Monday, December 11, 2006

കൊടകര പുരാണം പുസ്തകമാകുമ്പോള്‍....

പ്രിയപ്പെട്ടവരേ,

അങ്ങിനെ കൊടകര പുരാണം ‍ പുസ്തകമായി ഇറങ്ങാന്‍ പോകുന്നു.

പക്ഷെ, കൊടകരയിലെ വൈകുന്നേരങ്ങളില്‍ ‍ ഗ്രൌണ്ടിലും തോട്ടുവരമ്പത്തും ശാന്തി ഹോസ്പിറ്റലിന്റെ മതിലിന്മേലുമിരുന്ന് ഞാന്‍ ചുമ്മാ നേരമ്പോക്കിന് കൂട്ടുകാരുമായി പറഞ്ഞ് ചിരിച്ച കഥകള്‍ ഓര്‍ത്തെടുത്ത് ലഞ്ച് ബ്രേക്കിനും ഓഫീസില്‍ ബോസില്ലാത്ത സമയത്തും ബ്ലോഗിലെഴുതിയ ആ കര്‍മ്മത്തിന്റെ, അള്‍ട്ടിമേയ്റ്റ് ഡെസ്റ്റിനി ഇതാണ് എന്ന് ഞാന്‍ കരുതുന്നില്ല.

അത് പുസ്തകമായാലും ഇല്ലെങ്കിലും അതിനേക്കാളും പതിന്മടങ്ങ് സന്തോഷം തോന്നുന്ന കാര്യം, നിങ്ങളെപ്പോലെയുള്ള ഒരുപാട് പുലികളെ സുഹൃത്തുകളായി എനിക്ക് കിട്ടി എന്നതാണ്. സത്യം.

ഒരു പുസ്തകമായി ഇറങ്ങുമ്പോള്‍ അതുവഴി എനിക്ക് കിട്ടിയേക്കാവുന്ന എന്തിനേക്കാളും ഏതിനേക്കാളും വലുതായി ബൂലോഗത്തിലെ നമ്മുടെ സൌഹൃദത്തെ ഞാന്‍ കാണുന്നു.

പുരാണങ്ങള്‍ പുസ്തക രൂപത്തിലെത്തുവാന്‍ വേണ്ടി ഞാന്‍ ചെയ്ത മഹാ കാര്യങ്ങള്‍ എന്താണെന്ന് കൂടെ ഒന്ന് പറഞ്ഞേക്കാം.

* ഇതൊക്കെ എഴുതി ബ്ലോഗില്‍ പോസ്റ്റ് ചെയ്തു.
*ചുമ്മാ ഒരു ദിവസം തൃശ്ശൂര്‍ കറന്റ് ബുക്സില്‍ പോയി എഗ്രീമെന്റില്‍ ഒപ്പിട്ടുകൊടുത്തു.

പക്ഷെ, ഞാന്‍ ചെയ്ത ഈ രണ്ടുകാര്യങ്ങള്‍ക്കുമിടയില്‍; അപ്രശസ്തനായ ഒരാളുടെ കുറിപ്പുകള്‍ കറന്റ് ബുക്സ് പോലുള്ള ഒരു നല്ല പബ്ലിഷറെ കൊണ്ട് ഇറക്കിപ്പിക്കുവാനായി പെടാപ്പാട് കഴിച്ച കുറച്ച് പേരുണ്ടീ ബൂലോഗത്ത്. പുരാണം പുസ്തകമാവുന്നെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും അവര്‍ക്കവകാശപ്പെട്ടതാകുന്നു.

അവരോടെനിക്കുള്ള കടപ്പാട് പ്രകടിപ്പിക്കാനുള്ള വാക്ക് മലയാളത്തില്‍ ഇല്ല, അല്ലെങ്കില്‍ എനിക്കറിയില്ല!

പുസ്തകം ചിലവായാലും ഇല്ലെങ്കിലും, വായിക്കാന്‍ ആളുള്ളിടത്തോളം, എനിക്കീ ജോലിയുള്ളിടത്തോളം, കൊടകരയുടെയും കൊടകരക്കാരുടെയും വിശേഷങ്ങളുമായി ബൂലോഗത്ത് പുതിയ കൊടകര പുരാണങ്ങള്‍ മുടക്കമില്ലാതെ വന്നുകൊണ്ടിരിക്കും.

നിങ്ങളെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ നമസ്കാരം.

185 comments:

ബിന്ദു said...

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ. എല്ലാ ആശംസകളും... പ്രാര്‍ത്ഥനകളും. :)

സ്നേഹിതന്‍ said...

കൊടകരപുരാണത്തിന്റെ പ്രശസ്തി ബൂലോഗത്തില്‍ നിന്നും ഭൂലോകത്തെത്തട്ടെ!

ആശംസകള്‍!

Anonymous said...

വിമന്‍ മാഷേ,

അഭിനന്ദനങ്ങള്‍ , ആശംസകള്‍, ഭാ‍വുകങ്ങള്‍...

Anonymous said...

പ്രിയപ്പെട്ട വിശാലന്‍,
എല്ലാ വിധ ആശംസകളും...നന്മകളും നേരുന്നു.

Anonymous said...

ഞാന്‍ കൊടകര പുരാണത്തിന്റെ ഒരു പുതിയ വായനക്കാരനാണ്. തങ്ങള്‍ക്ക് എല്ലാവിധ ആശംസകളും...

Peelikkutty!!!!! said...

അഭിനന്ദനങ്ങള്‍ .

Rajesh R Varma said...

വിശാലാ,

അഭിനന്ദനങ്ങള്‍! വൈകിപ്പോയില്ലെങ്കില്‍ ഒരഭ്യര്‍ത്ഥന: ഏതെങ്കിലും നല്ല കാര്‍ട്ടൂണിസ്റ്റിന്റെ പടങ്ങള്‍ സഹിതം വേണേ ഇറക്കാന്‍.

ലാപുട said...

അനുമോദനങ്ങള്‍..
ആശംസകള്‍...

Siju | സിജു said...

വിശാലേട്ടാ..
വീണ്ടും ആശംസകള്‍
ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചോട്ടെ
വാങ്ങുമ്പോള്‍ പുസ്തകത്തില്‍ ഒരൊപ്പ്, പിന്നെ പറ്റിയാല്‍ കൂടെ നിന്നോരു പോട്ടവും

Sul | സുല്‍ said...

വിശാല്‍ ഗഡീ,
അഭിനന്ദനങ്ങള്‍.

ജ്ജ് ബെല്യോനാവും, അത് ഞമ്മക്കറിയായിരുന്നു. :)

-സുല്‍

കുട്ടിച്ചാത്തന്‍ said...

വിശാലേട്ടാ ആശംസകള്‍.
ബൂലോഗവാസികള്‍ക്കെല്ലാം സ്പെഷലായി ഒപ്പിട്ട കോപ്പിവേണം. കിട്ടാനെന്താ വഴി?

സിബു::cibu said...

വിശാലാ... ബ്ലോഗുകളില്‍ നിന്നും മറ്റുമാധ്യമങ്ങളിലേക്ക്‌ രചനകള്‍ തുളുമ്പിത്തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ഇത്‌. മലയാളത്തിലെ ആദ്യത്തെ ചലചിത്രം ബാലന്‍ എന്നൊക്കെ പറയുമ്പോലെയുള്ള ചരിത്രസംഭവം. അതുകൊണ്ട്‌ തന്നെ, ഇതിന്റെ പ്രസക്തി എത്ര പറഞ്ഞാലും അധികമാവില്ല. ബാക്കിയുള്ള പലബ്ലോഗുകളും പുസ്തകം, സീരിയല്‍, റേഡിയോ എന്നിവയിലേക്കൊക്കെ സംക്രമിക്കുന്നത്‌ എത്രവേഗത്തില്‍ എന്ന്‌ തീരുമാനിക്കാന്‍ വിശാലന്റെ പുസ്തകത്തിനാവും.

വാവക്കാടന്‍ said...

വിശാലേട്ടാ,

അങ്ങട് തകര്‍ക്കന്നേ..ല്ല്യേ?

എനിക്കൊക്കെ അഭിമാനമുണ്ട്..മറ്റു കേരളീയരൊക്കെ കാണുന്നതിനു മുന്നേ എന്നേ പോലുള്ള കുറേപ്പേര്‍ ഇതൊക്കെ കണ്ടു എന്നതില്‍..
ഗ്രേറ്റ് ഗോയിങ്..ഗുരോ..ഗ്രേറ്റ് ഗോയിങ്..

ചന്ത്രക്കാറന്‍ said...

വിശാലാ, രാജേഷ്‌ വര്‍മ്മ പറഞ്ഞതുതന്നെ എനിക്കും പറയാനുണ്ട്‌. സാധിക്കുമെങ്കില്‍ ഇല്ലസ്ട്രേഷനില്‍ ശ്രദ്ധിക്കുക.

മുസാഫിര്‍ said...

വിശാലിന്റെ ഈ കളങ്കമില്ലാത്ത ‘ഡൌണ്‍ ടു എര്‍ത്ത് ‘ സമീപനത്തിനു എന്റെ വക ഒരു കുടുക്ക
അന്തി... ടോസ്റ്റ് ചെയ്യുന്നു.

പിന്നെ,അള്‍ട്ടിമേയ്റ്റ് ഡെസ്റ്റിനി എന്നു പറയാറായോ,ആയിട്ടില്ലാ എന്നാന്നു എന്റെ പക്ഷം.
ഇനിയും വഴികള്‍ സഞ്ചരിക്കാനുണ്ട്,നല്ലവനായ സുഹൃത്തെ !

Anonymous said...

വിശാലേട്ടാ
ഈ ചരിത്ര മുഹൂര്‍ത്തതിന് സഹായിച്ച് പുലികള്‍ ആരാണ്? അവരുടേയും പേരുകള്‍ ചരിത്രത്തില്‍ എഴുതപ്പെടേണ്ടവയല്ലെ? അല്ലെങ്കില്‍ വേറെ പോലെ ചോദിച്ചാല്‍, അടി വരുമ്പൊ അവര്‍ക്കൊക്കെ ആര് നാട്ടില്‍ പ്രൊട്ടക്ഷന്‍ കൊടുക്കും? :) :) :)

ഹായ്..എന്തായാലും ഇനി എസ്.ഐ.ബീന്റെ ഗ്രാന്റ് മാസ്റ്റര്‍ ക്വിസ് ടി.വിയില്‍ വരുമ്പൊ ആദ്യത്തെ ബ്ലോഗ് പുസ്തകം ഏതാന്ന് വല്ലോം ചോദിച്ചാല്‍ ഉറപ്പായിട്ടും അതിനെങ്കിലും ഉത്തരം എനിക്ക് പറയാന്‍ സാധിക്കും.....

വിശാലേട്ടന്‍ ഇനി ഒരു കഥാകാരന്റെ അന്തര്‍ധാരകള്‍, ജിങ്ങ് ജാക്കുകള്‍ എന്നൊക്കെ എഴുതുവൊ? :)

bodhappayi said...

പുസ്തകം ഇറങിയിട്ടു വേണം ഇതെഴുതിയത് എന്‍റെ സ്വന്തം ഗഡിയാണെന്നു എയര്‍ പിടിച്ചു പറയാന്‍... :)

വിശാലേട്ടാ അഭിനന്ദങള്‍... :)

വിശാല മനസ്കന്‍ said...

സിബു സൂചിപ്പിച്ചപോലേ, ഇത് വഴി ബൂലോഗം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും നമ്മുടെ ഇവിടത്തെ മെഗാപുലികള്‍ മാധ്യമങ്ങളില്‍ നിറയുകയും അവരുടെ രചനകള്‍ പുസ്തകങ്ങളാവുകയും ചെയ്യുവാന്‍ ഇടയാകുമെന്നും കേട്ടപ്പോള്‍ എനിക്ക് സന്തോഷം അടക്കാന്‍ പറ്റുന്നില്ല!

ബിന്ദു -:) സന്തോഷം (999)
സ്‌നേഹിതന്‍ -:)സന്തോഷം
ബഹു -:)സന്തോഷം
വിഷ്ണുപ്രസാദ് -:)ഇവിടേ ആദ്യമായി ആണല്ലേ? വളരെ സന്തോഷം
സതീശ്-:)സ്വാഗതം. സന്തോഷം
പീ‍ലിക്കുട്ടി-:)സന്തോഷം
രാജേഷ് ജി -:) കമന്റിയതില്‍ സന്തോഷായിട്ടാ. ഇല്ലസ്ട്രേഷന്‍ കവര്‍ പേജ് തുടങ്ങിയവയെല്ലാം അവര്‍ (കറന്റ്) തീരുമാനിക്കും എന്നാണ് പറഞ്ഞത്.
ലാപ്പുട -:) നന്ദി.
സുല്‍ -:) സന്തോഷം പ്രിയാ..
കുട്ടിച്ചാത്തന്‍ -:) നന്ദി ചുള്ളാ.
സിബു-:) സിബൂ‍ൂ‍ൂ...ഞാന്‍ നിന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടേ?
വാവക്കാടന്‍-:) സന്തോഷം
ചന്ദ്രക്കാറന്‍ - :) നിര്‍ദ്ദേശത്തിന് വളരെ നന്ദി.
മുസാഫിര്‍-:) ഏയ് അങ്ങിനെയൊന്നുമില്ല. ഇത് തന്നെ ധാരാളം!

അതുല്യ said...

വിശ്‌..... എനിക്കൊരു അഭിമുഖം തരാവുമോ?? പ്ലീസ്‌, പുതിയ രണ്ട്‌ സാരി വാങ്ങീട്ടുണ്ട്‌..

ഗ്രേറ്റ്‌ വര്‍ക്ക്‌ ഡിയര്‍.

വിശാല മനസ്കന്‍ said...

ഇഞ്ചി-:) ഞാന്‍ അതൊക്കെ എഴുതിയതായിരുന്നു. പിന്നെ തോന്നി, അതിന്റെ സസ്പെന്‍സ് ഇപ്പോഴേ കളയേണ്ട പിന്നീട് അതിന് ഏറ്റവും പറ്റിയ അവസരത്തിലാകാം എന്ന്.

അതല്ലേ നല്ലത്?

വിശാല മനസ്കന്‍ said...

കുട്ടപ്പായി -:) കുട്ടപ്പായിക്ക് ഇതിന്റെ ട്രീറ്റ് ചാലക്കുടി സുരഭിയുടെ മുന്നിലുള്ള കടയില്‍ വച്ച് ഞാന്‍ തരും!

അഗ്രജന്‍ said...

1000 ത്തിലധികം പേജുകളിലായി പ്രിന്‍റ് ചെയ്തെടുത്ത വിശാലന്‍റെ കൊടകര പുരാണവും അതിന് വന്ന കമന്‍റുകളും (സ്വയം വരം വരെ) രണ്ട് ബുക്കുകളായി എന്നേ എന്‍റെ വീട്ടിലെ അലമാരയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു :) പക്ഷേ, അതവിടെ സ്ഥിരം കാണാറില്ലെന്ന് മാത്രം, അരെങ്കിലുമൊക്കെ വായിക്കാന്‍ കൊണ്ടു പോയി കൊണ്ടിരിക്കും :)

വിശാലാ തനിക്ക് ഒന്നും തോന്നുന്നില്ലെങ്കിലും, ഞങ്ങള്‍ക്ക് തന്നെ കുറിച്ച് അഭിമാനം തോന്നുന്നു.

അഭിനന്ദനങ്ങള്‍.

മഴത്തുള്ളി said...

കൊടകരപുരാണം ഇനിയുമിനിയും വരട്ടെ. ആശംസകള്‍.

സു | Su said...

അതുല്യേച്ചീ എന്ത് സാരി? :(

വിശ് ഓഫിന് മാഫ്

അതുല്യ said...

സൂ വേ രണ്ട്‌ സാരി വാങ്ങി വച്ചിട്ടുണ്ട്‌, വിശ്‌ ആയിട്ട്‌ അഭിമുഖത്തിനു എന്നെ വിളിച്ചാ സോഫയിലോക്കെ ഗമയിലിരുന്നു സാരിയൊക്കെ പല്ലു നിവര്‍ത്തിയിട്ട്‌, മുടിയൊക്കെ ഇടയ്ക്‌ കൈ കൊണ്ട്‌ മാടി ഒതുക്കി, ഞാന്‍ വിശ്‌ നോട്‌ ചോദിയ്കും,

ഇത്രേം ഒക്കെ വിഖ്യാതനായിട്ടും, നിങ്ങളില്‍ ഈ കാണുന്ന എളിമ നിങ്ങള്‍ എങ്ങനെയാണു കാത്ത്‌ സൂക്ഷിയ്കുന്നത്‌? ഏതെങ്കിലും പ്രത്യേക തരം ക്രീമോ മറ്റോ?....

വിശ്‌ ഓഫിനു പിന്നേം... ഈ സൂ കാരണം...

അരവിന്ദ് :: aravind said...

അഭിനന്ദനങ്ങള്‍ വിയെം‌ജീ !!

ആ അണിയറപ്രര്‍വര്‍ത്തകരെക്കൂടി ഒന്നു പരിചയപ്പെടുത്തൂ...പ്ലീസ്...അവരേയും ഒന്നനുമോദിക്കേണ്ടേ? ആദരിക്കേണ്ടേ?

അവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!! ബൂലോഗത്തിന്റെ പുണ്യമാണ് നിങ്ങള്‍!

വിശാല മനസ്കന്‍ said...

അതുല്യാ ജി -:) താങ്ക്സേ
അഗ്രജാ‍ാ -:) കോപ്പിറൈറ്റാക്റ്റ് പ്രകാരം ഞാന്‍ കേസെടുത്ത് തൊപ്പിയില്ലാത്ത പോലീസിനെക്കൊണ്ട് പിടിപ്പിക്കുമേ!
മഴത്തുള്ളീ-:) സന്തോഷം
സൂ-:) അതുല്യാജി സാരി ഉടുക്കാറില്ല. (തെറ്റിദ്ദരിക്കല്ലേ... സെറ്റു മുണ്ട്.. സെറ്റു മുണ്ട്!)

സു | Su said...

ഉം. അപ്പോ വിശാലനെ രണ്ടാമത് ഇന്റര്‍വ്യൂ ചെയ്യുന്നത് അതുല്യേച്ചിയാണോ? ഞാനും വിചാരിച്ചു, ഞാന്‍ കഴിഞ്ഞാല്‍പ്പിന്നെ ആരാവും എന്ന്. ഞാന്‍ പിന്നെ സാരിയൊന്നും വാങ്ങിയില്ല. കുറേ വാങ്ങണം. ഓരോ കഥയുടെ സീനിലും ഓരോന്ന് മാറാന്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇനി സീക്രട്ട് ഒക്കെ പറഞ്ഞുതന്നതുകൊണ്ട് അതുല്യേച്ചി അങ്ങനെ ചെയ്യണമെന്നില്ല. അതുല്യേച്ചിയ്ക്ക് രണ്ട് സാരി മാറിയാമതി. ഇപ്പോ ചുരിദാറിനൊക്കെ എന്താ വില.

വിശ് :) ഈ ഓഫിനും ഒരു ഫുള്‍ മാഫ്.

വിശാല മനസ്കന്‍ said...

അരവിന്ദേ -:) പൊന്നുങ്കുടമേ.. നമുക്കത് കുറച്ച് ആര്‍ഭാടമായ സെറ്റപ്പില്‍ പറയണതല്ലേ നല്ലത്?

ഇടിവാള്‍ said...

ഗെഡീ, സന്തോഷം..
ഇത്ഞ്jന്‍ ബൂലോഗ ക്ലബ്ബിലെ പോസ്റ്റില്‍ നേരത്തെ പങ്കു വച്ചിരുന്നു.. ന്നാലും മിവിടേം കെടക്കട്ടേ ഒരെണ്ണം.

എന്നാ റിലീസ്? ഇവിവ്ടെ പോസ്റ്റു ചെയ്തവയാണോ പുസ്തകത്തിലും? പുതിയവ പുസ്തകത്തിലുണ്ടോ?

പുതിയതൊന്നുമില്ലെങ്കിലും, 2 തവണ വായിച്ച പോസ്റ്റാണെങ്ക്കിലും, 2 കോപ്പി ഞാണ്‍ കാശു കൊടുത്തു മേടിക്കും ! കാശു കൊടുക്കുന്ന നേരത്ത് “എന്റെ ഫ്രന്റിന്റെ ബുക്കാ” എന്നു കടക്കാരനോട് അഭിമാനത്തോടെ പറയുകയും ചെയ്യൂം ! ആഹാ.. അത്തറക്കായോ ?

അല്ലാ, ഒരു സംശയം കൂടി.. തൂലികാനാമത്തിലാണൊ, പുസ്തകത്തില്‍ പേര്‍? അതായത് വിശാലന്‍ എന്നാണോ, സജീവ് എന്നാണോ...?

kumar © said...

രാജേഷ്, ചന്ദ്രക്കാ‍റന്‍..,
പുസ്തകത്തിനു ഉള്ളിലെ ചിത്രം വരയും കവര്‍ ഡിസൈനും ഒക്കെ കറന്റ് ബുക്സ് തന്നെ തീരുമാനിക്കും എന്നാണ് എന്റെ വിശ്വാസം.
വിശാലന്റെ അടുത്ത പുസ്തകത്തിലോ അതിന്റെ അടുത്ത പുസ്തകത്തിലോ ചിലപ്പോള്‍ വിശാലനു പറയാന്‍ കഴിഞ്ഞേക്കും “കൊടകരയില്‍ വര നമ്പൂതിരി മതി” എന്നൊക്കെ.
ഇത്തവണ അവരു തീരുമാനിക്കട്ടെ.
വിശാലന്റെ കൃതി അവരുടെ കയ്യിലെത്തി. ഇനി അതു വില്‍ക്കേണ്ടത് അവരുടെ കടമയാണ്.

എന്തുപറയുന്നു വിശാല ഗുരുവേ?
(കോപ്പി ഒന്നു ഇവിടെ കയ്യൊപ്പോടുകൂടി കിട്ടുമോ?)

ഒരു ഓഫ് ടോപ്പിക് :
വിശാലാ ഒരുപാട് അഭിനന്ദനങ്ങള്‍.

രാജു ഇരിങ്ങല്‍ said...

പുസ്തകം ആദ്യമേ 1 കോപ്പി ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട്. അവസാനം ഇല്ല എന്ന് മാത്രം പറയരുത്.
ബൂലോകത്തുള്ള ഒരോരാളും മൌത്ത് പബ്ലിസിറ്റിയിലൂടെ ഭൂലോകരെ മുഴുവനും വായിപ്പിക്കണം ഈ കൊടകര പുരാണം. പുസ്തകമിറങ്ങിക്കഴിഞ്ഞാല്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തെട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.

നല്ല ബൂലോക സൃഷ്ടികള്‍ക്ക് ഈ പുസ്തകം ഒരു മാതൃകയാവട്ടേന്ന് ആശംസിക്കുകയും ചെയ്യുന്നു.

സു | Su said...

വിശാലാ :)സജീവാ :) ഗഡീ :)

വിശാലന്റെ ഒരു പുസ്തകമല്ല, ഒരുപാട് പുസ്തകങ്ങള്‍ ഇറങ്ങട്ടെ എന്നാശംസിക്കുന്നു. വിശാലന്റെ പുസ്തകങ്ങള്‍ വയ്ക്കാന്‍ വേണ്ടി മാത്രം ഞങ്ങളുടെ വീട്ടില്‍ ഒരു അലമാര ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. വിശാലന്‍, എല്ലാ മലയാളികളുടെ മനസ്സിലും, വിശാലമായി നിറഞ്ഞ് നില്‍ക്കട്ടെ എന്ന് മറ്റ് സുഹൃത്തുക്കളോടൊപ്പം തന്നെ ഞാനും പ്രതീക്ഷിക്കുന്നു.

ആശംസകള്‍. അഭിനന്ദനങ്ങള്‍.

മുസാഫിര്‍ said...

പുതിയതായി പീടിക്കാന്‍ പോകുന്ന വിശാല്‍ന്റ്റെ ‘വിലാസിനി വിലാസം’ എന്ന സീരിയലിലേക്കു വിലാസിനി അമ്മായിയായി അഭിനയിക്കാന്‍ മുപ്പത് വയസ്സെങ്കിലും പ്രായമുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്.സ്വന്തമായി തിരുപ്പന്‍ കൈവശമുള്ളവര്‍ക്കു മുന്‍‌ഗണന.

(മുന്‍‌കുര്‍ ജാമ്യം,ഓ:ടോക്കും പരസ്യത്തിനും.)

സങ്കുചിത മനസ്കന്‍ said...
This post has been removed by a blog administrator.
സങ്കുചിത മനസ്കന്‍ said...

കുമാരേട്ടാ, വിശാലൂ,
കവറും -വരയും കറന്റ്‌ തീരുമാനിക്കുന്നതാണോ അതിന്റെ ശരി? അറ്റ്ലീസ്റ്റ്‌ കവറെങ്കിലും.... സിംഹത്തിന്റന്തിയുള്ള പുലികളായ കുമാറേട്ടനോ, സാക്ഷിയോ ഒക്കെ ചെയ്യുന്നതല്ലേ നല്ലത്‌?

വിശാലോ, ഈ താപ്പിന്‍ ഞാന്‍ എന്റെ പഴയ -കൊടകരപുരാണം -സങ്കുചിത്‌ വേര്‍ഷന്‍ ഇറക്കിയാലോ? യേത്‌?....


-സങ്കുചിതന്‍

അനംഗാരി said...

അഭിനന്ദനങ്ങള്‍.

ഓ:ടോ: ആദ്യ പതിപ്പില്‍ എത്ര പുസ്തകമാണ് ഇറങ്ങുന്നത്?

ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
പുസ്തകാഭിവാദ്യങ്ങള്‍!

തൂലികാനാമമായ വിശാലമനസ്കന്‍ എന്ന് തന്നെയാണോ പുസ്തകത്തിലും.

ചിത്രം നമ്പൂതിരിയായാല്‍ കെങ്കേമം കുമാറേട്ടാ.

kumar © said...

സങ്കുചിതാ അതിന്റെ ഉത്തരം ഇനിപറയേണ്ടത് വിശാലന്‍ ആണ്. :)

അതുല്യ said...

മുസാഫിറേ അല്‍പം ഇളവു തരുമോ വയസ്സില്‍, അണ്ടര്‍ 19 എങ്കില്‍ എന്റെ സ്റ്റില്ലും, കോര്‍ണര്‍ ഷോട്ട്സും, സ്പ്പീച്ക്‌ ഓഡിയോവും ഒക്കെ ഇപ്പോ തന്നെ ഡി.എച്ച്‌.എല്‍ ഇല്‍ വിടാം.

വിശാലന്‍, ചിന്താമണീടെ റോള്‍ എനിക്ക്‌ തന്നെ എന്ന് ഇന്നലേം കൂടി പറഞ്ഞതാ. എനിക്കാണെങ്കില്‍ മേയ്കപ്പ്‌ ഒന്ന് വേണ്ട താനും.

വിശ്‌ ഇപ്പോ ഇവിടെ വന്ന് എന്നെ തല്ലും. ഇല്ല്യാ, വിശ്‌ ഞാന്‍ ഇതോടെ നിര്‍ത്തി. ഒക്കേനും കാരണം ഈ സൂവാ..

വിശാല മനസ്കന്‍ said...

ഇടിവാള്‍-:) ചോദ്യങ്ങള്‍ക്കുത്തരം കമ്പ്ലീറ്റ് സസ്പെന്‍സാ‍ കുട്ടാ. അല്ലെങ്കില്‍ എന്ത് പുതുമ??

കുമാര്‍ ജി -:) അങ്ങയുടെ ആ ഒരു ഉത്തരത്തില്‍ നിന്നും പുസ്തകമാക്കാന്‍ പരിശ്രമിച്ച പലജോഡി വെളുത്ത കൈകളില്‍ ഒരു ജോഡി ആരുടേതാണ് കുറെ പേര്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ഹിഹി.

രാജു-:) സന്തോഷം ഇരങ്ങല്‍. സപ്പോര്‍ട്ടിന് നന്ദി.

മുസാഫിര്‍-:) ഹഹഹ.. അത് ഞെരിച്ചു.

സങ്കുചിതാ-:) സങ്കുചിത് വെര്‍ഷന്‍ പൂശറാ..!!

ആനംഗാരി മാഷെ -:) ഒരെണ്ണം തന്നെ ധാരാളമാവില്ലേ?

ദില്‍ബാ -:) അത് പറയൂല്ലാ! ദൈവം സഹായിച്ചാല്‍ നമുക്ക് അടുത്ത മീറ്റും പ്രകാശനോം കൂട്ടിക്കൊഴച്ച് ഒരു കലക്ക് കലക്കണ്ടേ?

അളിയന്‍സ് said...

ജീ....ന്താ പ്പ പറയാ.. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍..
എല്ലാരുടേയും അഭിനന്ദനങ്ങള്‍ മേടിച്ചുവക്കാന്‍ വീട്ടില്‍ സ്ഥലമുണ്ടാവുമോ ആവോ..?
റിലീസ് ഡേറ്റ് എന്നാ..? തമിഴ്നാട്ടിലെപ്പോലെ 100 അടി ഉയരത്തില്‍ ഒരു കട്-ഔട് ഒക്കെ സെറ്റ് ചെയ്ത് (വിത് കൂളിങ്ങ് ഗ്ലാസ്)ഒരു പൂമാലയൊക്കെ ഫിറ്റ് ചെയ്ത് ആഘോഷമാക്കണം.
പ്രിയപ്പെട്ട യു.ഏ.ഈ വാസികളേ , ഒന്നു ശ്രമിച്ചൂടെ..
കട്-ഔടിന്റെ സൈഡില്‍ ഫാന്‍സ് അസോസിയേഷന്‍സ് മെംബര്‍ എന്നു പറഞ്ഞ് ചുളുവില്‍ നമ്മുടെ ഫോട്ടോവും കേറ്റാം.

സുനില്‍ കൃഷ്ണന്‍ said...

ആശംസകള്‍
തുടക്കങ്ങളുടെ തുടക്കകാരന്‌

സു | Su said...

ഞാന്‍ കാര്‍ത്ത്യേച്ചീന്റെ റോളിലാ. എനിക്കത് മതി. എനിക്ക് അരിവാള്‍ പിടിച്ചാമതി. ചെന്താമരേം ചിന്താമണീം ഒന്നും ആവണ്ട.

ഓഫ് കേലിയെ മാഫ് കീജിയേ.

കലേഷ്‌ കുമാര്‍ said...

മുസ്തഫ പറഞ്ഞത് ഒന്നൂടെ ക്വോട്ട് ചെയ്യുന്നു:

“വിശാലാ തനിക്ക് ഒന്നും തോന്നുന്നില്ലെങ്കിലും, ഞങ്ങള്‍ക്ക് തന്നെ കുറിച്ച് അഭിമാനം തോന്നുന്നു.“

കലേഷ്‌ കുമാര്‍ said...

അടുത്ത ഇമറാത്ത് മീറ്റ് വിശാലന്റെ പുസ്തകറിലീസിനോട് അനുബന്ധിച്ച് വേണം..

പുസ്തകം എല്ലാരും കാശുകൊടുത്ത് തന്നെ മേടിക്കണം.

Anonymous said...

എന്റെ ബ്ലോഗ് വായനയുടെ ഗുരു (ഏകലവ്യന്‍ സ്റ്റൈല്‍)വീയം, സന്തോഷം കൊണ്ടെണ്ടെ കണ്ണ് നിറഞ്ഞൂട്ടാ....

റിലീസിങ് ദുബൈയില്‍ വേണം, അഴീക്കോടിനെയും കിട്ടണം. (ഇതെന്റെ ഒരു കുഞ്ഞു ശാഠ്യം)

ഓ, ആശംസകള്‍ പറയാന്‍ മറന്നോ..കൂടെ എല്ലാ ആശീര്‍വാദങ്ങളും! (വയസ്സിന്റെ മൂപ്പു നോക്കിയിട്ടാണു, കെട്ടോ)

അതുല്യ said...

സൂവേ ഇന്ന് അടി ഉറപ്പാ, സൂവിനു ചേട്ടനെങ്കിലും വന്ന് പോട്ടെ.. നീ അങ്ങട്‌ പറഞ്ഞിട്ടല്ലേന്ന് പറയും. എന്റെ വീട്ടിലു ചേട്ടന്‍ ക്യാഷ്വല്‍ ലീവിലാ.

വിശ്‌.. ചോറി..

സു | Su said...

കാര്‍ത്ത്യേച്ചീന്റെ റോളിനുവേണ്ടി ഞാന്‍ ഡ്രെസ്സും ഒക്കെ സെലക്റ്റ് ചെയ്ത് കഴിഞ്ഞു. അരിവാളിനും ഏല്പിച്ചു. ഇനിയെങ്ങാന്‍ അതെനിക്കല്ല എന്ന് പറഞ്ഞാല്‍ അരിവാളുകൊണ്ട്...മൂന്ന് തരം.

അഗ്രജന്‍ said...

ഈ 50 ഞാനെടുത്തോട്ടെ :)

കിട്ടോ

Sul | സുല്‍ said...

ആദ്യമായൊരു പുസ്തകം പുറത്തിറങ്ങുന്നതിനു ഇത്രയധികം വ്യക്തികള്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നത് ആദ്യമായാണ് ഞാന്‍ കാണുന്നത്. പലപ്പോഴും ഇതെല്ലാം നടക്കുന്നുണ്ടാവാം, ആരും അറിയില്ലെന്നു മാത്രം.

ഇതായിരിക്കും ല്ലെ ഈ ബൂലോകത്തിന്റെ ഒരു ഡിങ്കോഡാല്‍ഫി?

ഇവിടെ ഒന്നു കമെന്റാന്‍ പറ്റിയതു ഭാഗ്യം.

-സുല്‍

ദേവന്‍ said...

കാര്‍ത്യേച്ചിയുടെ ആരു വേണേല്‍ എടുത്തോ സൂ, പക്ഷേ പോളേട്ടനായി ശ്രീജിത്ത്‌ തന്നെ വേണം എന്നാലേ ഒരു ഒറിജിനാലിറ്റി വരൂ.

വിശാലാ, ഒക്കെ നന്നായി വരട്ടേന്നു പ്രാര്‍ത്ഥിക്കുന്നു.

മലയാളം 4 U said...

എല്ല്ലാ വിധ ആശംസകളും.

Anonymous said...

ആശംസകള്‍!! അഭിനന്ദനങ്ങള്‍!!

- അത്തിക്കുര്‍ശി

Vempally|വെമ്പള്ളി said...

സിബൂന്‍റെ അഭിപ്രായം തന്നെ എനിക്കും: ഇതൊരു പുതിയ തുടക്കമാവട്ടെ.

ഒരു പക്ഷെ ആരുമാരും അറിയപ്പെടാതെ പലരുടെയും ഉള്ളില്‍ കിടന്ന കഴിവുകള്‍ ഇതു പോലെ ബ്ലൊഗിലേക്കും പിന്നിട് പുസ്തക, സീരിയല്‍, സിനിമ രൂപത്തിലൊക്കെ പുറത്തു വരുമ്പോള്‍ ഇതിനൊക്കെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചര്‍ക്കും അഭിമാനിക്കാനേറെയുണ്ട്. അതുപോലെ ഇത്ര ഈസിയായി മലയാളം എഴുത്തു സാദ്ധ്യമാക്കിയര്‍ക്കും. ഒരുപിടി ആള്‍ക്കാര്‍ 100% ആത്മാര്‍ത്ഥതയോടെ ഇതിനു പിന്നിലുണ്ടല്ലൊ.

പിന്നെ നമ്മുടെ വിശാല ഗഡി (ബ്ലോഗരുടെ പൊതുസ്വത്തായി മാറിയ എടത്താടന്‍) - അങ്ങേര്‍ക്ക് ഉറക്കത്തിലും പല സീരിയസ്സ് സംഭവങ്ങളുടെയും, അവയിലൊക്കെ എങ്ങനെ തമാശകണ്ടെത്താം, എന്തിനോടുപമിക്കാം എന്ന ചിന്ത മാത്രമെയുള്ളുവെന്നു തോന്നുന്നു. പലതും ഓര്‍ത്തിരുന്നു ചിരിക്കാനും ചുറ്റുപാടുകളെ കുറച്ചു കൂടി ലാഘവമായി കാണുവാനും വായിക്കുന്നവരെയും സഹായിക്കുന്നു.
ഗഡീ, ആശംസകള്‍ (നമുക്ക് ചെയ്യാനുള്ളത്)

Anonymous said...

അഭിനന്ദനങ്ങള്‍..ആശംസകളും...

ഇടിവാള്‍ said...

കല്ല്‌ കാര്‍ത്യാനിയും കൂലിതല്ലുകാരുമൊന്നും ഗന്ധര്‍വനെ തല്ലിയില്ലെങ്കില്‍ വീണ്ടും കാണാമെ. (ഒരു സാംകല്‍പ്പിക കഥാപാത്രമാണേ. ജീവിച്ചിരിക്കുന്ന ആരുമായും ബന്ധമില്ല- സാമ്യമുണ്ട്‌)

ബ്ലോഗാഭിമാനി ലക്കം 5 ഇല്‍ ഗന്ധര്‍വേട്ടന്‍ പറഞ്ഞ ഈ കാര്‍ത്ത്യായിനി തന്നെയാണോ ദേവേട്ടാ , താങ്കള്‍ പറഞ്ഞ കാര്‍ത്യേച്ചി ;) ?

വെറ്‌ത്യേരുന്നപ്പോ ഒരു സംശ്യം ;)

അതുല്യ said...

ദേവഗുരുവേ... ഡ്രില്‍ മാഷിന്റെ റോളിനു ഒരു ബിഡ്‌ ഇട്ട്‌ നോക്കണോ? പക്ഷേ കോട്ട്‌ ഇട്ട്‌ സ്ക്രീന്‍ ടെസ്റ്റിനു വരരുത്‌.. ഒരു അക്സസ്സറീയായിട്ട്‌ ഒരു വാഴവള്ളീം...


വിശ്‌..എന്റെ മൊബൈല്‍ നമ്പ്ര് മാറി.

സു | Su said...

കാര്‍ത്ത്യേച്ചി റോള്‍ എനക്ക് കിടയ്ക്കലെന്നാ റിലീസാഷ്ടമി നാള്‍ എല്ലാത്തിനേയും ശുട്ടിടുവേന്‍. ജാഗ്രതേ...

എന്നിട്ട് പാട്ടും പാടും.

“മലമ്പാമ്പ് വന്ത് പാര്‍ത്തായാ,

അരിവാളുകൊണ്ട് തടുത്തായാ,

അതെങ്ങോ മുങ്ങിപ്പോയായാ,

എന്മനം പേടി നിറഞ്ഞയ്യാ.”

ഈശ്വരാ ഇത്തരം ഓഫിനു മാപ്പുണ്ടോ?

വിശാലാ ക്ഷമിക്കൂ. :)

മിടുക്കന്‍ said...

നിങ്ങള്‍ ആരൊക്കെ എന്തൊക്കെ പറാഞ്ഞാലും ഇനി വലിയ കാര്യം ഇല്ല.
.................
ഞാനല്ലേ വിശാ‍ലണ്ണാ.. അണ്ണന്റെ സോള്‍ ഗഡി...
:)))

.::Anil അനില്‍::. said...

അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍ വിശാലാ.

മൂന്നുവര്‍ഷം മുമ്പ് മുതല്‍ കിട്ടിയ പുസ്തകങ്ങള്‍ (അന്നത്തെ ഓണം വിശേഷാല്‍ പ്രതികള്‍ മുതല്‍) ഇനിയും ഒന്നു തുറന്നു പോലും നോക്കിയിട്ടില്ല. ഇനിയേതായാലും കൊടകരപുരാണം മണമുള്ള കടലാസീന്ന് വായിച്ചിട്ടേ അതൊക്കെ തൊടുന്നുള്ളൂ.

ദേവന്‍ said...

അങ്ങനെ ഒരു സംഭവം ഉണ്ടായോ ഇടിഗഡീ, എങ്കില്‍ ആള്‍ ഇതു തന്നെ ആയിരിക്കും അരിവാളുകൊണ്ട്‌ മണ്ടക്ക്‌ മേട്‌ കിട്ടിയില്ലെങ്കില്‍ എന്നായിരിക്കും ഗന്ധര്‍വ്വര്‍ ഉദ്ദേശിച്ചത്‌.

അമ്മാ തായേ, ഡ്രില്ലപ്പന്‍ ലുക്ക്‌ ഉള്ള ഒരാള്‍ നമ്മടെ ബാംഗളൂരിലെ രാവണന്‍ ആണ്‌. ഞാന്‍ ഡ്രില്ലെടുത്താല്‍ അത്‌ അതുല്യ ഉര്‍വ്വശി .. എന്റെ "മൊബൈല്‍ ഈസ്‌ ഐതര്‍ സ്വിച്ച്‌ഡ്‌ ഓഫ്‌ ഓര്‍ ഔറ്റ്‌സൈഡ്‌ എതിസലാട്ട്‌ കവറേജ്‌ ഏരിയ"

Anonymous said...

അതിനു ദേവഗുര്‍വേ നമുക്ക്‌, ഡ്രില്ലപ്പന്‍ 1972ഇല്‍ എന്ന ഒരു ക്ലിപ്പുണ്ടാക്കി സ്ക്രീന്‍ പ്ലേറ്റില്‍ വച്ചിട്ട്‌ ഷോ നടത്തിയാ മതി.

ദേവന്‍ said...

അല്ലാ ജൂലി ചുംബിച്ച ബാബു ആയി വരാന്‍ ഏതു സുന്ദരക്കുട്ടന്‍ ഉണ്ട്‌ ഈ നാട്ടില്‍? എനിഗഡി വില്ലിംഗ്‌?

സൂര്യോദയം said...

വിശാല്‍ജീ... ഞാനുള്‍പ്പെടെ പലര്‍ക്കും താങ്കള്‍ ഒരു ഗുരുസ്ഥാനീയനാണ്‌. താങ്കളുടെ ബ്ലോഗാണ്‌ ഞാന്‍ ആദ്യമായി വായിച്ചത്‌. അതിന്‌ ഒരിക്കല്‍ ഞാന്‍ എഴുതിയ കമന്റിന്റെ മറുപടിയില്‍ താങ്കളാണ്‌ എന്നെ ബ്ലോഗിംഗ്‌ തുടങ്ങാന്‍ പ്രേരിപ്പിച്ചത്‌. ബ്ലോഗിങ്ങിന്‌ വന്‍ പ്രചാരം ഉണ്ടാക്കുന്നതില്‍ താങ്കളുടെ പങ്ക്‌ വളരെ വലുതാണ്‌. ബൂലോഗത്തെ മറ്റ്‌ പ്രതിഭാധനന്മാരെ ഞാന്‍ ഒട്ടും കുറച്ചുകാണുന്നില്ല, എങ്കിലും ഗുരുവിനല്ലെ മുന്‍ ഗണന :-)

ലളിതവും ഹാസ്യാത്മകവുമായ അനേകം രചനകളിലൂടെ ബൂലോഗത്തുള്ളവരെയും അല്ലാത്തവരെയും താങ്കളുടെ ബ്ലോഗുകള്‍ വഴിയും പുസ്തകങ്ങള്‍ വഴിയും ഇനിയും വളരെ അധികം ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട്‌ കൊണ്ടുപോകുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. താങ്കള്‍ക്ക്‌ ഈ എളിയ ശിഷ്യന്റെ എല്ലാ ഭാവുകങ്ങളും ഒപ്പം സര്‍വ്വേശ്വരന്‍ എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയും....

കുട്ടിച്ചാത്തന്‍ said...

വിശാലേട്ടാ :
കവര്‍ പേജ് അവരു തീരുമാനിക്കും..
ഇല്ലസ്ട്രേഷന്‍ അവരു തീരുമാനിക്കും..
വിലയും അവരു തീരുമാനിക്കും..

ഈശ്വരാ കഥകളെങ്കിലും...

ഞാന്‍ ഉദ്ദേശിക്കുന്നതു കഥകളുടെ ഓര്‍ഡര്‍ ആണേ...
അതെങ്കിലും തീരുമാനിക്കണേ വിശാലേട്ടാ..

മുല്ലപ്പൂ || Mullappoo said...

“കൊടകര പുരാണം പുസ്തകമാകുമ്പോള്‍.... “
അഭിമാനമാണ് വിശാലാ താങ്കളെപറ്റി, ഞങ്ങള്‍ക്ക്.

അഗ്രജന്‍ said...

ദേവേട്ടന്‍ ‘എളേപ്പന്‍റെ’ റോള്‍ എടുക്കാമെങ്കില്‍ ‘ആന്‍റപ്പന്‍‘ ആവാന്‍ ഞാന്‍ റെഡി :)

ദില്‍ബാസുരന്‍ said...

ദേവേട്ടാ,
ജൂലിയാ റോബര്‍ട്ട്സിനെ ചുംബിയ്ക്കുന്ന രംഗമുണ്ടെങ്കില്‍ ബാബുവാവാന്‍ ഞാന്‍ തയ്യാര്‍ :-)

Vempally|വെമ്പള്ളി said...

സൂവിനെയും,അഗ്രജനെയും,ദില്‍ബനെയും(ഏതു ക്വൊട്ടേഷനും പിടിക്കും) ഞാന്‍ ശര്യായ വിശാല മനസ്കന്മാരായി കാണുന്നു.

വിശാല മനസ്കന്‍ said...

അളിയന്‍സ് -:) താങ്ക്യൂ ചുള്ളാ

സുനില്‍-:) വന്ദനം ഗുരുവേ

കൈതമുള്ള്-:) വളരെ സന്തോഷം ശിഷ്യാ.. പ്രായം കൊണ്ട്!

കലേഷ് - :) കലേഷിന് നന്ദിയില്ല. പുറത്ത് ഒരു ഇടി. മെതുവാ...!

മലയാളം ഫോറ് യു-:) സന്തോഷം

അത്തിക്കുറിശി - :) നന്ദി. താങ്ക്സ്.

വെമ്പള്ളീ -:) വളരെ സന്തോഷം. നല്ലവാക്കുകള്‍ ഒത്തിരി നന്ദിയും.

ദേവന്‍ - :) ഗുരോ നന്ദി വേണോ ഇടി വേണോ?

രോഷ്-:) സന്തോഷം.

മിടുക്കന്‍ -) അത് പറയാനുണ്ടോ? നമ്മള്‍ തന്നെ സോള്‍!

അനില്‍-:) എല്ലാത്തിനും തുടക്കമിട്ടവനേ, കാരണഭൂതനേ അങ്ങേക്ക് എന്റെ നമോവാകം!

Anonymous said...

അല്ല വിശാലാ ഞ്ഞി ബെല്യ ആളായിപ്പോയി അല്ലെ, ഞ്ഞി ഇനി ഞമ്മളെയൊക്കെ കണ്ടാല്‍ തിരിച്ചറിയുമോ? എന്തായാലും ഒരു കിലോ അഭിനന്ദനം ഇ-മെയില്‍ ചെയ്യുന്നു.

Anonymous said...

അബടാ.... അപ്പോ ദില്‍ബനും ചുബിയ്കാം, അത്‌ പറയാം അല്ലേ?

ഇത്‌ എവിടുത്തേ ന്യായം? ഞാന്‍ ദില്‍ബൂനെ അമ്മേനേ വിളിയ്കുന്നുണ്ട്‌ ഇന്ന് വൈകുന്നേരം.. ഈ കമന്റ്‌ കാണുമ്പോഴേങ്കിലും ദില്‍ബൂന്റെ വേദന മനസ്സില്ലാക്കട്ടേ.

Sona said...

എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.പുസ്തകത്തിന്റെ ഒരു കോപ്പി എനിക്കും വേണംട്ടൊ.

ദേവന്‍ said...

എനിക്കൊരു മാനസാന്തരം. പോളേട്ടന്റെ റോള്‍ അഗ്രജനു കൊടുത്തേക്കു വിശാലാ :)

ദില്‍ബാ, നമ്മുടെ ആദിത്യന്‍ "മയാമിയിലെ സുവര്‍ണ്ണ സന്ധ്യകള്‍" എന്നൊരു പടം എടുക്കുന്നുണ്ട്‌. അതില്‍ സീമച്ചുണ്ടുള്ള ശീമക്കാരി ജൂലിയയെ ചുംബിക്കുന്ന ഒരു സീന്‍ ഉണ്ടാക്കാം നമുക്ക്‌. (ദില്‍ബന്റെ ആഗ്രഹം സാധിച്ചുകൊടുത്തില്ലേല്‍ ബാലശ്ശാപം കിട്ടും)

ഡാലി said...

വിശാലേട്ടാ,, അഭിനന്ദങ്ങള്‍ ആശംസകല്‍.

കൊടകരപുരാണം വഴി ബൂലോകത്തെതിയ ആളോള്‍ടെ ഒരു ലിസ്റ്റ് എടുക്കുന്നുണ്ടൊ?
1. ഞാന്‍
2. എന്റെ ഭര്‍ത്താവ്
3,4,5 എന്റെ വീട്ടുക്കാര്‍
6,7,8 ... എന്റെ കൂട്ടുകാര്‍.

അപ്പോള്‍ ഇതു പുസ്തകമാകുമ്പോള്‍ ...
തനിമലയാളം സെര്‍വര്‍ ഇനിയും പൊട്ടി പോട്ടെ.
ഏവൂര്‍ജിയും, ശനിയനുമല്ലേ തല്ലാന്‍ വരുന്നത്..
ഞാന്‍ പൊട്ടെ ഇഷ്ട കൊറച്ച് തെരക്ക്ണ്ട്. അപ്പോ ഒക്കെ പറഞ്ഞപോലെ.

Anonymous said...

ശ്രീജിനേം പാച്ചൂനേം ഇക്കാസിനേം ആദിനേം....നേം ഒക്കെ പോലുള്ള ബ്ലോഗ്ഗേഴ്സുള്ളപ്പോഴ്‌ ഇത്‌ പോലെ ചുംബനം ചുംബനം എന്ന് പറയുന്ന ദേവഗുരുവിനെ ഞാന്‍ കുഴീലു ഇറക്കി നിര്‍ത്തി വെടിവെച്ചിടാന്‍ ഇവിടാരുമില്ലേ? കുട്ടികള്‍ക്ക്‌ രാമായണമോ ഭാരതമോ ഒക്കെ പറഞ്ഞു കൊടുക്കുന്ന നേരത്ത്‌ ചുംബനത്തിനെ ശാസ്ത്രീയ വശം പറയുന്ന ദേവഗുരുവിനു മാപ്പില്ല.

ശ്രീജിത്ത്‌ കെ said...

വിശാലേട്ടാ, അഭിനന്ദനങ്ങള്‍. പുസ്തകമാക്കാന്‍ നിലവാരമുള്ള രചനകള്‍ ബ്ലോഗില്‍ ഉണ്ടെന്ന് തെളിയിച്ചതിനും ബ്ലോഗ് വായന പുസ്തകം വായന പോലെ രസകരമാക്കിയതിനും. എല്ലാ ആശംസകളും. ഇനി ടി.വി.യില്‍ ഒക്കെ ഇന്റര്‍വ്യൂ വരുമ്പോള്‍ ബ്ലോഗുകളെപ്പറ്റി ഒക്കെ വീശദമാക്കിക്കൊടുക്കണം കേട്ടോ എല്ലാവര്‍ക്കും.

ബൈ ദ വേ, ബുക്കില്‍ കമന്റ് ഇടാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം. എന്തെങ്കിലും വഴിയുണ്ടോ ബൂലോക പുലികളേ?

ദേവന്‍ said...

ചേടത്ത്യാരേ,
ആത്യന്തികമായി ചിന്തിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പിറന്നു വീഴുമ്പോള്‍ അവനു കിട്ടുന്ന സ്പര്‍ശ്ശവും മുഖത്തോട്‌ അടുക്കുന്ന മുഖങ്ങളുമാണ്‌ വൈകാരിക വ്യക്തിത്വത്തിന്റെ ജനനത്തിനു പ്രധാനമായും കാരണമാവുന്നതെന്ന് ട്രാന്‍സാക്ഷണല്‍ അനാലിസിസിന്റെ തലതൊട്ടപ്പന്‍ ഡാ. തോമസ്‌ ഹാരിസ്‌ Im Ok You're OK എന്ന പുസ്തഹനില്‍... വേണ്ടാ ഞാന്‍ തുടങ്ങുന്നില്ല, തുടങ്ങിയാല്‍ പിന്നെ ജീവിതത്തിന്റെ ആധാരശില ചുംബനമാണെന്നു വരുത്തി ഓവറാക്കിയേ അടങ്ങൂ, ഇക്കുട്ടികള്‍ കേട്ടാല്‍ പ്രശ്നമുണ്ടാവാന്‍ ഹെറോയിന്‍ ഉണ്ടാക്കുന്ന വിധമൊന്നുമല്ലല്ലോ ഇവിടെ പറഞ്ഞത്‌ (അത്‌ അറിയണമെന്ന് പറഞ്ഞ്‌ ഇപ്പോ ഈമെയിലും വരുമോ ദൈവമേ? എനിക്കറിഞ്ഞൂടാ, ജാഡക്കു പറഞ്ഞതാ)

ഈ പാഠപുസ്തകത്തിലൊക്കെ ചെയ്യുമ്പോലെ ബുക്കിന്റെ അവസാനം കുറച്ച്‌ വര്‍ക്ക്‌ ഏരിയ കൊടുക്കാന്‍ പറയാമായിരുന്നു അല്ലേ ശ്രീജിത്തേ, നമുക്ക്‌ "ഗഡീ, പുലീ" എന്നൊക്കെ എഴുതി വയ്ക്കാന്‍?

Anonymous said...

ദേവഗുരു പരസ്യമായി ബ്ലോഗ്ഗ്‌ കുഞ്ഞുങ്ങളേ വഴി തെറ്റിയ്കുന്നതിനു മാപ്പ്‌ പറയുക.

കുട്ടിച്ചാത്തന്‍ said...

അതു സിമ്പിളല്ലേ ശ്രീജിത്തേ..
കൊടകരപുരാണത്തിന്റെ മൊത്തം കമന്റുകള് നമ്മള്‍ക്കു വേറെ ഒരു ബുക്കായിട്ടിറക്കാം

അഗ്രജന്‍ said...

ദേവേട്ടാ, എനിക്ക് ആന്‍റപ്പനില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല.


‘പെന്‍ ഫ്രണ്ട്’ ആവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ച് കൊള്ളുന്നു :)

ശ്രീജിത്ത്‌ കെ said...

ദേവേട്ടാ, അതു റിസ്ക് ആണ്. വേഡ് വേരിഫിക്കേഷന്‍ ഇല്ലാത്തതിനാല്‍ അവിടെ മുഴുവന്‍ സ്പാം കമന്റ് ആയിരിക്കും. വേണ്ട വേണ്ട

Anonymous said...

നൂറിന്റെ മണം വരുന്നുണ്ട്‌.

അഗ്രുവേ..പെന്‍ ആണോ പെണ്‍ ആണോ? തെളിച്ച്‌ പറ. അഗ്രൂന്റെ വീട്‌ എനിക്ക്‌ എന്റെ അപ്പീസീന്ന് കാണാം. ഞാന്‍ ഇതിന്റെ പ്രിന്റ്‌ കൊടുത്തിട്ടേ പോകു.

ഇന്ന് ഞാന്‍ 100 കിട്ടിയേ മാറു. എന്തായാലും സന്തോഷ്‌ ഉറങ്ങുവായിരിയ്കും.

അപ്പറുത്ത്‌ ഗന്ധര്‍വന്‍ ഇതൊക്കെ നോക്കിയിരുപ്പുണ്ട്‌, ഇനി പുസ്തകപ്രകാശനപ്രദര്‍ശനശാലകളിലേ ചാറ്റുകള്‍ എന്നൊക്കെ അങ്ങേരെ കൊണ്ട്‌ പോസ്റ്റിടീച്ച്‌ എന്നെ കൊണ്ട്‌ ഇടിയിണ്ടാക്കീക്കണോ?അങ്ങേരു പാവം ഒരു വാര്‍ണിങ്ങിന്റെ ഉള്ളില്‍ നിന്നാ പൊരുതണേ.. ചുമ്മാതെ നമ്മളായിട്ട്‌ ....

(ഏറ്റവും എനിക്കിഷ്ടം കൊച്ചി മീറ്റിന്റെ കമന്റുകളാണു, ഈയ്യിടെ ആണു അത്‌ ഞാന്‍ വായിച്ച്‌ മുഴുവനാക്കീത്‌.. പുതിയതായിട്ട്‌ വന്ന ബ്ലോഗ്ഗേഴ്സിനു ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍.... ഇതാ... http://boologaclub.blogspot.com/2006/07/blog-post_115231672331800364.html)

Anonymous said...

നൂറിന്റെ മണം വരുന്നുണ്ട്‌.

അഗ്രുവേ..പെന്‍ ആണോ പെണ്‍ ആണോ? തെളിച്ച്‌ പറ. അഗ്രൂന്റെ വീട്‌ എനിക്ക്‌ എന്റെ അപ്പീസീന്ന് കാണാം. ഞാന്‍ ഇതിന്റെ പ്രിന്റ്‌ കൊടുത്തിട്ടേ പോകു.

ഇന്ന് ഞാന്‍ 100 കിട്ടിയേ മാറു. എന്തായാലും സന്തോഷ്‌ ഉറങ്ങുവായിരിയ്കും.

അപ്പറുത്ത്‌ ഗന്ധര്‍വന്‍ ഇതൊക്കെ നോക്കിയിരുപ്പുണ്ട്‌, ഇനി പുസ്തകപ്രകാശനപ്രദര്‍ശനശാലകളിലേ ചാറ്റുകള്‍ എന്നൊക്കെ അങ്ങേരെ കൊണ്ട്‌ പോസ്റ്റിടീച്ച്‌ എന്നെ കൊണ്ട്‌ ഇടിയിണ്ടാക്കീക്കണോ?അങ്ങേരു പാവം ഒരു വാര്‍ണിങ്ങിന്റെ ഉള്ളില്‍ നിന്നാ പൊരുതണേ.. ചുമ്മാതെ നമ്മളായിട്ട്‌ ....

(ഏറ്റവും എനിക്കിഷ്ടം കൊച്ചി മീറ്റിന്റെ കമന്റുകളാണു, ഈയ്യിടെ ആണു അത്‌ ഞാന്‍ വായിച്ച്‌ മുഴുവനാക്കീത്‌.. പുതിയതായിട്ട്‌ വന്ന ബ്ലോഗ്ഗേഴ്സിനു ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍.... ഇതാ... http://boologaclub.blogspot.com/2006/07/blog-post_115231672331800364.html)

ഷിജു അലക്സ്‌‌: :Shiju Alex said...

ശ്രീജിത്തേ എല്ലാവരും നാഴികക്ക് നാല്പത് വട്ടം വേഡ് വേരി ഇല്ലെങ്കില്‍ സ്പാം കമെന്റുകള്‍ വന്നു നിറയും എന്നു പറയുന്നു. അത് എങ്ങനെയാണ് എന്നു വിശദീകരിക്കാമോ. അങ്ങനെ ഒരു പ്രതിഭാസം ഞാന്‍ ഒരു ബ്ലോഗ്ഗിലും ഇതുവരെ കണ്ടിട്ടില്ല.

എന്റെ ബ്ലോഗ്ഗിനു വേര്‍ഡ് വേരിയേ ഇല്ല. എന്നിട്ട് സ്പാമുകാര്‍ പോയിട്ട് ബൂലോകര്‍ പോലും അങ്ങോട്ട് എത്തിനോക്കാറില്ല.

അല്ല പലപ്പോഴും പലരും ഇതു പറയുന്നത് കേട്ടിട്ടുണ്ട്. അതോണ്ടാ ഈ സംശയം.

ശ്രീജിത്ത്‌ കെ said...

ഷിജൂ, വേഡ് വേരിഫിക്കേഷന്‍ ഇല്ലാതിരുന്നിട്ടും സ്പാം വരുന്നില്ലെങ്കില്‍ അത് ഭാഗ്യം എന്ന് കൂട്ടിയാല്‍ മതി. എന്റെ ബ്ലോഗില്‍ സ്പാം ഒരുപാട് വരാറുണ്ടായിരുന്നു വേഡ് വേരിഫിക്കേഷന്‍ ഇടുന്നതിനു മുന്‍പ്.

അതു കൊണ്ട് വേഡ് വേരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ സ്പാം വരില്ല എന്നര്‍ത്ഥമില്ല. മലയാളം ബ്ലോഗ് പോര്‍ട്ടലിന്റെ ഗസ്റ്റ് ബുക്കില്‍ സ്പാം ഒരുപാട് വരുന്നുണ്ട്. ഞാന്‍ കുത്തിരിയുന്ന് ഡിലീറ്റ് ചെയ്യാറാണ് പതിവ്. ഓരോന്നും വരുന്നത് ഓരോ ഐ.പി യില്‍ നിന്നായതുകൊണ്ട് എനിക്ക് ബ്ലോക്ക് ചെയ്യാനും സാധിക്കുന്നില്ല. ലവന്മാര്‍ എന്റെ കോഡ് എങ്ങിനെ പൊട്ടിക്കുന്നോ എന്തോ

വേണു venu said...

അഭിനന്ദനങ്ങള്‍ , ആശംസകള്‍, ഭാ‍വുകങ്ങള്‍...

വേണു venu said...

അഭിനന്ദനങ്ങള്‍ , ആശംസകള്‍, ഭാ‍വുകങ്ങള്‍...

താര said...

വിശാലന്, ഹൃദയം നിറഞ്ഞ ആശംസകള്‍! സമയക്കുറവ് മൂലം കൊടകരപുരാണം മുഴുവന്‍ വായിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുസ്തകം ഞാന്‍ തീര്‍ച്ചയായും വാങ്ങി വായിച്ചിരിക്കും...:)നെറ്റില്‍ വായിക്കുന്നതിനെക്കാള്‍, പുസ്തകം വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ. ഇനിയുമെഴുതൂ...ഒരിക്കല്‍ക്കൂടി ആശംസകള്‍!

പെരിങ്ങോടന്‍ said...

വിശാലാ ജനുവരി എത്രാം തിയ്യതിയാണു പുസ്തകപ്രകാശനംന്ന് പറ. കാര്യമുണ്ട് :)

തക്കുടു said...

വിശാലഗുരുവേ, അഭിനന്ദനങ്ങള്‍ !!!
ചരിത്രസംഭവത്തിനു ആശംസകള്‍ നേരാന്‍ കഴിയുന്നതു തന്നെ എന്റെ ഒരു ഭാഗ്യമേ.....ഇനി മലയാള സാഹിത്യലോകത്തും ഒരു സംഭവം ആകട്ടെ കൊടകരപുരാണങ്ങള്‍....

കഴിഞ്ഞ ദിവസം ത്രിശൂരു നിന്നു കൊച്ചിക്കു പൊകണ വഴിക്കു കണ്ടു കൊട്ടോ കൊടകര....ലൊകം മുഴുവന്‍ അറിയപ്പെടാന്‍ പൊകണ രാജ്യം ആണെന്നു കണ്ടാല്‍ പറയുകയേ ഇല്ല...:))

ആശംസകള്‍......

Anonymous said...

വിശാലേട്ടാ അഭ്നന്ദനങ്ങള്‍! ഇതിന്റെ ഒരു ഭാഗമായതില്‍ കൂടുതല്‍ അഭിമനം തൊന്നുന്നു.

പുസ്തകമാക്കാന്‍ നിലവാരം ഉള്ള ബ്ലോഗ്ഗുകള്‍ ഇനിയും ഉണ്ട്‌ ബൂലോകത്തില്‍..ഒരോന്നോരോന്നയി നമുക്കു പൊളിച്ചടുക്കാമെന്നേയ്‌... :)

വിശാലേട്ടാ.. പുസ്തകത്തിന്റെ ഒരോ കോപ്പി ബ്ലോഗ്ഗ്‌ അംഗങ്ങള്‍കു ഫ്രീ അല്ലേ? :)

പച്ചാളം : pachalam said...

അഞ്ചു കോപ്പീ ബുക്ഡ്!
പുസ്തക പ്രകാശനത്തിന്‍റെ സമയത്ത് നാട്ടിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നൂ..നമുക്കൊരു ഉത്സവമാക്കണം.
പുസ്തകമാക്കാന്‍ പ്രയത്നിച്ചവരെയും കാണാമല്ലോ; ഒരാളെ എനിക്കു മനസ്സിലായ്ട്ടോ :) ആ ഒരാളെ “നമുക്ക് കാണണം :)”

വിശാലേട്ടാ എനിക്ക് ഓട്ടോഗ്രാഫിട്ടതു മാത്രം പോരാ, വിശാലേട്ടന്‍റൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയും വേണം.
(എന്തോ.. വിശാലേട്ടന്‍ എന്‍റെ തോളുവരെ മാത്രം ഉള്ളെന്നോ സാരമില്ലന്നേ, ഇഷ്ടികയിടാം :)

-എന്ന് ആരാധന മൂത്ത് വട്ടായ ഒരുത്തന്‍, പച്ചാളം-

പടിപ്പുര said...

വിശാലന്‍,
എല്ലാ ഭാവുകങ്ങളും.

(ഒരു മലയാളം ബ്ലോഗിന്റെ പുസ്തകരൂപമാവുമ്പോള്‍ അത്‌ പുഴ.കോമില്‍ കൂടെതന്നെയാവട്ടെ വാങ്ങുന്നത്‌)

വക്കാരിമഷ്‌ടാ said...

വിശാലനെ ഞാന്‍ ആദ്യമായി അറിയുന്നത്, ഞാന്‍ പണ്ട് ബ്ലോഗ് തുടങ്ങി കമന്റിടാന്‍ ആള്‍കാരെയൊക്കെ തപ്പി മറ്റ് ബ്ലോഗുകളില്‍ കയറിയിറങ്ങി നിരങ്ങി നടക്കുന്ന സമയത്ത് അതുല്ല്യേച്ചിയുടെ ഗ്രേഡിംഗ് സിസ്റ്റം പ്രകാരം കുടുമ്മംകലക്കിയ്ക്ക് ട്രിപ്പിള്‍ എ ബാറ്ററി ഗ്രേഡ് കൊടുത്തത് കണ്ട് കുടുമ്മം കലക്കി വായിച്ചപ്പോഴാണ്. പിന്നെ പുറകോട്ട് വായിച്ച്, പിന്നെ മുന്നോട്ട് വായിച്ച് പിന്നെ പിന്നോട്ട് നോക്കിയിട്ടില്ല. അത് കഴിഞ്ഞാണെന്ന് തോന്നുന്നു പാപി വായിച്ചു. പാപി വായിച്ചിട്ട് ഞാനറിയാതെ “എനിക്ക് വയ്യായ്യേ” എന്നും പറഞ്ഞ് ഓഫീസിലിരുന്ന് ചിരിച്ചപ്പോളാണ് ഈ “എനിക്ക് വയ്യായ്യേ” എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നോര്‍ക്കുകയും തത്‌ഫലമായി എനിക്ക് വയ്യായ്യേ എന്ന പോസ്റ്റ് ഉണ്ടാവുകയും ചെയ്തത്. ഞാന്‍ എനിക്ക് വയ്യായ്യേ എന്ന പോസ്റ്റിന് മുന്‍പ് ധാരാളം പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അതിനുശേഷം ഉത്‌കൃഷ്ട കൃതികളായ പോക്രിത്തരം, തങ്കമ്മസാര്‍, ഇത് ഞാനാണപ്പാ, ഞാനല്ലപ്പാ എന്നിവയും ഞാന്‍ പ്രസിദ്ധീകരിച്ചു. ഗതികേട് എന്ന പോസ്റ്റ് എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ എഴുതുന്നതൊക്കെ വായിക്കുന്ന ആള്‍ക്കാരുടെ ഗതികേടിനെപ്പറ്റി എനിക്ക് സക്കൂറാ മരച്ചുവട്ടില്‍ വെച്ച് ബോധോധയം ഉണ്ടായതും അതോടുകൂടി എഴുത്ത് നിര്‍ത്തി പടം പിടിക്കാന്‍ തുടങ്ങിയതും. പിന്നെ ഞാന്‍...

(കണ്ട്രാവിയെ ടിക്കറ്റെടുക്കാനും ടോപ്പിക്ക് മാറ്റാന്‍ എന്നെയും...)

അപ്പോള്‍ പറഞ്ഞ് വന്നത്, വിശാലാ, പ്രകാശന സമയത്ത് പതറരുത്, കൈ വിറയ്ക്കരുത്. പ്രകാശിപ്പിക്കാനുള്ള ബുക്ക് വേദിയില്‍ വെച്ച് നല്ല സമ്മാനക്കടലാസില്‍ പൊതിഞ്ഞ് ടേപ്പൊക്കെയൊട്ടിച്ച് വിശാലന്റെ കൈയ്യില്‍ തരും. അത് വിശാലന്‍ പബ്ലിക്കായി തുറന്ന് നോക്കരുത്. കാരണം അത് തുറന്ന് പ്രകാശിപ്പിക്കുക എന്നത് പ്രകാശിപ്പിക്കുന്ന ആളിന്റെ പരിപാടിയാണ് (പണ്ടൊരു പ്രകാശനച്ചടങ്ങില്‍ പറ്റിയത് കണ്ടതാ).

പിന്നെ നന്ദിപ്രകാശന സമയത്ത് എന്നെപ്പറ്റി ഒത്തിരി പറഞ്ഞ് സമയം കളയേണ്ട. ബാക്കിയുള്ളവര്‍ക്കും ചാന്‍സ് കൊടുക്കണമല്ലോ.

(ഒരു അപ്പ ഓയിന്റ്‌മെന്റ് പന്ത്രണ്ട് മണിക്കും ആറുമണിക്ക് ഇടയ്ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നുള്ളതുകൊണ്ട് ഇന്ന് ഇതിലും ഇതിലപ്പുറവും സംഭവാമി യൂക്കേ യൂക്കേ)

ഇത് ചുമ്മാ ഒരു കമന്റ്. വായിച്ച് സമയം മിനക്കെടുത്തിയവര്‍ക്ക് മാപ്പ്. വിശാലന് മാപ്പോട് കൂടിയ ആള്‍ ദാന്‍ ബെസ്റ്റ്.

സാക്ഷി said...

ഇവിടെ ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നില്ലെങ്കില്‍ ഈ ബൂലോഗത്തിലെ അംഗമാണെന്നു പറഞ്ഞിട്ടെന്തുകാര്യം.

വിശാല്‍ജിക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും. പ്രകാശനദിനത്തിനായി കാത്തിരിക്കുന്നു.

സാക്ഷി said...

വക്കാരിയുടെ കമന്‍റ് ഒരു ഒന്നൊന്നര!!

വക്കാരിമഷ്‌ടാ said...

എന്നാല്‍ പിന്നെ ഒരു നൂറ് ഞാനടിച്ചോട്ടെ, അടുത്തതില്‍

വക്കാരിമഷ്‌ടാ said...

ഓ, ശരി, ആരും എതിരഭിപ്രായം പറയാത്ത സ്ഥിതിക്ക് ഇതാ അടിച്ചിരിക്കുന്നു.

ജ്യോതിര്‍മയി said...

നല്ല കാര്യം. അഭിനന്ദനങ്ങള്‍!



പുരാണമായതുകൊണ്ട്‌ ഞാനും വായിക്കാറുണ്ട്‌ ട്ടോ:-) ഇതുവരെ ഇവിടെ ഒരു കമന്റിടാത്ത എനിയ്ക്കു തരൂ 2006ലെ ക്ഷമയ്ക്കുള്ള അവാര്‍ഡ്‌:)

വക്കാരിമഷ്‌ടാ said...

സാക്ഷിയേ, കാണാനില്ലല്ലോ :) ഇതിനിടയ്ക്ക് ആരോ (തഥാഗതാഗതനാണോ) സാക്ഷിയെ സ്വല്പനേരം സിംഗപ്പൂര് കൊണ്ടുപോയിരുത്തിയിട്ട് പെട്ടെന്ന് തിരിച്ച് അബുദാബീല്‍ തന്നെ എത്തിച്ചു-ആള് മാറിപ്പോയതാണത്രേ :)

qw_er_ty

ജ്യോതിര്‍മയി said...

ഈ പുരാണം മുഴുവന്‍ ബസ്സിലിരുന്നെഴുതീതല്ലേ? നിയ്ക്കറിയാം:) ഡെയിലി പോയിവരുമ്പോ കുറിച്ചുകുറിച്ച്‌ ... അല്ലേ?

ജ്യോതിര്‍മയി said...

വക്കാരീ, ഞാന്‍ പിണങ്ങി:-(

എന്റെ (കൊടകരേലെ) ഒന്നാം കമന്റു, 100 -ാ‍ം കമന്റാവണേ ന്ന് കണ്ണില്‍ സണ്‍ഫ്ലവറൊഴിച്ച്‌ കാത്തിരുന്നതുമിച്ചം:)

വക്കാരിമഷ്‌ടാ said...

ഹ...ഹ... ജ്യോതിടീച്ചറേ, ആര്‍ക്കെങ്കിലും എതിരുണ്ടോ, പതിരുണ്ടോ എന്നും ചോദിച്ച് വെയിറ്റ് ചെയ്ത ഒന്നും രണ്ടും മൂന്നുമല്ല, പത്ത് സെക്കന്റായിരുന്നു.

സാരമില്ല, എന്റെ അടുത്ത മാസ്റ്റര്‍ പീസ് പോസ്റ്റ് ആള്‍ക്കാര്‍ പീസുപീസാക്കുമ്പോള്‍ അതിലെ നൂറും ഇരുള്‍ നൂറും മുള്ള് നൂറും കമന്റ് ജ്യോതിടീച്ചറിന് റിസര്‍വ് ചെയ്‌തിരിക്കുന്നു :)

Anonymous said...

വക്കാരിക്കീ ജയ്‌.. രാവിലെ ഞാന്‍ പറഞ്ഞതാ എനിക്കീന്ന്.. അതിന്റെ ഇടയിലു ഈ ഞാനൊന്ന് തോക്കു കാട്ടി ഒരു ഹൈജാക്കിംഗ്‌ നു പോയതാ പറ്റിയേ...

വക്കാരീയേ... ഞാന്‍ കണ്ടൂട്ടൊ.. പോളിയയ്ക്‌ വന്നപ്പോ... ആ സലൂണകാരനോട്‌ പറഞ്ഞ്‌ വച്ചിട്ടുണ്ട്‌ ഞാന്‍. അടുത്ത തവണ വരുമ്പോ ഒരു മിസ്‌ കോളിനു.

വക്കാരിമഷ്‌ടാ said...

ആള് മാറിപ്പോയി അതുല്ല്യേച്ചീ, ഞാനാരാ പുള്ളി (സിങ്കപ്പൂരെ പുള്ളിയല്ല). സലൂണിലെ പുള്ളിയോട് ഞാനും പറഞ്ഞിട്ടുണ്ട് :)

തോക്ക് തിരിച്ച് പിടിച്ച് ഹൈജാക്ക് ഫ്രൂട്ട് തിന്നരുതെന്നല്ലേ. സാരമില്ല :)

ജ്യോതിര്‍മയി said...

രാജേഷും മറ്റും സൂചിപ്പിച്ചപോലെ നല്ല കാര്‍ട്ടൂണ്‍ ചിത്രങ്ങളോടൊപ്പം പുസ്തകം കാണാന്‍ കഴിയുമെന്നാശിയ്ക്കുന്നു.
(എന്റെ ഒരമ്മാമന്റെ മകള്‍, അസ്സലായി ചിത്രം വരയ്ക്കും, കാര്‍ട്ടൂണ്‍ചിത്രം ഇത്രയും നന്നായി വരയ്ക്കുന്നത്‌ അധികം ഞാന്‍ കണ്ടിട്ടില്ല. അവള്‍ വരച്ചേയ്ക്കാവുന്ന ചിത്രങ്ങള്‍ മനസ്സില്‍ തെളിയാറുണ്ട്‌, താങ്കളുടെ കഥ വായിയ്ക്കുമ്പോള്‍.(ഇതൊരു പരസ്യമല്ല:)

കഥാപാത്രങ്ങള്‍ രൂപമെടുത്ത്‌ മനസ്സിലേക്കോടിയെത്തുന്നൂന്ന് ...പറഞ്ഞുവരുകയായിരുന്നു:)

പിന്മൊഴി said...

കൊടകര പുരാണത്തിന്
അഭിനന്ദനങ്ങള്‍്,ആശംസകള്‍്..
-പിന്മൊഴി.

അരവിശിവ. said...

വിശാലഗുരുക്കളേ...താമസിച്ചിട്ടായാലും സന്തോഷം അറിയിയ്ക്കുന്നു.ഒപ്പം ആശംസകളും നേരുന്നു...

ഗുരുക്കള്‍ നീണാള്‍ വാഴട്ടേ....

Vempally|വെമ്പള്ളി said...

എവിടാണെങ്കിലും നൂറടിക്കാന്‍ നേരം വാക്കാരി വരും. ഊണു കഴിച്ചിട്ടു വരുമ്പൊ 99 ആകുമായിരിക്കും അപ്പോ കറക്‍റ്റായിട്ട് നൂറടിക്കാമെന്നു വിചാരിച്ചിട്ട് ഇതിപ്പൊ... വാക്കാരി എന്ന വാക്കു കേക്കുമ്പൊഴെ എനിക്ക് വഴക്കാളി എന്നാണോര്‍മ്മ വരുക

വക്കാരിമഷ്‌ടാ said...

വെണ്‍‌പള്ളീ, വെളുത്തപള്ളീ, എത്രെയെത്ര നൂറാണെന്നറിയാമോ കപ്പിനും ലിപ്പിനുമിടയ്ക്ക് പോയത്. വല്ലപ്പോഴുമല്ലേ... പോട്ടെന്ന് :)

ജ്യോതിടീച്ചറിനോട് പറഞ്ഞതുപോലെ എന്റെ അടുത്ത പോസ്റ്റില്‍ വെണ്‍പള്ളിക്കും റീസര്‍വ്വേ ചെയ്‌തിരിക്കുന്നൂന്ന് :)

വല്യമ്മായി said...

ആശംസകള്‍.
ഓ.ടോ പുസ്തക പ്രസാധന ദിവസം എല്ലാവര്ക്കും ജെബെല്‍ അലി ബ്ളോഗേഴ്സ് യൂണിയന്‍ വക നാരങ്ങമുട്ടായി വിതരണം ഉണ്ടായിരിക്കുന്നതാണ്‌

Vempally|വെമ്പള്ളി said...

ഒരു തവണ ഏതു പോലീസുകാരനും കള്ളന്മാരൊടു ഷമിക്കും ഇനിയും ഇതാവര്‍ത്തിച്ചാല്‍ ജ്യൊതി ടീച്ചറാണെ സത്യം ഞാന്‍ ജപ്പാനില്‍ വന്ന് വാക്കാരിയെന്തു ഗവേഷണമാണവിടെ ചെയ്യുന്നതെന്ന് കണ്ടു പിടിച്ച് ഈ ബൂലോകത്തെല്ലാം വിളിച്ചു കൂവി നടക്കും. ഞാന്‍ ഒരു തടവു.......

രാവുണ്ണി said...

കലക്കി. അഭിനന്ദനങ്ങള്‍, ആശംസകളും.

ഏറനാടന്‍ said...

നമഷ്‌കാര്‍ ശ്രീവിശാലന്‍ജീ..

അഭിനന്ദനങ്ങളുടെ മലവെള്ളപാച്ചിലില്‍ ഇപ്പോഴാണിവിടെ ഒഴുകിയെത്തിയത്‌! കറന്റ്‌ ബുക്‍സിന്റെ കൊടകരപുസ്‌തകം ഒന്ന് ഒപ്പിട്ടുതരണേട്ടോ..

എന്ന്, ആദരവുകളോടെ,
ഏറനാടന്‍

ഇടങ്ങള്‍|idangal said...

അഭിമാനത്തോടെ ഞാനും ഒരു മലയാളം ബ്ലോഗര്‍ ആണ് എന്ന് പറയാന്‍ ഒരു കാരണം കൂടി.

വിശാലേട്ടാ
അഭിനന്ദനങ്ങള്‍.

ഉമേഷ്::Umesh said...

ഒരു മാസത്തിനു ശേഷം ഓഫീസില്‍ പോയപ്പോള്‍ പിടിപ്പതു പണി. ഒരു മാസം മലയാളവും ബ്ലോഗുമൊന്നും കാണിക്കാഞ്ഞതില്‍ പ്രതിഷേധിച്ചു് ഓഫീസിലെ വിന്‍ഡോസ് യന്ത്രം ഹാര്‍ഡ്‌ഡിസ്ക്കിനു തീ കൊളുത്തി ആത്മാഹുതി ചെയ്തു. വീട്ടിലെ ഇന്റര്‍നെറ്റ് തരുന്ന ആള്‍ കേബിളില്‍ റിപ്പയര്‍ നടത്തുകയാണു് ഒരാഴ്ചയായി. ഇനി അതല്ലെങ്കിലും ഒന്നിനും തീരെ സമയമില്ല.

എന്തൊക്കെ മിസ്സു ചെയ്തു! ഗന്ധര്‍വ്വന്റെ നേതൃത്വത്തില്‍ ക്ലബ്ബില്‍ അടിയും തെറിവിളിയും, വേറേ എവിടെയോ ചിത്രകാരനും തഥാഗതനും അടി, ഒരുപാടു കവിതകള്‍, പരസ്യബ്ലോഗുകള്‍, സീനിയര്‍-ജൂനിയര്‍-സബ്‌ജൂനിയര്‍ ബ്ലോഗേഴ്സിന്റെ നിര്‍വ്വചനങ്ങള്‍ അങ്ങനെയങ്ങനെ എന്തൊക്കെ!

ഏറ്റവും വലിയ നഷ്ടം പുരാണത്തെപ്പറ്റി ക്ലബ്ബില്‍ വന്ന പത്രവാര്‍ത്തയും ഈ പോസ്റ്റുമാണു്. അഭിനന്ദനങ്ങള്‍ വിശാലാ. വളരെ വളരെ സന്തോഷം. പുരാണം പുസ്തകമാക്കാന്‍ ആദ്യം ശ്രമിച്ച ആള്‍ എന്ന നിലയ്ക്കു് അഭിമാനം തോന്നുന്നു.

പടങ്ങള്‍ വേണമെന്നതു് അത്യാവശ്യം. നമ്മുടെ സാക്ഷിയും കുമാറുമൊക്കെ ഇല്ലേ ഇവിടെ? “വരകളില്‍” ഇട്ടിട്ടു് അഭിപ്രായമൊക്കെ അറിഞ്ഞു്...

ഒരുപാടു സന്തോഷം. ഞാന്‍ PDF പുസ്തകമാക്കാന്‍ ശ്രമിച്ച രണ്ടുപുസ്തകങ്ങള്‍ അച്ചടിമഷി പുരളുന്നു. ബാലേന്ദുവിന്റെ നെയ്‌ത്തിരിയും വിശാലന്റെ കൊടകര പുരാണവും. അടുത്തതു പെരിങ്ങോടന്റെ കഥകളായിരിക്കട്ടേ. പിന്നെ സാക്ഷി, അതുല്യ, സൂ, അരവിന്ദന്‍ തുടങ്ങിയവയും മനസ്സിലുണ്ടായിരുന്നു. ഇതിനൊക്കെ മുമ്പേ തുടങ്ങിയ രാജേഷ് വര്‍മ്മയുടെ കഥകളും. ഇവയൊക്കെ പുസ്തകമാകും എന്നു പ്രതീക്ഷിക്കുന്നു.

ഉമേഷ്::Umesh said...

കഴിഞ്ഞ കമന്റില്‍ “ഏറ്റവും വലിയ നഷ്ടം പുരാണത്തെപ്പറ്റി ക്ലബ്ബില്‍ വന്ന പത്രവാര്‍ത്തയും ഈ പോസ്റ്റുമാണു്...” എന്നു പറഞ്ഞതു് “ഏറ്റവും വലിയ നഷ്ടം പുരാണത്തെപ്പറ്റി ക്ലബ്ബില്‍ വന്ന പത്രവാര്‍ത്തയും ഈ പോസ്റ്റും മിസ്സു ചെയ്തതാണു്...” എന്നു തിരുത്തി വായിക്കാനപേക്ഷ :)

parajithan said...

നൊസ്‌റ്റാള്‍ജിയ മൂത്ത്‌ നെടുവീര്‍പ്പിട്ടും കനവും ആഴവുമൊക്കെയുള്ള വാക്കുകള്‍ നിറച്ച്‌ ശ്രമപ്പെട്ടുമൊക്കെ പത്തുപേജ്‌ കഥയും കവിതയുമൊക്കെ എഴുതിയാലൊന്നും കിട്ടാത്ത 'ഇംപാക്‍ടാ'ണ്‌ വിശാലന്‍
'വീട്‌ കൊടകരേല്‌, ജോലി ജെബലലീല്‌, ഡെയ്‌ലി പോയ്‌ വരും'
എന്ന ഒരൊറ്റ വരി കൊണ്ടുണ്ടാക്കുന്നത്‌. അതാണ്‌ വിശാലന്റെ എഴുത്തിന്റെ ക്വാളിറ്റി. "ഇത്‌ മതി മോനേ" എന്ന ലൈന്‍. അത്‌ മതി താനും.

ആശംസകള്‍, ഒരിക്കല്‍ക്കൂടി.

സ്വാര്‍ത്ഥന്‍ said...

ഗഡീ,
പണ്ട് ദൂരദര്‍ശനില്‍ വന്നിരുന്ന ആര്‍ കെ നാരായണന്റെ ‘മാല്‍ഗുഡീ ഡെയ്സ് ’ മനസ്സില്‍ ഇപ്പഴും മായാതെ മങ്ങാതെ കിടക്കുന്നു.

ഇനി ഞാന്‍ കാത്തിരിക്കുന്നത് വിശാലമനസ്കന്റെ ‘കൊടകര പുരാണം’ മാത്രമാണ്, ഭാവുകങ്ങള്‍!

Anonymous said...

ബ്ലോഗില്‍ നിറഞ്ഞൊഴുകിയ നിങ്ങളുടെ
മീഡിയാ ഇന്‍വ്വേഡിങ്ങും നന്നാവട്ടേ എന്നാശംസിക്കുന്നു

ലോനാ

Achu.s said...

Mashe,

Abhinandangal.

It is not a surprise that your creativity is getting published. It deserves the best. What is surprising to me is even when something of this gravity happens, your attitude of making it simple as if nothing is extra ordinary.

Ini aaro commentiya pole valla creamo mattum....,

Also it is really interesting to read comments from others especially from seniors on your blogs.

Ellam nannayi varatte.

Achu.S

Anonymous said...

മച്ചാനേ! അടാറ് പൊളിയാണല്ലാ? തകര്‍ത്ത്! ഒരു പതിനാലു ലക്ഷത്തി മുപ്പത്തിനാലായിരത്തി അറുന്നൂ ഇരുന്നൂറ്റി പൂട്ടൂറ്റി കോപ്പിയെങ്കിലും മിനിമം ചെലവാകട്ടേ എന്നു ആശംസിക്കുന്നു.
മരപ്പട്ടി.

ചക്കര said...

അഭിനന്ദനങ്ങള്‍..(ഒപ്പിട്ട കോ‍പ്പി ഒന്ന് എനിക്കൂടെ)

ദിവ (diva) said...

വിശാലമനസ്സേ, ഇവിടെയൊരു മാമാങ്കം നടന്നത് അറിഞ്ഞില്ലാ...

ആശംസകള്‍. എല്ലാ മംഗളങ്ങളും നേരുന്നു.

നേരത്തെയൊരുതവണ പറഞ്ഞതാണെന്നു തോന്നുന്നു; വിശാലനെപ്പറ്റിയോര്‍ക്കുമ്പോള്‍, എത്ര വലിയ പ്രശംസയിലും മതിമയങ്ങാത്ത അദ്ദേഹത്തിന്റെ വിനയവും, മറ്റു ബ്ലൊഗര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വലിയമനസ്സുമാണ് ഓര്‍മ്മ വരിക.

എഴുതണമെന്ന ആഗ്രഹമുണ്ടെന്നല്ലാതെ, സ്വാഭാവികമായ യാതൊരു ഹ്യൂമര്‍ സെന്‍സുമില്ലാത്ത എന്നെപ്പോലും, അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും തമാശയെന്ന കള്ളപേരില്‍ ഞാന്‍ എഴുതിയിട്ടുള്ള ഓരോ വിഡ്ഡിപോസ്റ്റുകളിലും വന്ന് ‘ഇതൊക്കെയെന്തോ വല്യകാര്യമാണെ‘ന്ന രീതിയില്‍ കമന്റുകള്‍ ഇടുകയും ചെയ്തതു തന്നെ ഏറ്റവും വലിയ ഉദാഹരണം.

വീട്ടില്‍ നിന്ന് എവിടെയോ പോകാനായി കാറെടുത്ത് പുറത്തിറങ്ങിയ സമയത്ത്, കൂടെ കൊണ്ടുപോകേണ്ടിയിരുന്ന ഒരു ഡോക്യുമെന്റിന്റെ പ്രിന്റ്-ഔട്ട് എടുക്കാന്‍ മറന്നുവെന്നോര്‍ത്ത്, കാറ് വഴിയില്‍ നിര്‍ത്തി വീട്ടിലേയ്ക്കോടിക്കയറിവന്ന് ഞാന്‍ ലാപ്ടോപ്പ്‍ തുറന്ന സമയത്താണ് വിശാ‍ലനെ ആദ്യമായി ചാറ്റിംഗ് വിന്‍ഡോയില്‍ ഞാന്‍ കാണുന്നത്. ധൃതിയും, വിശാലനെ ആദ്യമായി കാണുന്നതിന്റെ പരവേശവും ഒക്കെക്കൂടി എന്തു ചാറ്റണമെന്ന് ചമ്മി ഞാന്‍ ഇരുന്നുപോയി ! ആ സമയത്താണ്, ഇത്രയും ഡൌണ്‍-ടു-എര്‍ത്തായി ഇടപെടുന്നത് ഈ മനുഷ്യന്റെ വെറും നമ്പറല്ല, പകരം സ്വാഭാവിക പ്രകൃതിയാണെന്ന് എനിക്ക് ബോധ്യമാകുന്നത്. ശ്രീമതി കാറില്‍ വെയിറ്റു ചെയ്യുന്നുണ്ടായിരുന്നിട്ടുപോലും, പ്രിന്റ് എടുത്തുകഴിഞ്ഞുപോലും, ആറേഴുമിനിട്ട് വിശാലമനസ്സുമായി ചാറ്റുചെയ്തിട്ടാണ് അന്ന് കമ്പ്യൂട്ടറിനെ മൂടി മടക്കിയത്.

സത്യമായിട്ടും, ഇതുവരെ കണ്ട ഓണ്‍ലൈന്‍ വ്യക്തിത്വങ്ങളില്‍ ഇത്രയും സൌമ്യനും സരസനുമായ ആളുകളെ വളരെ വളരെ വിരളമായേ കണ്ടിട്ടുള്ളൂ.

എന്നെങ്കിലുമൊരിക്കല്‍, വിശാലമനസ്സിനെ നേരില്‍ കാണാനും, ആദ്യം വിശാലന്റെ വലത്തേതോളില്‍ എന്റെ വലത്തേ തോള്‍ ചേര്‍ത്തുവച്ചും അതുകഴിഞ്ഞ് വിശാലന്റെ ഇടത്തേതോളില്‍ എന്റെ ഇടത്തേതോള്‍ ചേര്‍ത്തുവച്ചും ഒരു നോര്‍ത്തിന്‍ഡ്യന്‍ സ്റ്റൈല്‍ ഹഗ്ഗ് കൈമറാനും സാധിക്കുമായിരിക്കും എന്നൊരു സ്വാര്‍ത്ഥസ്വപ്നം കാണട്ടെ... നേരായിട്ടും സഭവിക്കണമെന്നൊന്നുമില്ല, വെറുതെയൊരു ദിവാസ്വപ്നം.

:)

Anonymous said...

ദിവാന്‍ ജി, തോള്‍ മാത്രം രണ്ടാളും വെച്ചാ സുമോ വ്രെസ്ലര്‍മാരു ചെയ്യുന്ന പോലെ ആവില്ലെ? :)

Anonymous said...

ഇഞ്ചിയേ ഇനി കൂട്ടില്ല. പാല്‍ ഗോവാന്നും പറഞ്ഞ്‌ വലിയ വായില്‍ കരഞ്ഞിട്ട്‌ അടീടെ ഇടയ്ക്‌ ഞാനത്‌ പോസ്റ്റീട്ട്‌ ഒരു ഉമ്മ പോലും ഇല്ല്യാണ്ടെ എനിക്ക്‌..

ഒരു സ്നേഹോവില്ലാ ഇഞ്ചിയ്ക്‌. ഞാനും ഇനി പോണൂൂന്ന് പറഞ്ഞ്‌ പോസ്റ്റിടണോ? അല്ലാ പിന്നെ...
Atulya

അതുല്യ said...

ഇഞ്ചിയേ ഇനി കൂട്ടില്ല. പാല്‍ ഗോവാന്നും പറഞ്ഞ്‌ വലിയ വായില്‍ കരഞ്ഞിട്ട്‌ അടീടെ ഇടയ്ക്‌ ഞാനത്‌ പോസ്റ്റീട്ട്‌ ഒരു ഉമ്മ പോലും ഇല്ല്യാണ്ടെ എനിക്ക്‌..

ഒരു സ്നേഹോവില്ലാ ഇഞ്ചിയ്ക്‌. ഞാനും ഇനി പോണൂൂന്ന് പറഞ്ഞ്‌ പോസ്റ്റിടണോ? അല്ലാ പിന്നെ...

ദിവ (diva) said...

"ഒരു നോര്‍ത്തിന്‍ഡ്യന്‍ സ്റ്റൈല്‍ ഹഗ്ഗ് കൈമറാനും സാധിക്കുമായിരിക്കും എന്നൊരു സ്വാര്‍ത്ഥസ്വപ്നം കാണട്ടെ..."

ഹഗ്ഗ് എന്നും പറഞ്ഞിരുന്നു അതു കഴിഞ്ഞ് :-)

(ഇഞ്ചിപ്പെണ്ണ് ഉറങ്ങിക്കാണുമെന്നല്ലേ ഞാന്‍ കരുതിയത് :-)

Anonymous said...

അയ്യോ അതുല്യേച്ചി എവിടെ? എവിടെ? ഞാന്‍ എത്ര പ്രാവശ്യം പോയി നോക്കീന്നൊ? അപ്പൊ കേക്ക് കണ്ട്, പാല്‍ ഗോവ കണ്ടില്ല. പിന്നെ അതുല്യേച്ചീനെ ശല്ല്യപ്പെടുത്തണ്ടാന്ന് കരുതിയാ ചോദിക്കാഞ്ഞെ? ഉമ്മ ഫുള്‍ ഉമ്മ പാല്‍ഗോവാ തന്നില്ലെങ്കിലും നേറയേ നെറയേ ഉമ്മ...ഞാന്‍ പോയി ഒന്നൂടെ നോക്കട്ടെ.

Anonymous said...

ഓ, ദിവാന്‍ ജി ഞാന്‍ കരുത്യേ നോര്‍ത്ത് ഇന്ത്യയില്‍ സുമോ ഉണ്ടെന്നാ :)

ദിവ (diva) said...

ഓക്കേ, പതിവുപോലെ ഞാന്‍ കീഴടങ്ങിയിരിക്കുന്നു. ഇനി എന്നെ ഇടിക്കരുത് (just joking, okay)

:-))

ikkaas|ഇക്കാസ് said...

നേരില്‍ കണ്ടിട്ടില്ലെങ്കിലും ബ്ലോഗ്, മെയില്‍, ഫോണ്‍ ഇവ വഴി പരിചയമുള്ള ഒരെഴുത്തുകാരന്റെ കൃതി പുസ്തകമായിറങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ മനസ്സങ്ങനെ തുടിക്കുന്നു, അതിന്റെ കവര്‍ പേജെങ്ങനെയിരിക്കും? അവതാരിക ആരുടേതായിരിക്കും? എത്ര പേജുണ്ടാകും? എന്തുവില വരും?.... അങ്ങനെ ഓരോരോ ചോദ്യങ്ങള്‍ മനസ്സില്‍ കിടന്നങ്ങനെ തത്തിക്കളിക്കുന്നു! ഇനി അതിന്റെ കോപ്പി സംഘടിപ്പിച്ച് അലമാരയില്‍ വെക്കുവോളം അതടങ്ങില്ല.
വിശാല്‍ ഗുരുവേ... ഭാവുകങ്ങള്‍.
ഒപ്പിട്ട കോപ്പി കിട്ടാന്‍ വകുപ്പുണ്ടോ?
ഉണ്ടെങ്കിലൊന്ന് എനിക്കും..

Anonymous said...

ബൂലോഗ്ത്തിന്റെ വീ ക്കേ യെന്നിന്‌ എല്ലാ ആശംസകളും ...

mumsy said...

ബൂലോഗ്ത്തിന്റെ വീ ക്കേ യെന്നിന്‌ എല്ലാ ആശംസകളും ...

ശിശു said...

ക്ഷമാപണത്തോടെ,
ബൂലോകത്തിലെ പല നല്ലകാര്യങ്ങള്‍ക്കും സമയത്തിന്‌ പ്രതികരിക്കുവാന്‍ കഴിയുന്നില്ല, ഒന്നുകില്‍ ഓഫീസില്‍ നെറ്റ്‌ ലഭ്യമായിരിക്കില്ല, അല്ലെങ്കില്‍ വേറെയെന്തെങ്കിലും പ്രശ്നങ്ങള്‍, ഞങ്ങള്‍ അരുണാചല്‍ വാസികള്‍ക്ക്‌ ഇത്രയൊക്കെ പുരോഗമനമേ ആയിട്ടുള്ളൂ.
ഇനി കാര്യം:)
മുഖമില്ലാതെ മനസ്സില്‍ ഭാവന കൊണ്ട്‌ വരച്ചിട്ട ഒരുപാട്‌ വിശിഷ്ടവ്യക്തികളിലൊരാളായിട്ടാണ്‌ ശിശു താങ്കളെയും കാണുന്നത്‌, അതുകൊണ്ടുതന്നെ, താങ്കളുടെ ഒരു പുസ്തകം പുറത്തിറങ്ങാന്‍ തുടങ്ങുന്ന ഈ വേളയില്‍ ശിശുവിന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍, ഒപ്പം ഒരു കോപ്പി മുന്‍കൂര്‍ ബുക്ക്ചെയ്യുകയും ചെയ്യുന്നു.
എല്ലാ ഭാവുകങ്ങളും.

രാവണന്‍ said...

വിശാലേട്ടാ........

കരുണാ‍ജുലേഷന്‍സ്!!!!!!!!!!!!!!!
ഒപ്പിട്ട ഒരു കോപ്പി എനിച്ചും വേനം.......

ഓ ടോ: ഡ്രില്ലപ്പനാകാന്‍ ഞാന്‍ എപ്പഴേ റെഡി (പൊക്കം കുറചു കുറവായിരിക്കുമെന്നേയുള്ളൂ)

തെന്നാലി said...

വിശാലാ... എല്ലാ ആശംസകളും...

neermathalam said...

ORUPADU ORUPADU SANTHOSAAMM...
:))))))))))))))
angine..angine..padichu padichu...
che...ezhuthi ezhuthi...vishalettan oru nilayil etti...
pusthakam...okk..publish cheythathu..nu..parangu..100 vattam alochichonnum postaruthu...
poratte angine poratte..kodakarapuranangal..oru alochanayumillathe...chiriyude..daivame...
pinne..pusthakathinthe karyam...bloginthe naathan Eda..tn muttappan ane satyam njan ethu vangiyirikkum..'kashu' koduthu..
oru oppu kittan entha vazhi...;?
Ella vidha bhavugangalum..
offtopic:
njan phonil samsaricha..alokke..book ezhuthinu paranga..njan ara alu..ho..abhimanam kondu enikku erikkan melee...vishalettanu feel cheyyunundoo ..??

Anonymous said...

വിശാലന്‍,
അഭിനന്ദനങ്ങള്‍.:)
നന്ദു.

::സിയ↔Ziya said...

Congratulations and Best Wishes

സഹൃദയന്‍ said...

വിയെമ്മിനു ഭാവുകങള്‌........

കൊച്ചു മുതലാളി said...

കൊടകര പുരാണം പുസ്തകരൂപം ഉടനെ തന്നെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

വിശാലേട്ടന് എന്റെ അഭിനന്ദനങ്ങള്‍.

വിശാലേട്ടന്റെ വിശാലമായ കയ്യൊപ്പോടു കൂടിയ ഒരു കോപ്പി മറക്കാതെ എനിക്ക് തരണേ!!



NB: വെറുതേ വേണ്ട, കാശു തരാം.

Maveli Keralam said...

വിശാല മനസ്കന്‍
അഭിനന്ദനങങള്‍ ആശംസകള്‍

Anonymous said...

അഭിനന്ദനങ്ങള്‍! നന്നായി വരട്ടെ. :)

Anonymous said...

അഭിനന്ദനങ്ങള്‍ വിശാലാ...

kuttani said...

കൊടകര പുരാണത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍!

കൈപ്പള്ളി said...

നാലു കോപ്പി ഞാന്‍ book ചെതിരിക്കുന്നു.

ഒപ്പിടണം.

:)

യാത്രാമൊഴി said...

ഒരിക്കല്‍കൂടി, വിശാലനും ഈ സംരഭത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍!

deepu said...

പുസ്തകമാകാന്‍ പോകുന്ന കൊടകര പുരാണത്തിനിനും വിശാലമനസ്‌കനും ആശംസകള്‍.

shyam said...

ആശംസകള്‍....

കണ്ണൂസ്‌ said...

Aasamsakal ViSaalaa,, chelav eppozha?

mukkuvan said...

കൊടകര പുരാണത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍!

ഗ്രാമീണന്‍ said...

വിശാലേട്ടാ,
ഞാന്‍ പുരാണത്തിന്റെ ഒരു സ്ഥിരം വായനക്കാരനാ,
ഈ ഉദ്യമത്തിനു എന്റെ എല്ലാ ഭാവുകങ്ങളും

asanghadita said...

കൊടകര മുഴുവന്‍ വായ്ച്ചില്ല്യ. അത് നന്നായില്ല്യെ ഇപ്പൊ. എത്രായാലും എനിക്കീ കടലാസില്‍ വായ്ക്കണതന്ന്യാ ഇഷ്ടം. അച്ചടി മഷീടെ മണമുള്ള സജീവമായ,ie, പിന്നെയാവാം പിന്നെയാവാം എന്നെടുത്ത് വച്ച്, വാലന്‍പുഴും ഞാനും കൂടി ഒടുക്കത്തെ ഒരു വായനയും, അതാ ശീലം. ആശംസകള്‍ അനുഗ്രഹം ഒന്നും എന്റെ വകുപ്പല്ല, ഞാന്‍ പിണങ്ങാറായി മാമന്റെ ഗ്രൂപ്പാ. ശപിക്കും , ഭസ്മാക്കും, അതൊന്നും ഇവിടെ വേണ്ടാത്തതുകൊണ്ട് പൊര്‍ത്തെട്ക്കണില്യ. ‘ചട്ടയും പടവും‘ ഫെപിന്റെ പിശുക്കിനു വിടാതിരിക്ക്യാവും ബുദ്ധി. വിദഗ്ദ്ധോപദേശങ്ങള്‍ വേണമെങ്കില്‍ പെരിങ്ങോടന്‍ വഴി എന്നോട് ആലോയ്ക്കാം. മരങ്ങോടന് എന്റെ നമ്പര്‍ അറിയാം. ഇവിടെ കുറിച്ചു വയ്ക്കാന്‍ ഭയംണ്ടായ്ട്ടല്ല. പിന്നെ ചെല്‍പ്പൊ പ്രേമാഭ്യര്‍ത്ഥനകള്‍ടെ ഒരു പ്രവാഹാവും. എന്തിനാ വെര്‍തെ ഒമാന്‍ ടെല്‍ എന്നെക്കൊണ്ട് ജാം ആവണേച്ചിട്ടാ. പ്ലാവില കമിഴ്ത്തിയ പാതകത്തിനു ഒരു പരിഹാരാവുംച്ചാല്‍..

അഗ്രജന്‍ said...

അസംഘടിത,

ഒരു ടെലഫോണ്‍ നമ്പ്ര് കാണുമ്പോഴേക്കും ചാടി അങ്ങട്ട് പ്രേമിക്കാന്‍... ങ്ങനെ മുട്ടി നില്‍ക്കല്ലേ ബൂലോഗര്. എല്ലാവരേം അടച്ചാക്ഷേപിക്കല്ലേ സുഹൃത്തേ. ഒരു പക്ഷെ, കണ്ടേക്കാം താങ്കള്‍ ഉദ്ദേശിച്ച പോലുള്ള വ്യക്തിത്വങ്ങള്‍ - അത് നമ്പ്ര് ഇട്ടില്ലേല്ലും തേടി വരും.

ഭാവുകങ്ങള്‍

ദേവന്‍ said...

ഹാവൂ. ചിന്താമണീടെ റോളിനും ആളെ കണ്ടെത്തി ഞാന്‍!

തറവാടി said...

ബൂലോക ക്ളബ്ബില്‍ ആശംസ നേര്‍ന്നപ്പോള്‍ , ഒരു കാര്യം മറന്നു , വിശാലാ, "ട്രീറ്റ്" ചോദിക്കാന്‍ ആയതിനാല്‍ ഇവിടെ ചോദിക്കുന്നു, എപ്പോഴാന്ന് ( ട്രീറ്റ് ) നേരത്തെപറയണെ , മുന്‍ കരുതലെടുക്കാനാ!!

സിദ്ധാര്‍ത്ഥന്‍ said...

പ്രകാശനം ബുര്‍ജ് അല്‍ അറബില്‍ വച്ചാണെന്നാരോ പറയുന്നതു കേട്ടു... എവിട്യായാലും വിശാലാ നിന്റെ സങ്കല്പങ്ങല്‍ ഏഴുവര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ.. നിന്‍പുണ്യ സാഹിത്യ വര്‍ണ്ണവല്ലരിയില്‍ ആയിരം മുകുളങ്ങള്‍ വിടരട്ടേ ....വിടരട്ടേ ഏ ഏ ഏ ഏ

ട്രീറ്റു വേണം. ഞാനും വായിച്ചതാ പുരാണങ്ങളു് ;-)

ദേവന്‍ ചിന്താമണിക്കു തപ്പിയെടുത്ത ആളു കൊള്ളാം.

വിശാല മനസ്കന്‍ said...

ആശംസകള്‍ അറിയിച്ച, എന്റെ തലമണ്ട കിട്ടിയിരുന്നിങ്കില്‍.... ഒന്ന് കൈവക്കാമായിരുന്നൂ.... എന്ന് മോഹിച്ച (അനുഗ്രഹിക്കാന്‍) എല്ലാ നല്ലവരായ ബ്ലോഗീണീബ്ലോഗന്മാര്‍ക്കും ബ്ലോഗില്ലാത്ത ഹതഭാഗ്യര്‍ക്കും ഒരുമിച്ചൊരു നന്ദി ഒറ്റടിക്ക് ഞാന്‍ രേഖപ്പെടുത്തുന്നു.

സിദ്ധാര്‍ത്ഥാ...അതെ ട്രീറ്റ് ബുര്‍ജ് അല്‍ അറബില്‍ വച്ചുമതി. അങ്ങിനെയെങ്കിലും എനിക്ക് അതിന്റ അകത്തൊന്ന് കയറാമല്ലോ!

:)

മിന്നാമിനുങ്ങ്‌ said...

കൊടകരപുരാണത്തിന്റെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും(കമന്റുകളടക്കം)ഞാന്‍ പ്രിന്റൌട്ട് എടുത്ത് സൂക്ഷിച്ചിട്ടുണ്ട്.(ഈയടുത്തകാലത്താണു അതെല്ലാം വായിച്ചുതീര്‍ത്തത്)വല്ലാതെ മനസ്സംഘര്‍ഷ്മനുഭവിക്കുമ്പോള്‍ ഒന്നു ഉള്ളുതുറന്ന് ചിരിക്കാന്‍ വേണ്ടി അതെന്റെ അലമാരയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.ഇനി,പുസ്തകമായി ഇറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്കൊക്കെ പരിചയപ്പെടുത്തിക്കൊടുക്കണം.

താങ്കളോട് ബൂലോഗം കാണിക്കുന്ന ഈ സ്നേഹവായ്പ്പുകള്‍ എന്റെ കണ്ണുകളെ സജലങ്ങളാക്കുന്നു.താങ്കളെക്കുറിച്ച് അഭിമാനം തോന്നുന്നു.ഒരുകാര്യത്തില്‍ മാത്രമെ എനിക്ക് ദുഖമുള്ളൂ.യൂ.യെ.യി യില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയില്ലല്ലൊ,എന്ന കാര്യത്തില്‍.

വിശാലമനസ്കനേക്കാളെറെ എന്നെ സ്വാധീനിച്ചത് ആ വലിയമനസ്സിന്റെ ലാളിത്യവും എളിമയുമാണ്.താങ്കളുമായി അടുത്തിടപഴകിയ നിമിഷങ്ങള്‍ ജീവിതത്തിലെ സൌഭാഗ്യങ്ങളിലൊന്നായി ഞാന്‍ കാണുന്നു.
വിശാലമനസ്സെ.,ആശംസകള്‍..അഭിനന്ദനങ്ങള്‍

::പുല്ലൂരാൻ:: said...

viSaalaa... aaSamsakaL..!! abhinandanangngaL

സുഗതരാജ് പലേരി said...

വിശാല്‍ജിക്ക് വിശാലമായ ആശംസകളും അഭിനന്ദനങ്ങളും. പ്രകാശനദിനത്തിനായി കാത്തിരിക്കുന്നു. താങ്കളെക്കുറിച്ച് അഭിമാനം തോന്നുന്നു.

ബിരിയാണിക്കുട്ടി said...

വളരെ വളരെ വൈകിപ്പോയെങ്കിലും ഒരു അഞ്ചാറ് കിലോ അഭിനന്ദനവും ഒന്നേ മുക്കാല്‍ ടണ്‍ ആശംസകളും പറയാണ്ട് എങ്ങനെയാ പൂവാ? ഇന്നാ പിടിച്ചോ ട്ടാ. എനിക്കൊരു ബിരിയാണി, തൃശ്ശൂര്‍ വരുമ്പൊ.

കുട്ടന്മേനൊന്‍::KM said...

ആശംസകള്‍. എന്നാണ് റിലീസിങ് ?

magnifier said...

വിശാല്‍ജീ,
കഴിഞ്ഞ പതിനഞ്ചീസം ബാക്കിയാക്കിയ പണിയൊക്കെ ദാ ഒന്നു തീര്‍ത്തൂന്നാക്കിയേ ഉള്ളൂ. പിന്നെ അങ്ങിനെ കറങ്ങിത്തിരിഞ്ഞ് കൊടകരയെത്തിയപ്പഴാ, ഈ പുസ്തക വിശേഷം കണ്ടെ. ഇന്നാള് ക്ലബ്ബിലൊരു പോസ്റ്റ് കണ്ട കാര്യം ഓര്‍ത്തതും ഇപ്പളാ. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നാ...എന്നാലും അഭിനന്ദനങ്ങള്‍ (അല്ലേലും എന്തിനാ അത് അല്ലേ...വീട്ടില് ചേട്ടനോ അനിയനോ ഉണ്ണിപിറന്നാ ആരേലും കണ്‍ഗ്രാസ് എന്നും പറഞ്ഞ് ചെല്ലാറുണ്ടോ?)

വെറുതെ പുരാണത്തിന്റെ പഴയ ഏടുകള്‍ മറച്ചുനോക്കി. അവയ്ക്കുള്ള കമന്റുകളും. വിശ്വേട്ടന്റെ ഒരു നോമിനേഷനും, ദേവരാഗത്തിന്റെയും അതുല്യേച്ചീടെ മൊക്കെ കുറിപ്പുകളും. ഈ ബൂലൊഗത്തില്‍ സൌഹൃദങ്ങള്‍ വളര്‍ന്നു വരുന്നതിന്റെ ഒരു നല്ല പരിച്ഛേദം. ശരിക്കും കൊഡകരയുടെ പുരാണങ്ങള്‍ക്കൊപ്പം കമന്റുകളും പുസ്തകമാക്കണം എന്നു തോന്നുന്നു. ശരിക്കും!

Archana said...

Congratulations, way to go !

sinil said...

വിശാലേട്ടാ..
അഭിനന്ദങ്ങള്‍!!! ഇത് നേരത്തെ സ്ക്രാപ്പില്‍ കൂടി തന്നതുമാണ്.. പിന്നെ ഞാന്‍ അടുത്ത ദിവസം നാട്ടില്‍ പോകുമ്പോള്‍ എടത്താടന്‍ വീട്ടില്‍ കേറണോ???
(ഭീഷണിയാണേ..)...

Kerala News said...

എന്റെ ആശംസകള്‍.ഒരു കോപ്പി നേരത്തേ ബുക്കു ചെയ്യുന്നു

yetanother.softwarejunk said...

അഭിനന്ദനങ്ങള്‍ വിശാലാ..

ഇനി എന്റെ അനിയത്തിക്കു വേണ്ടി print out എടുത്തു കൊടുക്കണ്ടല്ലോ !! പോയി "കൊടകര പുരാണം " പുസ്തകം വാങ്ങി വായിക്കെടി..എന്നു പറഞ്ഞാ മതിയല്ലോ..

V.K.N ന്റെ പോലെ ..അല്ലെങ്കില്‍ അതിലും പ്രശസ്തനാവട്ടെ..ഞങ്ങടെ വിശാലന്‍ !!!!

all the best

പുസ്തകം publish ചെയ്യുമ്പോള്‍ ഏതേങ്കിലും ഒരു event മനസ്സില്‍ പതിയും വിധം sketch ചെയ്യാന്‍ മറക്കില്ലല്ലോ :-)

പ്രിയന്‍ said...

അഭിന്ദനങ്ങള്‍ വിശാല്‍ജീ....

Anonymous said...

Congrats. Hope you'll post it here when it's released.

- Santhosh (Mumbai - ormayundo?)

കുഞ്ഞന്‍സ്‌ said...

hello vishaalETTa,
kaaNaan vaiki.. ellaa aashamsakaLum.. enne oththiri chirippichchiTTuLLathaaN~ koTakarapuraaNam.. puRaththiRangumbOL aRiyikkuu.. enikkoru oppiTTa copy kiTTaan enthaa vazhi :(

ശാലിനി said...

അഭിനന്ദനങ്ങള്‍, ആശംസകള്‍.

പോസ്റ്റുകളെല്ലാം വീണ്ടും വീണ്ടും വായിച്ച്, ഒരുവിധം മനപാഠം ആയിട്ടുണ്ട് എനിക്ക് ഇപ്പോള്‍.

ബിജു said...

വിശാലേട്ടാ അഭിനന്ദനങ്ങള്‍... :)
ബിജു

Kattakku Katta said...

Kollu ennae Kollu ... neeyoum pushtakham ezhuthunno...
kazhinja pravasiam naattil poyappol Jinuvum Jobiyum Rajeshum okkae paranju - "nammada lavan elleda - evide thera para nadannirunna aa lavan - avan eppo dubayil pustakam ezhuthunnudu " ennu. njaan chodhichu - "avan la clubbilu kannadeede mumbil ninnu air pidichu clibbintae kettidam kulukkanaayitty try cheyyarulla team allae..avanu edhu enthu patti..?" ennu. Njaan annu athu athra serious aayi edithilla tta. Teeveelu vaartha keattappozhallae avaru paranja kaaryam njan pinnae orkanadhu.. Enthayaalum kalakkeeeta...Oru karyam chodicha nee sathyam parayo..? TV kaarku ethra koduthu..?

മുനീര്‍ കെ മട്ടന്നൂര്‍ said...

കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ തികച്ചും വ്യത്യസ്‌ഥമായ ഒരനുഭവം തന്നെയാണ്‌. 'കൊടകര പുരാണം'

tom mangatt said...

gambheera sambhavam thanne, congrats.. all the best!

സഞ്ചാരി said...

വളരെയധികം അഭിമാനം തേന്നുന്നു.ബൂലോഗത്തിനും നമുക്കൊക്കെ അഭിമാനിക്കാം.സന്തോഷം പറഞ്ഞറിക്കാന്‍ വാക്കുകളില്ല.
ഹ്ര്‌ദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

kindhindu said...

Simply Great dear Vishala manaskan,
All the Best
Iniyum ezhuthuka

iyyaku said...

aliyaa....

ellavidha asamsakalum...

ithiri vykiyenkilum neerunnu...

Show said...

നിങ്ങള്‍ ഒരു അടിപൊളി എഴുത്തുകാരനാ. All the best...

ullasdxb said...

valare nannayittundu...thudarnnu ezhuthuka..
all the best

nistuL said...

സൂപ്പര്‍ അണ്ണാ.....
Visit My Blog:
http://www.bloggernistu.co.nr/