഇടവരട്ടെ :)
വിശാലേട്ടനും, വിശാലേട്ടന്റെ ഏറ്റവും വലിയ പ്രചോദനമായ വിശാലേട്ടത്തിക്കും, പിന്നെ രണ്ട് പൊന്നുംകുടങ്ങള്‍ക്കും അരവിന്ദന്റെ (മാമന്‍, ചേട്ടന്‍, എളേപ്പന്‍ എന്നൊന്നും വേണ്ട..വയസ്സ് മുപ്പതേ ആയിട്ടുള്ളൂ!!) ഹൃദയം നിറഞ്ഞ ആശംസകള്‍.
ഈ സന്ദര്‍ഭത്തില് ഈ വേളയില് ഈ മുഹൂര്‍ത്തത്തില് ഉമേശന്‍ മാഷടെ കല്യാണ വാര്‍ഷിക പോസ്റ്റിലിട്ട അധികമാരും കാണാഞ്ഞ കഥയേ എനിക്കിവിടേയും പറയാനുള്ളൂ..
ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു (രാജുമോന് വയസ്സ് മുപ്പതാ ട്ടാ..അവന്റെ പേരങ്ങനായിപ്പോയി!) സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന്..
ഞാന്‍ പറഞ്ഞൂ…
“ഡേയ്..റെസ്‌പോണ്‍സിബിളിറ്റി ഷെയറ് ചെയ്താല്‍ മതി..വ്യക്തമായ അതിര്‍ വരമ്പുകള്‍ തീര്‍ത്ത്..അങ്ങോട്ടുമിങ്ങോട്ടും റെസ്പെക്റ്റോടെ, അവരുടെ തീരുമാനങ്ങള്‍ മാനിച്ച്..”
“എന്ന്വച്ചാ?”
“എന്ന്വച്ചാ, എന്റെ വീട്ടില്‍ വലിയവലിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഞാനാണ്. ചെറിയ കാര്യങ്ങളില്‍ ശ്രീമതിയും..അതില്‍ അങ്ങോട്ടുമിങ്ങോട്ടും കൈകടത്താറില്ല..”
“ഫോര്‍ എസ്കാമ്പിള്‍?”
“ഫോര്‍ എസ്കാമ്പിള്‍…ഏതു കാറ് വാങ്ങണം, എത്ര രൂപാ സേവ് ചെയ്യണം, എപ്പോ നാട്ടില്‍ പോകണം, ഏത് സോഫാ, ടി വി, ഫ്രിഡ്ജ് വാങ്ങണം, മാസ ചിലവ്, മെയിഡ് വേണോ വേണ്ടയോ, എക്സ്ട്റാ ഒരു റൂം പണിയണോ വേണ്ടയോ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ ശ്രീമതിയാണ് തീരുമാനമെടുക്കാറ്..ഞാന്‍ അത് മാനിക്കും!”
“അപ്പോ താങ്കള്‍?”
“ബു ഹഹഹ..തീരുമാനംസ് ഒണ്‍ലി ഫോര്‍ ബിഗ് ഇഷ്യൂസ്….അമേരിക്ക ഇറാനെ ആക്രമിക്കണോ വേണ്ടയോ, സിംബാവേയുടെ മുകളിലുള്ള ഉപരോധം ബ്രിട്ടന്‍ നീക്കണോ, ആഫ്രിക്കന്‍ ഇകോണമി ഓപ്പണ്‍ ആക്കണോ മുതലായവയില്‍ ഞാനാണ് തീരുമാനം..എന്റെ ശ്രീമതി കമാന്ന് എതിര് പറയില്ല!!! ങ്‌ഹാ!”
“…..”
ആശംസകള്‍ ആശംസകള്‍!
-അച്യുതന്റപ്പന്‍ അരവിന്ദന്‍
വിവാഹവാര്‍ഷികാശംസകള്‍.:)
വിശാല്‍ജീ,
എണ്റ്റെ പുന്നാര അച്ചാച്ചന്‍ മൂലമറ്റത്തെ മല കയറി കുളമാവിലെ തണുപ്പു സഹിച്ച് പെണ്ണ്‍ കണ്ട് എണ്റ്റെ പുന്നാര അമ്മച്ചിയെ ഇത്തിത്താനത്തെ ഞങ്ങടെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നതിണ്റ്റെ 28-)o വാര്‍ഷികം കൂടിയാണ് ഇന്ന്, സെപ്റ്റംബര് 16. എന്നാലും നിങ്ങടെ കല്യാണത്തിന് എന്നെ വിളിച്ചില്ലല്ലോ എന്നു പരിഭവം പറഞ്ഞു കൊണ്ടു ഞാന്‍ രാവിലെ ഒരു ഹാപ്പി വെഡ്ഡിങ്ങ് ആനിവേര്‍സറി പറഞ്ഞു.
ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍ വിശാലേട്ടനും, വിശാലേട്ടത്തിക്കും.
ആശംസകള്...
വിശാലേട്ടനും വിശാലേച്ചിക്കും വിവാഹവാര്‍ഷികാശംസ്കള്‍ നേരുന്നു.
Hi Vishal,
I just started to read your blogs. (I am sorry I do not have right to install malayalam font and do not know Malayalam typing).
Its great my friend. You got a great style of writing.
Any way, wishing you both many more years of togetherness with heavenly love and affection
വിശാല്‍ ജീ..,
എക്കാലവും, "ഒരു മധുര സംഗീതമീ.. ജീവിതം" എന്ന വരികള്‍ മൂളിനടക്കാന്‍, രണ്ടുപേരേയും സര്‍വ്വേശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ.
“എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!“
ആ ചിരി എപ്പോഴും നിലനില്‍ക്കട്ടെ. സന്തോഷവും സമാധാനവുള്ള കുടുംബജീവിതം ആശംസിക്കുന്നു.
ആശംസകള്...!
പ്രിയപ്പെട്ട വിശാലാ, ലേഡി.വിശാലാ,
വിവാഹവാര്‍ഷികാശംസകള്‍!
ഒരു നൂറ്റമ്പത് വര്‍ഷം ഒന്നിച്ചാര്‍മ്മാദിച്ചു ജിവിയ്ക്കാന്‍ ജഗദിശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ.
വിയെംജീ,
വിശാല്‍ജിയ്ക്കും ശ്രീമതിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികദിനാശംസകള്‍!
ശ്രീമതിയും പിന്നെ പുത്ര പൌത്രാദികളൊക്കയായി(ഒരു പൂരത്തിനുള്ള ആളുകള്‍) സന്തോഷത്തോടെയും ഐശ്വര്യത്തോടെയും പൂര്‍ണ്ണ ആരോഗ്യത്തോടെയും അനവധി അനവധി വിവാഹവാര്‍ഷികം അഘോഷിക്കാന്‍ ദൈവമനുഗ്രഹിക്കട്ടേ..:)
എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!
അതുതന്നെയായിരുന്നോ ആ ഭാവത്തോടെയുള്ള അവസാന ചിരീ വിശാല്‍ ജീ...? അതോ പാവം ചേടത്തിക്ക് ഇപ്പോഴും വിശാല്‍ജിയെ ശരിക്കങ്ങട് മനസിലായിട്ടില്ലേ....?
:) :) :)
ബൈബിളില്‍ സങ്കീര്‍ത്തനങ്ങളില്‍ ഒരു വാക്യം ഉണ്ട്..
“നിന്റെ ഭാര്യ നിന്റെ വീട്ടിനകത്ത് ഫലപ്രദമായ മുന്തിരി വള്ളി പോലെയും,
നിന്റെ മക്കള്‍ നിന്റെ മേശയ്ക്ക് ചുറ്റും ഒലിവു തൈകള്‍ പോലെയും ഇരിക്കും”
അങ്ങനിരിക്കട്ടെ.... അനേക വര്‍ഷങ്ങള്‍...
എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.
ഊവ്വ ഊവ്വ , അതു ഞാന്‍ വിശ്വസിച്ചു
ആശംസകള്
വിശാല ഗഡിക്കും നല്ലപാതിക്കും..
വിവാഹവാര്‍ഷികദിനാശംസകള്‍....
സെപ്തംബര്‍ പതിനാറേ നിന്റെയൊരു ഭാഗ്യം...:)
Sir,
I asking a help from you, i forget my blospot user name and password. how can i get it back.
awaiting you reply via mail. riyadh@ut.com.sa
ആശംസകള്‍ ,
അന്ന് പ്ലൂട്ടൊ അടുക്കാതിരുന്നത് എത്ര നന്നായി ,
എല്ലാ സൗഭാഗ്യങ്ങളും നല്‍കി സര്‍വ്വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.
വിവാഹവാര്‍ഷികാശംസകള്‍!
വിശാലാ... തന്‍റെ പുസ്തകം കണ്ടാണ് ബ്ളോഗിലേക്കെത്തിയത്... ഇപ്പോള്‍ എല്ലാ ബ്ളോഗുകകളുടെയും ആരാധകനായി...
എന്‍റെ ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികആശംസകള്‍...
Sir,
Thank you very much for your reponse
Actually i forget my gmail username and password i used to my weblog.
Regards
http:www.prayars.blogspot.com
Sir,
Thank you very much for your reponse
Actually i forget my gmail username and password i used to my weblog.
Regards
https//:www.prayars.blogspot.com
ഹൃദയം നിറഞ്ഞ ആശംസകള്!
ഓ.ടോ. ഈ അരവിന്ദന്‍ ഇടക്കിടക്ക് ഇങ്ങനെ മുപ്പതേ മുപ്പതേ ന്ന് വിളിച്ച് പറയണതെന്താ?
ഹൃദയം നിറഞ്ഞ ആശംസകള്‍ പുറത്തിനും പുറം മാന്തുന്നവള്‍ക്കും :-)
സജീവ് ഭായ്,
“എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു! “
കൊള്ളാംട്ടോ ഈ വാക്ക്. അന്ന് ഭായി അത് ചോദിച്ചിരുന്നെങ്കില്‍ കളത്രത്തിന് വിഷമമായേനെ എന്ന് തോന്നുന്നു.
:)
ഉപാസന
ഓ. ടോ: പണീക്കരെ തൊഴ് ഇഷ്ടാ. അല്ലേല്‍ മറ്റേ പെണ്ണിന്റെ കയ്യിലായിപ്പോയ്യേനെയില്ലേ.
ആശംസകള്
ഡാ മെയില്‍ ഷോവനിസ്റ്റ് പന്നീ എന്ന് വിളിക്കണം എന്നുണ്ട്. കൊടകരയുടെ ആരാധകരെ പേടിച്ചിട്ടൊന്നുമല്ല. എന്തിനാ വെറുതെ തടി കേടാക്കണേ എന്ന് കരുതിയിട്ടാ
( കണ്ടാ കണ്ടാ കൊടകര ഭാഷ എന്നെയും പിടികൂടിയാ കണ്ടാ, അതാ)
വിവാഹ വാര്‍ഷിക ദിനങ്ങള്‍ സെപ്തംബര്‍ 11 ആകുന്ന ഇക്കാലത്ത്
ഡാ ഈ സെപ്തംബര്‍ 16 നു ആയിരം സൂര്യചന്ദ്രന്മാരുടെ പ്രകാശവും തണുപ്പുമുണ്ടെടാ.
മംഗളങ്ങള്‍ മനോരമകള്‍ ഏഷ്യാനെറ്റുകള്‍
സന്തോഷം ഉണ്ടാവട്ടെ, എന്നെന്നും
“എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!“
ആ ബഹുമാനം തിരിച്ചും കൊടുത്തിട്ടുണ്ട് എന്നു വ്യക്തം.
ശ്രീനിവാസനെപ്പോലെ സ്വയം ചെറുതാക്കൂമ്പോഴും കളിയാക്കുമ്പോഴും ഇതുവരെ മിസിസിനെക്കുറിച്ചു കളിയാക്കിയതു വായിച്ചിട്ടില.
അക്കാരണത്താല്‍ തന്നെ എപ്പോഴും ഒരു ബഹുമാനം എനിക്കും ഉണ്ട് വിശാലനോട്.
“വിവാഹ വാര്‍ഷികാശംസകള്‍“
wishing you both many more years of togetherness!
വിവാഹ വാര്‍ഷികാശംസകള്‍!
വിശാലേട്ടനും സോനേച്ചിക്കും മക്കള്‍സിനും ഒരായിരമായിരം ആശംസകള്‍ ഒരു കൂടനിറയെ ഇതാപിടിച്ചോളൂ.. എന്നാലിതാദ്യം പറയേണ്ടേ എന്റെ ഏട്ടാ... കണ്ണുകള്‍ നിറയുന്നു.. സന്തോഷാശ്രുക്കളാട്ടോ..
വിശാലേട്ടനും, വാമഭാഗത്തിനും, മക്കള്‍ക്കും ഒന്‍പതുവര്‍ഷങ്ങളുടെ സന്തോഷങ്ങള്‍ക്ക് ആശംസകള്‍. അമ്പതാം വാര്‍ഷികത്തിനും ഇതുപോലെ സന്തോഷകരമായ ഒരു പോസ്റ്റിടാന്‍ താങ്കള്‍ക്കും, അതിന് ഇതുപോലെയൊരു കമന്റിടാന്‍ എനിക്കും കഴിയുമാറാകട്ടെയെന്ന പ്രാര്‍ഥനയോടുകൂടി സര്‍വ്വൈശ്വര്യങ്ങളും താങ്കള്‍ക്കും കുടുംബത്തിനും തരാന്‍ പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു!
ഹൃദയം നിറഞ്ഞ
വിവാഹാശംസകള്‍
ആശംസകള്...
വിശാല്‍ജിയ്ക്കും ശ്രീമതിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികദിനാശംസകള്‍!
വീശാലേട്ടാ...
ഇത്തിരി വൈകിയെങ്കിലും
ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷിക ദിനാശംസകള്‍!
:)
ഇത്തിരി വൈകിയ വിവാഹവാര്‍ഷികാശംസകള്‍...
“മിസ്. കല്ലൂരേ... ഉണ്ടക്കണ്ണീ“ രണ്ടാം സംബോധനയ്ക്കുള്ളത് കിട്ടി ബോധിച്ചോ?
വിവാഹവാര്‍ഷികാശംസകള്‍!
വിവാഹ വാര്‍ഷിക ആശംസകള്...
vishal
" Vivahadinasamsakal"
inium orupadu kalam visalamaya manasodukudithanne jeevikan daivam anugrahikatte
ഞങ്ങള്‍ ബാച്ചികള്‍ ആര്‍ക്കും വിവാഹവാര്‍ഷികാശംസ നേരാറില്ല.
അസോസിയേഷനില്‍നിന്നു വളരെ ചെറുപ്പത്തിലേ രാജിവച്ച ശ്രീ വിശാലന്‍റെ
എഴുത്ത് അസ്സലായി.
അപ്പോള്‍ സെപ്തംബര്‍ 16-ലെ മഹാസംഭവം ഇതായിരുന്നല്ലേ. വാര്‍ഷികാശംസകള്‍.
(ഓ.ടോ: സുനീഷേ, ബാച്ചികള്‍ വിവാഹാശംസകള്‍ നേരാറില്ല, പക്ഷേ, സദ്യക്ക് മൂക്ക് മുട്ടെ തട്ടിയിട്ട് പോരും അല്ലേ.)
വിവാഹ വാര്‍ഷികാശംസകള്‍!!!
പുറം മാന്തുന്നതു കൊള്ളാം... ദില്‍ ഹൈ കി മാന്‍താ നഹിം...(മനസ്സിലിട്ട് മാന്തരുത്)
വിശാലനും വിശാലത്തിക്കും ആശംസകള്‍.
എന്നാലും എടീ കുന്ദലതേന്നു മാധവേട്ടന്‍ വിളിക്കല്ലും - ഇന്ദുലേഖേന്നു തിരുത്തിക്കോ. അല്ലെങ്കില്‍ ഇന്ദുലേഖേടെ കയ്യീന്നു തല്ലുകിട്ടും (കുന്ദലത അപ്പുനെടുങ്ങാടീടെ പുസ്തകത്തിലെ പെണ്ണാ. മാധവേട്ടനും ഇന്ദുലേഖയും ഒക്കെ കലൂര്‍ / കൊടകര ഉള്ളവരും).
ഇന്നലെയിതു കണ്ടില്ല.... ഒരു ദിവസം വൈകിയാണെങ്കിലും എല്ലാവിധ ആശംസകളും..
ichirey vaikiyengilum vivaha varshikashamsakal mashey.
iniyum orupadoru padu varshikangal oru padu chiryidoey kondadan sadhikkattey ennu ashamsikkunnu
എടീ കുന്തലതേ. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കേരളത്തിലെ മൂന്നരക്കോടിയിലെ രണ്ട് നമ്പറുകള്‍ മാത്രം. പക്ഷെ, ഒരാഴ്ച കഴിയുമ്പോള്‍ അതാവില്ല സ്ഥിതി. ആറ്റുനോറ്റ് ഒരു കല്യാണം കഴിക്കാനുള്ള പരിപാടിയിലാണ് ഞാന്‍ . അതും നടാടെ! എന്നെ ഇഷ്ടമല്ലെങ്കിലോ വേറെ വല്ല ഇഷ്ടങ്ങളുമുണ്ടെങ്കിലോ ദയവായി ഇപ്പം പറയണം. നോ ഇഷ്യൂസ്! ഇഷ്ടമില്ലാത്തത് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ മാധവേട്ടന്‍!!
ഈ ഡയഗോലെങ്ങാന്‍ പറഞ്ഞിരുന്നെങ്കില്‍..ഞങ്ങടെ ക്ലബിന്റെ മൂലക്കിരിക്കാരുന്നു ഇപ്പോഴും.
വിവാവവാര്‍ഷികാശംസകള്‍!
വിവാഹവാര്‍ഷികാശംസകള്‍!
വിശാല്‍ജി,
വിവാഹവാര്‍ഷിക ആശംസകള് !
yyo..ithu kandu vannappozhekkum vaikippoyeello...
appol orudivasatthe palisha kootti aazamsakal... adicchangadu polikkittaaa
ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷിക ആശംസകള്
ആശംസകള്...
ബ്ലോഗന്‍ലാലിനും ബിറ്റര്‍ഹാഫിനും belated welding anniverssary wishes. വിത്സണ്‍ പറഞ്ഞ പോലെ ഇപ്പോള്‍ ഭാഷ ഉപമകളോട് മത്സരിക്കുന്നു.
സന്‍ജ്ജുഭായ്, വിവാഹവാര്‍ഷികമംഗളാശംസകള്‍!
നമ്മക്കും ഇങനെ കൊറെ കഥേണ്ടിഷ്ടാ.. ഒന്നെഴുതിത്തരോ?? :)
belated wishes for wedding anniversary.
hello
I could read the last three posts today only. What to say...
" idea Star Singer" le Usha Uthuppinte vakkukal kadameduthu paranjaal.....
"marvelous, excellent, fantastic..
romba nannayirikkath.. you have a bright future"
hi dear........
really you have a bright future
continue writing..
all the best.
ദേ, സത്യായിട്ടും ഇന്നലെ പറഞ്ഞപ്പോ മന്‍സിലായില്യാ..ഷ്ടാ!
ഒന്‍പതായി, ല്ലേ? ന്നാ ഒരൊന്‍പത് വാഴ്ത്തുക്കള്‍!
സജീവ് ഭായ്, ഞാനിതിപ്പഴാ കണ്ടത്....
ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും ആശംസകള്‍!
സ്നേഹപൂര്‍വ്വം
കലേഷും റീമയും
Heartiest Anniversary wishes to Both of you.....!!
ലോക ദുരന്തങ്ങള്‍ സെപ്‌റ്റംബര്‍ മാസത്തിലാ കൂടുതലും നടക്കുന്നത്. സെപ്റ്റംബര്‍ 11 ന് അമേരിക്കായില്‍, സെപ്റ്റംബര്‍ 14 ന് ഉഗാണ്ടന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ കുത്തിക്കൊന്നു, ദാ പിന്നെ സെപ്റ്റംബര്‍ 16 ന് ഈ ദുരന്തവും