Tuesday, September 26, 2006

സ്വയംവരം

വാടാനപ്പിള്ളിയില്‍ പെണ്ണുകാണാന്‍ പോയത്‌ അമ്മ നാടൊട്ടുക്ക്‌ ഏര്‍പ്പാട്‌ ചെയ്ത്‌ വച്ചിരുന്ന ബ്രോക്കര്‍മാരാരും വഴിയായിരുന്നില്ല. ജെബല്‍ അലിയിലെ വസന്ത്‌ ഭവനില്‍ വച്ച്‌ ഊത്തപ്പം കഴിക്കുമ്പോള്‍ പരിചയപ്പെട്ട വാടാനപ്പിള്ളിക്കാരനായ ബൈജു വഴിയായിരുന്നു.

'അച്ഛന്‍ എക്സ്‌ മിലിട്ടറി. ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, കേരളവര്‍മ്മയില്‍ എം എ ആദ്യവര്‍ഷം. പേര്‌ സന്ധ്യ. സിനിമാ നടി അംബികയുടെ അനുജത്തി രാധയുടെ ലുക്ക്‌, ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും പുറമേ പാട്ടും പഠിച്ചിട്ടുണ്ട്‌. ഇടവകയില്‍ കൈനറ്റിക്ക്‌ ഹോണ്ടയോടിക്കാനറിയുന്ന ഏക പെണ്ണ്‍. ആങ്ങളയുടെ അമ്പാസഡറും ഇടക്ക്യൊക്കെ ഓടിക്കും'

പിന്നെ എന്ത്‌ വേണം?

ജാതിമതഭേദമന്യേ ഒരുമാതിരിപ്പെട്ട ബാച്ചിലേഴ്സിനെല്ലാം ഉള്‍പുളകം സൃഷ്ടിക്കാന്‍ പോന്നൊരു സ്പെസിഫിക്കേഷനിലുള്ള കുട്ടിയെ തന്നെ എനിക്ക്‌ വേണ്ടി കണ്ടുപിടിച്ച ബൈജുവിനെ ഒന്ന് വട്ടം കെട്ടിപ്പിടിക്കാനും അവന്റെ കുറ്റിരോമങ്ങള്‍ തിങ്ങി നില്‍ക്കുന്ന കരിവാളിച്ച കവിളില്‍ വല്ലാതെ ടച്ച്‌ ചെയ്യാതെ ഒരു ഉമ്മ കൊടുക്കാനും എനിക്ക്‌ തോന്നി.

'ഇനിയിവന്‍ വസന്ത്‌ ഭവനീന്ന് എന്ത്‌ കഴിച്ചാലും, അതിനി ബോണ്ടയോ ഉപ്പുമാവോ മോട്ടാസെറ്റോ നാല് ദിര്‍ഹത്തില്‍ കുറഞ്ഞ റേയ്റ്റുള്ള എന്തു തന്നെയായാലും അതിന്റെ കാശ്‌ ഞാന്‍ കൊടുക്കും' എന്നും മനസ്സില്‍ പറഞ്ഞു.

തുടര്‍ന്നങ്ങോട്ട്‌ ഞാന്‍ അംബികയുടെ അനുജത്തി രാധ അഭിനയിച്ച തമിഴ്‌ സിനിമകള്‍ പലയിടത്തുനിന്നും സംഘടിപ്പിച്ച്‌ പലവട്ടം കണ്ടു. നായകന്മാരുമായി ഇഴുകിയ അഭിനയിച്ച രംഗങ്ങള്‍ അന്നുവരെ സ്ലോ സ്പീഡില്‍ കണ്ടിരുന്ന ഞാന്‍ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ അടിച്ചു കളഞ്ഞു.

എന്താ പേര്‌? എന്തിന്‌, എവിടെ പഠിക്കുന്നൂ? എന്നിങ്ങനെയുള്ള ആചാര ചോദ്യങ്ങള്‍ കണ്ണാടിയില്‍ നോക്കി പല പല ആങ്കിളില്‍ നിന്ന് ചോദിക്കാന്‍ പരീശിലിച്ചു. ഇതൊക്കെ ചോദിക്കുമ്പോള്‍ എനിക്ക്‌ നാണമാവാതിരിക്കാനും ചിരി വരാതിരിക്കാനും അന്നേ ദിവസം എനിക്ക് ജലദോഷം വരാതിരിക്കാനും പ്രത്യേകം പ്രാര്‍ത്ഥിച്ചു.

അങ്ങിനെ പെണ്ണുകാണുന്നതിന്‌ മുന്‍പേ വിരഹദുഖം അനുഭവിക്കാന്‍ തുടങ്ങിയ ഞാന്‍ അങ്ങിനെ 1998 ആഗസ്റ്റ്‌ പത്തിന്‌ നാട്ടിലെത്തി.

നാട്ടിലെത്തി മുഖത്തെയും കൈ കാലുകളുടെയും വെളുപ്പ്‌ പോയി നമ്മുടെ ജെന്യൂവിന്‍ കളറിലേക്ക്‌ തിരിച്ച്‌ വരുന്നതിനു മുന്‍പേ തന്നെ വാടാനപ്പിള്ളിയിലേക്ക്‌ പോകണമെന്ന് എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ പിറ്റേന്ന് തന്നെ ഞാന്‍ സന്ധ്യയെ, എന്റെ രാധയെ കാണുവാന്‍ പോകാന്‍ തീരുമാനിച്ചു.

എന്നെക്കാള്‍ രണ്ടാഴ്ച മുന്‍പ്‌ നാട്ടിലെത്തിയ ബൈജുവിന്റെ വീട്ടില്‍ നമ്മള്‍ ആദ്യം പോകുന്നു, അവിടെ നിന്ന് അവനെയും കൂട്ടി ടി.കുട്ടിയുടെ വീട്ടിലേക്കും. അതായിരുന്നു പ്ലാന്‍.

ജീവിതത്തില്‍ വല്ലാതെ മോഹിച്ചൊരു കാര്യമല്ലേ ഞാന്‍ എന്നാലാവും വിധം എന്നെ അണിയിച്ചൊരുക്കാന്‍ തന്നെ തീരുമാനിച്ചു.

മേയ്ക്കപ്പ്‌ കുറഞ്ഞതുകൊണ്ട്‌ സന്ധ്യക്കെന്നെ ഇഷ്ടമാകാതെ വരതല്ലോ!

മുണ്ടുടുത്തുപോകണോ പാന്റിട്ടുപോണോ എന്നതില്‍ തീരുമാനമാവാന്‍ തന്നെ ഒരു അരമണിക്കൂര്‍ അലോചിക്കേണ്ടി വന്നു. സന്ധ്യ മോഡേണല്ലേ, മുണ്ടിനേക്കാള്‍ പാന്റിനോടായിരിക്കും താല്‍പര്യം എന്ന് അസ്യൂം ചെയ്തു. പിന്നെ,

ജീന്‍സും ടീഷര്‍ട്ടും ഇടണോ അതോ ഷര്‍ട്ടും പാന്റ്സും മതിയോ?

ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്‌ ചെയ്യണോ അതോ പുറത്തേക്കിട്ടാമതിയോ?

തലമുടി മുകളേക്കീരണോ അതോ ചെരിച്ചീരിയാ മതിയോ?

തലയില്‍ ജെല്‍ തേക്കണോ അതോ വാസലിന്‍ ഹെയര്‍ ഓയില്‍ വക്കണോ?

മുഖത്ത്‌ ഫെയര്‍ ഏന്റ്‌ ലൌലി മാത്രം തേച്ചാല്‍ മതിയോ അതോ അതിന്റെ മോളില്‍ ഒരു കോട്ട്‌ പൌഡറും കൂടി ഇടണോ?

പൌഡര്‍ യാഡ്ലീ ഗോള്‍ഡ്‌ ഇടണോ? അതോ യാഡ്‌ലീ റോസ്‌ ഇടണോ?

ചെന്നിറങ്ങിയാല്‍ വാടാനപ്പിള്ളി മുഴുക്കന്‍ മണക്കണ ബ്രൂട്ട്‌ അടിക്കണോ? അതോ തൃശ്ശൂര്‍ ജില്ല മുഴുവന്‍ മണക്കുന്ന വണ്‍ മാന്‍ ഷോ അടിക്കണോ?

എന്നിങ്ങനെ അനവധി ഡൈലമകളില്‍ തീരുമാനമായി വന്നപ്പോഴേക്കും മണി മൂന്ന് കഴിഞ്ഞു.

'കൊടകരയില്‍ ജെന്‍സ്‌ ബ്യൂട്ടിപാര്‍ലര്‍ ഇല്ലാഞ്ഞതില്‍ എനിക്ക്‌ കാടുത്ത ദു:ഖം തോന്നി'

വാടാനപ്പിള്ളി.. വാടാനപ്പിള്ളി.. എന്ന് ഒരുപാട്‌ തവണ കേട്ടിട്ടുണ്ടെങ്കിലും അത്ര അധികം ദൂരത്തൊന്നുമല്ലെങ്കിലും ആക്ച്വലി ഞാന്‍ അന്നുവരെ പോകാത്ത മറ്റൊരു സ്ഥലമായിരുന്നത്‌.

ടെലിഫോണ്‍ ബൂത്ത്‌ കണ്ടോടത്തെല്ലാം നിറുത്തി, ലൊക്കേഷന്‍ ചോദിച്ച്‌ ബൈജുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും സമയം നാലര. അവിടെ ചായയും അച്ചപ്പവും തിന്നുകൊണ്ട്‌, കളത്തില്‍ വഴുക്കി വീണ്‌ കശേരു ഡാമേജായി കിടന്ന കെടപ്പ്‌ കിടക്കുന്ന അച്ഛാച്ചനോടും നെല്ല് മെതിക്കുന്നവരോടും 'L/C at sight, Usance L/C, back to back L/C എന്നിവ എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്നും ചുരുക്കി വിവരിച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ കൂടി അവിടെ പോയി.

സമയം അതിക്രമിച്ചുവെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു

'ബൈജ്വോ, ഈ സമയത്ത്‌ പെണ്ണുകാണാന്‍ പോകുക ന്ന് വച്ചാല്‍ അത്‌ ശരിയാണോ ഡാ?'

'ഓ! അതിനെന്താടാ നമ്മുടെ വീടല്ലേ? അവര്‍ക്ക്‌ പ്രോബ്ലം ഒന്നും ഉണ്ടാവില്ല. നിനക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലേയുള്ളൂ'

'എനിക്കെന്ത്‌ പ്രശ്നം. കാര്യങ്ങള്‍ എല്ലാം നീ പറഞ്ഞിട്ടില്ലേ? ജസ്റ്റ്‌ ഒന്നു കാണുക. അത്ര മാത്രം മതിയല്ലോ!'

അങ്ങിനെ ഞങ്ങള്‍, ഞാനും എന്റെ നാട്ടിലെ സുഹൃത്ത്‌ ഷാജുവും ഗള്‍ഫിലെ സുഹൃത്ത്‌ ബൈജുവും കൂടി പെണ്‍ വീട്ടിലേക്ക്‌ നീങ്ങി.

ഇടവഴിയില്‍ മാരുതിയുടെ അടി തട്ടുമെന്ന് പറഞ്ഞ്‌ അടുത്തൊരു പറമ്പില്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു. ബൈജു മുന്‍പിലും ഞങ്ങള്‍ പിന്നിലുമായി നടന്നു.

വോള്‍ട്ടേജില്ലാത്തതിനാല്‍ റ്റ്യൂബ്‌ ലൈറ്റുകള്‍ കത്താത്ത വീടുകളുള്ള വാടാനപ്പിള്ളിയിലെ ഒരു സന്ധ്യാ നേരം.

ജോസ്പ്രകാശിന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌ പോലെയൊരു വീട്‌ പ്രതീക്ഷിച്ച്‌ ചെന്ന ഞാന്‍ സന്ധ്യയുടെ ആ ചെറിയ വീട്‌ കടുത്ത മനപ്രയാസത്തോടെ 'ഇതോ നീ പറഞ്ഞ വീട്‌?' എന്ന് ഭാവേനെ ആ വീടിനും മുന്‍പില്‍ നിന്നു.

വീടിന്റെ കോമ്പൌണ്ടിലേക്ക്‌ കയറിയതും തടിച്ച ഒരു സ്ത്രീ കിണറ്റുംകരയില്‍ നിന്ന്, തമിഴ്‌ വില്ലന്‍ രാധാരവിയെ കണ്ടിട്ട്‌ സ്വിമ്മിങ്ങ്‌ പൂളില്‍ നിന്ന് എണീറ്റോടുന്ന അനുരാധയെ പ്പോലെ ഒറ്റ പാച്ചില്‍!

അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട്‌ തരിച്ചുനിന്ന എനിക്ക്‌, ഓടിയ ആ സ്ത്രീയെ പരിചയപ്പെടുത്തി തന്നുകൊണ്ട്‌ ബൈജു പറഞ്ഞു.

'ആ പോയതാണ്‌ നിന്റെ അമ്മായിയമ്മ!'

ഈശ്വരാ.. പെണ്ണുകാണാന്‍ പോയിട്ട്‌ പെണ്ണിന്റെ അമ്മയുടെ സീന്‍ കാണേണ്ടി ഗതികേട്‌ വന്നല്ലോ എനിക്ക്‌!

എല്ലാം ആ ഒറ്റ സീനില്‍ തകര്‍ന്നു. മാസങ്ങള്‍ക്ക്‌ മുന്‍പേ ഞാന്‍ മനസ്സാ വരിച്ച എന്റെ രാധയുടെ മുഖത്ത്‌ കോണ്‍ഫിഡന്‍സോടെ എങ്ങിനെ ഞാന്‍ നോക്കും? ആ ഓടിയ അമ്മയുടെയും അമ്മയുടെ ഭര്‍ത്താവ്‌ അച്ഛന്റെയും അങ്ങളമാരുടെയും മുഖത്ത്‌ എങ്ങിനെ നോക്കും??

സ്ത്രീപീഢനക്കേസില്‍ പെട്ട്‌ കോടതി വരാന്തയില്‍ നില്‍ക്കുന്ന പ്രതികളെപ്പോലെ തകര്‍ന്നുതരിപ്പണമായ ആത്മവിശ്വാസവുമായി, തലങ്ങും വിലങ്ങും കെട്ടിയ അഴകളില്‍ ഉണങ്ങാനിട്ടിരുക്കുന്ന അടിപാവാടകള്‍ക്കും കുന്നത്തുകള്‍ക്കും ജാക്കറ്റുകള്‍ക്കുമിടയില്‍, മിന്നി മിന്നി കത്തുന്ന റ്റ്യൂബ്‌ ലൈറ്റിന്റെ താഴെ 'വെല്‍ക്കം' എന്ന് പ്ലാസ്റ്റിക്ക്‌ നൂലുകൊണ്ട്‌ നെയ്ത കസാരയില്‍ ഞാന്‍ തളര്‍ന്നിരുന്നു.

'ഡാ ബൈജൂ.. നീ ഇങ്ങോട്ടൊന്ന് വന്നേ' എന്നുള്ള ആ വിളി കേട്ട്‌ ബൈജു അകത്തേക്ക്‌ കയറിപ്പോയതിന്റെ പുറകേ ഞാന്‍ ഇങ്ങിനെ കേട്ടു.

'ഈ മൂവന്തി നേരത്താണോടാ ചെറ്റേ പെണ്ണുകാണാന്‍ ആളുകളെ കൊണ്ടുവരുക? നിന്റെ പെങ്ങന്മാരെയെല്ലാം ഇങ്ങിനെ രാത്രി കുടുംബത്ത്‌ ആണുങ്ങളൊന്നും ഇല്ലാത്ത നേരത്ത്‌ ചെക്കന്മാരെ വിളിച്ചുവരുത്തിക്കാണിച്ചാണോടാ കെട്ടിച്ചു വിട്ടത്‌? ഇവള്‍ടെ അച്ഛന്‍ പുറത്ത്‌ പോയ നേരമായത്‌ നിന്റെ ഭാഗ്യം. അല്ലെങ്കില്‍ നിനക്കും നിന്റെ കൂടെ വന്നോര്‍ക്കും കിട്ട്യേനെ!'

'എന്നാ നമുക്ക്‌ പിന്നൊരു ദിവസം പകല്‍ വരാം'

എന്ന് പറയാന്‍ ബൈജു പുറത്തുവന്ന് നോക്കിയപ്പോഴേക്കും ഞാനും എന്റെ സുഹൃത്തും ഓടി വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി, ഫസ്റ്റ്‌ ഗീയറിലിട്ട്‌ നിന്നിരുന്നു!

നമ്മള്‍ ചെല്ലുന്നത്‌ അവരോട്‌ എന്ത്യേ പറയാഞ്ഞത്‌? എന്തൊക്കെ ബിസിനസ്സായിരുന്നു അവളുടെ ആങ്ങളമാര്‍ക്കുണ്ടായിരുന്നത്‌? കുളിക്കാന്‍ കുളിമുറിപോലുമില്ലാത്ത ഒരു വീടാണോ നീ എനിക്ക്‌ വേണ്ടി ബന്ധുത്വത്തിനായി കണ്ടുപിടിച്ചത്‌? എന്നിങ്ങനെ ഒരുപാട്‌ ചോദ്യങ്ങള്‍ ഇരമ്പി എന്റെ വായില്‍ വന്നെങ്കിലും അതെല്ലാം ഞാന്‍ അണപ്പല്ലുകൊണ്ട്‌ കടിച്ചുപിടിച്ച്‌ വീട്ടിലെത്തുമ്പോള്‍ അമ്മയോട്‌ പറയാന്‍ പറ്റിയ നല്ല കള്ളങ്ങളെക്കുറിച്ച്‌ മാത്രം ഓര്‍ത്തുകൊണ്ട്‌ വണ്ടിയോടിച്ചു.

പിന്നെ ഞാന്‍ രാധയെ കാണാനോ ഓര്‍ക്കാനോ ശ്രമിച്ചില്ല.

107 comments:

കലേഷ്‌ കുമാര്‍ said...

ചിരിയുടെ തമ്പുരാനേ, സൂപ്പര്‍!!!!
ഞാനെന്ത് കൂടുതല്‍ പറയാനാ?

കലേഷ്‌ കുമാര്‍ said...

ബൂലോഗരേ...
ഇതാ പുതിയ പുരാണം....
മെഗാസ്റ്റാര്‍ ബാക്ക് ഇന്‍ ആക്ഷന്‍!

കുട്ടന്മേനൊന്‍::KM said...

കിണ്ണം കാച്ചി ആയിട്ട് ണ്ട് ട്ടാ.. വാടാനപ്പിള്ളിക്കാര് യു.എ.ഇ ല് ഇഷ്ടം പോലെയുണ്ടെനാണ് കേട്ടുകേള്‍വി.

അലിഫ് /alif said...

സ്വയംവരം ആസ്വദിച്ചു. “ചോദിക്കുമ്പോള്‍ എനിക്ക്‌ നാണമാവാതിരിക്കാനും ചിരി വരാതിരിക്കാനും ഞാന്‍ അന്നേ ദിവസം ജലദോഷം വരാതിരിക്കാനും പ്രത്യേകം പ്രാര്‍ത്ഥിച്ചു“ അങ്ങയുടെ ശൈലി അപാരം.
ഓ.ടോ: ഇതു ബാചിലന്മാര്‍ക്ക് പെണ്ണുകാണാന്‍ പോകാനുള്ള ‘സമയ’ ത്തെകുറിച്ചുള്ള മാര്‍ഗ്ഗരേഖ യാക്കാവുന്നതാണെന്നു തോന്നുന്നു.

Vempally|വെമ്പള്ളി said...

എന്‍റെ എടത്താടന്‍ മുത്തപ്പോ അവിടുന്നു സ്കൂട്ടായതു നന്നായി സുന്ദര സുരഭിലമായ ഒരു ജീവിതം ആര്‍ക്കെങ്കിലും സമ്മാനിക്കാന്‍ തിടുക്കം കൂട്ടിയിരുന്ന വിശാലന്‍ ആ കെണിയില്‍ വീണില്ലല്ലൊ! ബൈജൂ, സാമദ്രൊഹീ വച്ചിട്ടുണ്ടെഡാ നിനക്ക്
എല്ലാം സോനേടെ ഭാഗ്യം
ഗഡീ കലക്കി!!

വല്യമ്മായി said...

അടിപൊളി എന്ന് പറഞ്ഞ് പോസ്റ്റിന്റെ മൂല്യം കളയുന്നില്ല.എന്റേയും ഒരുപാട് ബന്ധുക്കളുണ്ട് വാടാനപ്പള്ളിയില്‍.

സു | Su said...

പാവം സോന. ഇങ്ങനെ എവിടെയൊക്കെയോ പോയി, വഴക്ക് കേട്ട ഒരാളെത്തന്നെ അവസാനം കിട്ടിയല്ലോ.

ഹിഹിഹി വിശാലാ. നന്നായിട്ടുണ്ട്. പക്ഷെ ഇത്തോതിലാണ് പോക്കെങ്കില്‍ കൊടകരയ്ക്ക് പോകേണ്ടിവരില്ല. കഥാപാത്രങ്ങള്‍ ശരിയാക്കും. ;)
വാടാനപ്പള്ളിയ്ക്ക് ഒട്ടും പോകരുത്.

ഇടിവാള്‍ said...

എന്റെ വിശാലോ....

'അച്ഛന്‍ എക്സ്‌ മിലിട്ടറി, ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, ....

ഇതു കേട്ടാ തന്നെ ആരേലും പിന്നെ ആ ഭാഗത്തേക്കു പോകുമോ പെണ്ണു കാണാന്‍...

ഇനി അതു സാക്ഷാല്‍ ഐശ്വര്യറായി ആയിരുന്നേലും, ഞാന്‍ പോവുമായിരുന്നില്ല .. സത്യം !

പോസ്റ്റു തകര്‍ത്തു .. ഉശിരന്‍ !

പട്ടേരി l Patteri said...

നെല്ല് മെതിക്കുന്നവരോടും 'ള്/ച് അറ്റ് സിഘ്റ്റ്, ഊസന്കെ ള്/ച്, ബക്ക് റ്റൊ ബക്ക് ള്/ച് ;) :) എന്നിവ എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്നും ചുരുക്കി വിവരിച്ച്‌ ..:) :) :) "അണപ്പല്ലുകൊണ്ട്‌ കടിച്ചുപിടിച്ച്‌ " :
ഗഡീ നമിച്ചു വീണ്ടും :D
ഓ ടോ :ആ വലിയ കപ്പില്‍ ചായകുടിച്ചാല്‍ ഇങ്ങനെ കിടു കിടിലന്‍ നമ്പറൊക്കെ വരും അല്ലെ ;)
ഈ പോസ്റ്റ് ഇട്ട ടൈമിങ്ങ് ബെസ്റ്റ്... ഈ പോസ്റ്റാണൊ ബാച്ചിലേര്‍സ് ക്ലബിനു ഡെഡികേറ്റ് വേണ്ടി എഴുതിയതു...എന്നാലും ഒരു ഗുണപാഠം അതിലുണ്ടു ;)

Sul | സുല്‍ said...

ഈയുള്ളവനും ഒരു വാടാനപ്പള്ളിക്കാരനാണേ. എന്നാലും ഈ ബൈജു ആരാ?

സൂര്യോദയം said...

തടിച്ച ഒരു സ്ത്രീ കിണറ്റുംകരയില്‍ നിന്ന്, തമിഴ്‌ വില്ലന്‍ രാധാരവിയെ കണ്ടിട്ട്‌ സ്വിമ്മിങ്ങ്‌ പൂളില്‍ നിന്ന് എണീറ്റോടുന്ന അനുരാധയെ പ്പോലെ ഒറ്റ പാച്ചില്‍!

വിശാല്‍ജീ.......വന്ദനം ഗുരോ..... ചിരിച്ചുമറിഞ്ഞു.....

ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
ആസ് യൂഷ്വല്‍ കിടിലം.

ബാച്ചിലേഴ്സ് നോട്ട് ചെയ്യേണ്ട പോയിന്റ്സ് നോട്ട് ചെയ്തിരിക്കുന്നു. നന്ദി.

(ഓടോ: എങ്കിലും ആ പെണ്ണിനെ ഒന്ന് കാണാമായിരുന്നു. പറഞ്ഞത് പോലൊക്കെത്തന്നെ ഉണ്ടോ എന്ന് അറിയണമല്ലോ) :-)

അളിയന്‍സ് said...

താങ്കളുടെ എല്ലാ പെണ്ണുകാണല്‍ ചടങ്ങും ഒന്നു എഴുതാമോ ചേട്ടാ....
ആ‍ ഡൈലമകള് കലക്കീ കേട്ടോ....

ഇഡ്ഢലിപ്രിയന്‍ said...

ഇതിന്റെ ടൈറ്റില്‍ സ്വയംവധം എന്നാക്കാമായിരുന്നു അല്ലാതെ മൂവന്തി നേരത്ത്‌ സാക്ഷാല്‍ ബ്രോക്കര്‍ വേലായുധന്‍ പറഞ്ഞാലും ആരെങ്കിലും പെണ്ണ്‍ കാണാന്‍ പോവ്വ്വോ....

KANNURAN - കണ്ണൂരാന്‍ said...

എന്റെ എടത്താടന്‍ മുത്തപ്പാ... ഇത്തരം കിടിലന്‍ സാധനങ്ങള്‍ ഒക്കെ ഒളിപ്പിച്ചു വച്ചിരിക്കുകയാണല്ലേ... തകര്‍പ്പന്‍ സാധനം തന്നെ...

yetanother.softwarejunk said...

ഇടവകയില്‍ കൈനറ്റിക്ക്‌ ഹോണ്ടയോടിക്കാനറിയുന്ന ഏക പെണ്ണ്‍.
---------
'എന്നാ നമുക്ക്‌ പിന്നൊരു ദിവസം പകല്‍ വരാം'
എന്ന് പറയാന്‍ ബൈജു പുറത്തുവന്ന് നോക്കിയപ്പോഴേക്കും ഞാനും എന്റെ സുഹൃത്തും ഓടി വണ്ടിയില്‍ കയറി ഫസ്റ്റ്‌ ഗീയറിലിട്ട്‌ നിന്നിരുന്നു!
-------------

headlight-um ON aakkamaayirunnu ;-)
Cooooool !!!

പാര്‍വതി said...

എന്താ പറയുക..എല്ലാവരും ഇത് പോലെ പെണ്ണ് കാണലും എന്‍ഗേജ്മെന്റും കല്യാണവും കൊണ്ട് ബ്ലോഗ്ഗ് നിറയ്ക്കുകയാണല്ലോ..

ഇതെന്തായാലും പൊളിച്ചടുക്കി..എന്നാലും ആ പെണ്ണിനെ ഒരു നോക്ക് കാണാമായിരുന്നു..രാധയുടെ എത്രതോളം വരുമെന്നെങ്കിലും അറിയാനായി..

എന്തായാലും ആ ഭാഗത്തേയ്ക്ക് ഇനിയുള്ള യാത്രകളെ സാഹസികയാത്രകള്‍ എന്ന് കണ്ട് പോയാല്‍ മതീട്ടോ..

-പാര്‍വതി.

ചില നേരത്ത്.. said...

വിശാലാ.
ബാച്ച്‌ലേഴ്സ് ഈ സ്വയംവരം എങ്ങിനെ ആസ്വദിക്കുമോ എന്തോ?
:)

ഗന്ധര്‍വ്വന്‍ said...

സൈക്കിളില്‍ പെണ്ണുകാണാന്‍ പോയ എന്റെ സുഹൃത്ത്‌ ഒന്നിനിരുന്നത്‌ പെണ്ണുവീടിന്റെ ഓല മറയുള്ള വേലിക്കിപ്പുറത്ത്‌. അവിടുന്നെഴുന്നേറ്റ്‌ പടിയില്‍ വരനെകാത്തു നില്‍ക്കുന്ന അമ്മായിയപ്പനോട്‌ വീടു ചോദിച്ചു. വീട്ടില്‍ കയറുമ്പോള്‍ അവിടെ അടുക്കളയില്‍ മൂത്രപുരാണത്താല്‍ സ്റ്റീല്‍ പാത്രങ്ങള്‍ കൂട്ടി മുട്ടുന്നതു പോലുള്ള ചിരി. പിന്നീട്‌ ദല്ലാള്‍ പറഞ്ഞ്‌ 1500 രൂപ ശമ്പളം അങ്ങിനെയല്ലെന്നും 1385എ ഉള്ളുവെന്നും തിരുത്തി. ബേങ്കിലെ ജോലിക്കാരനായ അയാള്‍ ആ കുട്ടിയെ തന്നെ കെട്ടി.

വിശാല ഒരു വാശിയൊക്കെ വേണ്ടെ. അങ്ങിനെ പറഞ്ഞാല്‍ ആ കുട്ടിയെ തന്നെ കെട്ടണം. എന്നിട്ട്‌ ഇന്‍ലാസിന്റെ മുന്നില്‍ വച്ചുതന്നെ നാലു ചീത്തയും കാച്ചി വാശി തീര്‍ക്കേണ്ടെ.
ആങ്ങിളമാര്‍ അധികമുണ്ടെങ്കില്‍ വേണ്ട.

എന്തായാലും ആ അമ്മാളു രാധ ചോറ്റിന്‍ കലവുമെടുത്ത്‌ ഏതെങ്കിലും കുഴല്‍കിണറിനരികെ ഇരുന്ന്‌ പാത്രം തേക്കട്ടെ 24 മണിക്കൂറും എന്ന്‌ ഞാന്‍ ശപിക്കുന്നു.

അല്ലെങ്കില്‍ വേണ്ട മന്‍സ്ക്കക്കന്‍ അപരന്റെ ഭാര്യയായി പരസ്പരം പോരാടി തുലയട്ടെ എന്ന ഒരു ആള്‍ട്ടര്‍നേറ്റ്‌ ശാപം ഹോസ്റ്റ്‌ ചെയ്യുന്നു.

ദില്‍ബാസുരന്‍ said...

ഇബ്രു ബാച്ചിലേഴ്സിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. ചുപ്പ് രഹോ...

:-)

ലാപുട said...

കലക്കി വിശാല്‍ജീ...പതിവുപോലെ സൊയമ്പന്‍ ചിരിയെഴുത്ത്......
“ജോസ്പ്രകാശിന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌ പോലെയൊരു വീട്‌ പ്രതീക്ഷിച്ച്‌ “....ഇത് കിടിലം
അഭിനന്ദനങ്ങള്‍...

പാപ്പാന്‍‌/mahout said...

വിശാലാ, ഇനിയും കഥകള്‍ എഴുതാന്‍ വിഷയങ്ങളുണ്ടാകുമോ എന്നു ഇടയ്ക്കൊരു performance anxiety ഉണ്ടായിരുന്നത് മാറി എന്നതിന്റെ തെളിവാണ് ഈ പോസ്റ്റ് എന്നു കരുതട്ടെ :-) ഒന്നാന്തരം വിവരണം.

ഞാന്‍ | ഇന്‍സാന്‍ said...

കലക്കീ ബിശാലാ..... കലക്കി

ആ ബൈജൂന്റെ തലമണ്ട നോക്കി ഒന്നു പെടചൂടായ് നോ അനക്ക്...........

പടച്ചോനേ , ഞ്ഞമ്മളെ പോലെ ഉള്ള ബാചളേര്‍സ് ഇമ്മാതിരി ചാങ്ങായിമാരേം ബിസ്വസിച്ചു
ഇനി എങ്ങനെയാ പെണ്ണ് കാണാന്‍ പൂക്വ?......

"പടച്ചോനെ ഇമ്മാതിരി അടുത്ത ചാങ്ങായിമാരില്‍ നിന്നും ഇന്നെ ഈജ്ജ് കാക്കണേ..........
സത് റക്കളെ കാര്യം ഞ്ഞമ്മളെന്നെ നോക്കിക്കോളം......"
കടപ്പാട്‌ :- അക്‍ബര്‍ kakkaTTil

neermathalam said...

manjerakar keri sachinu para panithu..
sachin keri yamandan.. century adichu..
athu ethu thammmil...enthonnu bandham...
athingineya..orupadu chiricha..jhan paraspara bandham ellathe palathum parangu poovum..

kalakkii....kalakalakki...

അരവിശിവ. said...

ഗുരുവേ ഇന്നാ പിടിച്ചോ ഒരു സാഷ്ടാംഗ പ്രണാമം...അപരന്‍ വരും വരെ സൂപ്പര്‍ഹിറ്റ് ബ്ലോഗറായിരിയ്ക്കുകയും അതിനു ശേഷം ബ്ലോഗിലെ മെഗാഹിറ്റ് ബ്ലോഗറാകുകയും ചെയ്ത വിശാല്‍ ഗുരുക്കളുടെ ഏറ്റവും പുതിയ പോസ്റ്റും സൂപ്പറായതില്‍ ഒരായിരം കതിനാ പൊട്ടട്ടെ..

വക്കാരിമഷ്‌ടാ said...

എന്റെ ഒരു സുഹൃത്ത് (ഞാനല്ല, ഞാനല്ല, ഞാനല്ല) പെണ്ണ് കാണാന്‍ പോയ വീട്ടിലെ ഭാവി അമ്മായിയപ്പനെ നല്ല പരിചയം. പിന്നെയും പരിചയം. മിക്‍സ്‌ചറ് ചറപറാന്ന് തിന്ന് അലുവയും ലഡ്ഡുവും ജബൈല്‍ അലി ജിലേബിയുമൊക്കെ തിന്ന് പിന്നെയും പിന്നെയും ആലോചിച്ചു.

അവസാനം പിടികിട്ടി. പത്തില്‍ പഠിക്കുന്ന സമയത്ത് വീട്ടിലേക്ക് ബസ്സ് കയറാന്‍ പോകുന്ന വഴി ചാമ്പയ്ക്ക് കല്ലെറിഞ്ഞപ്പോള്‍ അവനെ ബസ്റ്റോപ്പ് വരെ ഓടിച്ചത് ഈ സെയിം ഭാവിയമ്മായിയപ്പന്‍. ഒരു ചമ്മലോടെ അവന്‍ പറഞ്ഞു, പെണ്ണിനെ ഇഷ്ടപ്പെട്ടു എന്ന്. ചമ്മലിന്റെ കാരണം അവനല്ലേ അറിയൂ.

വിശാലോ, പിന്നെയുമടിപൊളി. ഒരുങ്ങല്‍ കണ്‍ഫ്യൂഷനുകള്‍ സൂപ്പര്‍.

സൂപ്പര്‍ വേഡ് വെരിയും: amitpopo അമിട്ട് പോപോ.

പുള്ളി said...

ഒരാഴ്ച്ചയിലെ മുഴുവന്‍ റ്റെന്‍ഷനും ഒരൊറ്റ കഥകൊണ്ടു അലിയിച്ചില്ലതാക്കിക്കളഞ്ഞൂ.
ഉഗ്രന്‍ കഥ.
മൂവന്തി താഴ്വരയില്‍ വെന്തുരുകും വെണ്‍ സൂര്യന്‍ എന്ന ഗാനമായിരുന്നോ സംഗതി കഴിഞ്ഞു കൊടകരയിലേക്കു വിടുമ്പോള്‍ കാറില്‍ വെച്ചിരുന്നത്‌?

വിശാല മനസ്കന്‍ said...

വായിച്ച കമന്റിട്ട എല്ലാ പുലികള്‍ക്കും എന്റെ നന്ദി.

വക്കാരി പറഞ്ഞ കാര്യം കേട്ടപ്പോള്‍ എന്റെ ഒരു അനുഭവം ഓര്‍മ്മ വന്നു.

ഒരു പെണ്ണുകാണല്‍ കഴിഞ്ഞുവന്ന് വൈകീട്ട് ഗ്രൌണ്ടില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ബോള്‍ അപ്പുറത്തെ വളപ്പില്‍ പോയി.

മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ചെന്നപ്പോഴുണ്ട്, അന്ന് പോയിക്കണ്ട പെണ്ണിന്റെ അച്ഛന്‍ സിറ്റൌട്ടില്‍ ഇരിക്കുന്നു...അവരുടെ ബന്ധുവിന്റെ വീടായിരുന്നു അത്. എന്റെ കല്യാണക്കാര്യം ഡിസ്കസ് ചെയ്യാന്‍ വന്നതായിരിക്കണം.

ആള്‍ എന്നെ കണ്ടതും ഞാന്‍ ആളെക്കണ്ടതും ഒരുമിച്ച്.

‘എന്താ ഇവിടേ?‘

എന്ന് ചോദിച്ചപ്പോള്‍ ‘ ബ്‌ ഹ്‌ എന്ന അരവിന്ദ് സ്റ്റല്‍ ചിരിയും ചിരിച്ച് ‘ഇത് ഞാനല്ല’ എന്ന് പറഞ്ഞ് ഞാന്‍ മതില്‍ തിരിച്ച് ചാടി ഓടിപ്പോയി!

ആ പ്രപ്പോസല്‍ ചൂറ്റാന്‍ അതായിരുന്നു കാരണം. എല്ലാം ഒത്ത് വന്നതായിരുന്നു!

അരവിന്ദ് :: aravind said...

സൂപ്പര്‍ വിശാല്‍‌ജീ... :-))
പോസ്റ്റ് വായിച്ചതിനേക്കാള്‍ സന്തോഷം വിശാല്‍‌ജി ബാക്ക് ഇന്‍ ആക്ഷന്‍ എന്നറിഞ്ഞതില്‍...

എനിക്ക് ഭയങ്കരായിപിടിച്ചത് ഊത്തപ്പം അനുബന്ധസീനുകളാ..:-)
പിന്നെ മേയ്ക്കപ്പും ക്ലൈമാക്സും...:-)

കുലുങ്ങിച്ചിരിച്ചു....തകര്‍ത്തു. :-)

ഇതാ ഒരു ചെറിയ അനുഭവം എന്റെ വകയും..ചീളാണ്. വിവാഹിതരില്‍ പോസ്റ്റാന്‍ വച്ചതാ...ഇവിടെയാണ് കൂടുതല്‍ ചേര്‍ച്ച :-)

രണ്ട് പേര് പെണ്ണുകാണാന്‍ പോവുകയാണ്. ഒരാള്‍ ഞാന്‍. മറ്റേയാള്‍ എന്റെ വളരെ അടുത്ത സുഹൃത്ത്. ആരാണ് വുഡ് ബി ചെക്കനെന്ന് ഊഹിച്ചോളീന്‍.
മോഡേണ്‍ പെണ്ണുകാണലാണ്. ചെക്കന്റെ അച്ഛനും അമ്മയുമൊന്നുമില്ല, കൂട്ടുകാരനേയും കൂട്ടിയാണ് പോക്ക്.
പെണ്ണിന്റെ വീടെത്തി. പെണ്ണിന്റെ അപ്പന്‍ സ്വീകരിച്ചാ‍നയിച്ചകത്തേക്ക് നടത്തി.
ഇരിപ്പുമുറിയില്‍ സെറ്റികള്‍ നിരത്തിയിട്ടിരിക്കുന്നു.
“ഇരിക്കൂ...ഞാനിപ്പോ വരാം.” തള്ളയെ വിളിക്കാനാണെന്ന് തോന്നുന്നു, അപ്പനകത്തേക്ക് പോയി.

ടീപ്പോയില്‍ വച്ചിരിക്കുന്ന പലഹാരങ്ങള്‍ കൈനീട്ടിയെടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വിധം ഇട്ടിരുന്ന ഒരു സെറ്റിയില്‍ ഞാനിരുന്നു.
സുഹൃത്തും വന്ന് ഉടന്‍ അടുത്തിരുന്നു. രണ്ടുപേര്‍ക്കിരിക്കാവുന്ന സെറ്റിയാണ്.
അമര്‍ന്നിരുന്നതും “ടര്‍..ക്ക്” എന്നൊരു ശബ്ദം. തറയില്‍ നിന്ന് അരമീറ്ററോളം പൊക്കത്തിലായിരുന്ന ഇരിപ്പലകയിലിരുന്ന ഞങ്ങളിപ്പോള്‍ തറയില്‍ നിന്നഞ്ചടി പൊക്കത്തില്‍ കരണ്ടിയിട്ട് തേങ്ങാ ചിരവാന്‍ ഇരിക്കുന്ന സ്റ്റൈലില്‍...സെറ്റി പൊളിഞ്ഞു എന്ന് മനസ്സിലാക്കാന്‍ അല്പസമയം വേണ്ടി വന്നു.

ഹീയ്യോ എന്ന മുഖഭാവവുമായി ചാടിയെഴുന്നേറ്റ്, സെറ്റിയുടെ ഇരിപ്പലക പൊക്കി പൂര്‍വ്വസ്ഥിതിയിലാക്കി, തൊട്ടുതൊടീപ്പിച്ചു വച്ചു.

ഭാഗ്യം..ആരുമറിഞ്ഞില്ല എന്ന ആശ്വാസത്തോടെ അടുത്തുള്ള മൂന്നുപേര്‍ക്കുള്ള സെറ്റിയില്‍ ഞങ്ങള്‍ ആസനസ്ഥരായതും...
ഘ്ടേങ്ങ്! ദാ പോണു അതും താഴോട്ട്...

അതു ശരിയാക്കാന്‍ പറ്റും മുന്‍പേ അപ്പന്‍ തിരിച്ചു വന്നു.
“അയ്യോ സെറ്റിയൊടിഞ്ഞോ..സാരല്ല, പഴയതാ...വരൂ ഡൈനിംഗ് ടേബിളില്‍ ഇരിക്കാം” എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടികൊണ്ടുപോയി.
‘ഇതിനും മുന്‍‌പേ വേറൊന്നു കൂടി ഒടിഞ്ഞിരുന്നു’ എന്ന് ബോധിപ്പിച്ചില്ല.

ഡൈനിംഗ് റ്റേബിളില്‍ പകുതി വെയിറ്റ് കാലുകളില്‍ കൊടുത്തിരുന്ന് ചായയും ലഡുവും ജിലേബിയും ഉപ്പേരിയും കഴിച്ചു. ഇനീം മറിഞ്ഞു വീണാല്‍ നാണക്കേടാണ്. ഈ വീട്ടില്‍ എല്ലാം ഒടിഞ്ഞ ഫര്‍ണ്ണിച്ചറാണോ? അപ്പന് ഒടിവിദ്യയാണോ പണി?

പെണ്ണുകാണല്‍ കഴിഞ്ഞ് ചെക്കന് പെണ്ണിനെ ഇഷ്ടായില്ല എന്ന് പറയാന്‍ ഭയങ്കര മടിയായിരുന്നു.
“ഡേയ് ഒന്നുമല്ലേലും അവരടെ രണ്ടു സെറ്റി നമ്മള്‍ ഒടിച്ചതല്ലേഡേയ്.....” എന്നായിരുന്നു അവന്റെ വിചാരം.

സെറ്റി ഒടിഞ്ഞ് താഴോട്ട് പോയപ്പോള്‍ സൈഡിലെ ആണി കൊണ്ട് ഡബിള്‍ മുണ്ടിന്റെ നൂല് വലിഞ്ഞതിലായിരുന്നു കൂട്ടുകാരന്റെ ദേഷ്യം.

ഏതായാലും ലവന്‍ ആ സിം‌പതിയില്‍ ലവളെ കെട്ടി.

അമ്മായി അപ്പന്റെ വീട്ടിലെ സെറ്റി ഇതുവരെ മാറിയില്ല എന്നു മാത്രം. പാച്ച് വര്‍ക്ക് ഒണ്‍ലി.
കൂട്ടുകാരന്‍ ഡബിള്‍ മുണ്ടും.

ഡാലി said...

വിശാലേട്ടാ,
“മുഖത്ത്‌ ഫെയര്‍ ഏന്റ്‌ ലൌലി മാത്രം തേച്ചാല്‍ മതിയോ അതോ അതിന്റെ മോളില്‍ ഒരു കോട്ട്‌ പൌഡറും കൂടി ഇടണോ?“

ഹ ഹ ഹ എന്തായാലും ഫെയര്‍ ഏന്റ്‌ ലൌലി വേണമല്ലേ?

ബാച്ചിലേര്‍സ്, സീക്രട്ട് ഒക്കെ നോക്കി പഠിച്ചോ.

ഇത്തിരിവെട്ടം|Ithiri said...

'അച്ഛന്‍ എക്സ്‌ മിലിട്ടറി. ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, കേരളവര്‍മ്മയില്‍ എം എ ആദ്യവര്‍ഷം. പേര്‌ സന്ധ്യ. സിനിമാ നടി അംബികയുടെ അനുജത്തി രാധയുടെ ലുക്ക്‌, ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും പുറമേ പാട്ടും പഠിച്ചിട്ടുണ്ട്‌. ഇടവകയില്‍ കൈനറ്റിക്ക്‌ ഹോണ്ടയോടിക്കാനറിയുന്ന ഏക പെണ്ണ്‍. ആങ്ങളയുടെ അമ്പാസഡറും ഇടക്ക്യൊക്കെ ഓടിക്കും'


കൊടകരപുരാണത്തിന്റെ കിണ്ണം കാച്ചി എപ്പിസോഡ്... വായിച്ച് അവസാനമെത്തിയപ്പോള്‍ വാലായി ഒരു കമന്റും. വിശാല്‍ജീ സൂപ്പര്‍...

വളയം said...

എന്താ പേര്‌? എന്തിന്‌ എവിടെ പഠിക്കുന്നൂ? എന്നിങ്ങനെയുള്ള ആചാര ചോദ്യങ്ങള്‍ കണ്ണാടിയില്‍ നോക്കി പല പല ആങ്കിളില്‍ നിന്ന്
ഹ..ഹ..ഹാ
“വടക്കുനോക്കിയന്ത്ര” ത്തില്‍ ശ്രീനിവാസന്‍ പൂവുമായി ജനലിങ്കല്‍ നിന്ന് പ്രാക്ടീസ് ചെയ്തതോര്‍ക്കുന്നില്ലേ.

ചിരിയുടെ സൂപ്പര്‍മാന്‍ കൊടകരയില്‍ തന്നെ.

ബിന്ദു said...

കൊള്ളാം വിശാലാ.:) ദൈവമേ.. ആദ്യായിട്ട് ഭര്‍ത്തേട്ടന് ബ്ലോഗില്ലാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു. അല്ലെങ്കില്‍ .....:)

kumar © said...

വിശാലാ, ഈ പോസ്റ്റ് ഞാന്‍ മനപൂര്‍വ്വം ഓഫീസ് ടൈമില്‍ വായിച്ചില്ല. സ്ക്രീന്‍ നോക്കിയിരുന്നു ചിരിക്കുന്ന ഞാന്‍ ഒരു പരിഹാസ്യകഥാപാത്രമായിതുടങ്ങിയിട്ട് കുറച്ചുകാലമായി. പഴയ ചില വിശാല പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ചിരിവരാതിരിക്കാന്‍ മനപൂര്‍വ്വം മസിലൊക്കെ പിടിച്ച് സീരിയസ് ആയിട്ട് ഇരുന്നു വായിച്ചു. ഒടുവിലെന്താ ക്ലൈമാക്സ് ആയപ്പോള്‍ എന്റെ സകല കണ്ട്രോളും വിട്ട് വട്ടായി. അതോടെ തീരുമാനിച്ചു, ചിരി ഒരിക്കലും കണ്ട്രോള്‍ ചെയ്യരുതു. സോ, ആളില്ലാത്തപ്പോള്‍ മാത്രം ഇതൊക്കെ വായിക്കുക!
പോസ്റ്റിനെകുറിച്ച് ഞാന്‍ ഇനി ഒരു ഭിപ്രായം കൂടി പറഞ്ഞ അഹങ്കാരിയാകുന്നില്ല.

സങ്കുചിത മനസ്കന്‍ said...

എനിക്കും ഉണ്ടൊരു അനുഭവം. (നായകന്‍ ഞാനല്ല, ഞാനല്ല, ഞാനല്ല കട്: വക്കാരി) വിശാലന്‍ ചെയ്തതിനേക്കാള്‍ ഭയങ്കരമായി ജെനൂവിന്‍ കളറ് മറച്ച് വച്ച ഒരു കൂട്ടുകാരനും ഞാനും. പെണ്ണു കൊണ്ടുവച്ച ചായ കുടിച്ച്, മിക്ച്ചറ് കയ്യുകൊണ്ട് വാരാവുന്ന ലിമിറ്റ് കഴിഞ്ഞപ്പോള്‍ പ്ലേറ്റിന്റെ അടിയില്‍ തടഞ്ഞവ ടീപ്പോയില്‍ ഇരിക്കുന്ന മമ്മുട്ടിയുടെ മുഖചിത്രമുള്ള വനിതയിലേക്ക് ചെരിഞ്ഞ് പിന്നെ ആ വനിത മടക്കി വായിലേക്ക് മിക്ച്ചറ് പൊടി ഡയറക്റ്റ് എന്ട്രി ആയി ചെലുത്തുന്ന നേരം പെണ്ണിന്റെ ഒരേയോരാങ്ങള ‘അല്ല നിങ്ങള്‍ക്ക് സ്വകാര്യമായി വല്ലതും പറയാനോ പിടിക്കാനോ ഉണ്ടെങ്കില്‍ ആകാം...’ എന്നു ഒരേയൊരു പൊന്നാങ്ങള പറയുന്നതും ‘ഹേയ്.. ഞാനാടൈപ്പല്ല” എന്ന് കൂട്ടുകാരന്‍ പായുന്നതും ഞാന്‍ കേട്ടു.

അപ്പോള്‍ അകത്തുനിന്ന് “ച്വേട്ടാന്‍, ച്വേട്ടന്‍..” എന്ന് ഒരു കിളിനാദം കേട്ടു. അകത്തു കയറിയ പൊന്നാങ്ങള പുറത്തു വന്ന് “അല്ല അവള്‍ക്ക് എന്തോ സംസാരിക്കാനുണ്ടെന്ന്..” എന്ന് പറഞ്ഞു. അഭിനവ വരന്റെ ദയനീയ മുഖം എന്നോട് നീ കൂടെ വാഡേ എന്ന് പറയുന്നത് പോലെ തോന്നി. പെണ്ണ് പുറത്തിറങ്ങി.. അങ്ങോട്ട് മാറി നിന്നോളൂ അവിടെ നല്ല പ്രകൃതി രമണീയതയാണ് എന്ന് ആങ്ങള. അഭിനവങ്ങള്‍ രണ്ടും വീടിന്റെ സൈഡില്‍ പോയി ആ പറമ്പില്‍ നിന്ന് അലപം താണ ഒരു പറമ്പിലേക്ക് ചാടുന്നത് ഞാന്‍ കണ്ടു.

“അവിടെ ഒരു കുളമുണ്ട്. ഭയങ്കര പ്രകൃതിരമണീയമാണ്” എന്ന് ആങ്ങള.

പുറത്ത് പാറ്ക്ക് ചെയ്തിരുന്ന എന്റെ യമഹ കെ.ഡി.ഇ 8089 (ഇടിവാളിന്റെ കയ്യില്‍ നിന്ന് വാങിയത്) യെ പറ്റി ആങ്ങള്‍ ചോദിക്കുകയും ഞാന്‍ അല്പം പൊക്കി അതിനെ പറ്റി പൊങ്ങച്ചം അടിച്ചുവിടുകയും ചെയ്തു.

അപ്പോള്‍ അതാവരുന്നു: ഗോഡ് ഫാദറില്‍ കനകയോട് ഐ ലവ് യു പറയാന്‍ പോയ മുകേഷ് ജഗദീഷിന്റെ അടുത്തേക്ക് ഓടി വരുന്ന വരവുണ്ടല്ലോ.. അതു പോലെ വണ്ടിയെടുക്കടേ വണ്ടിയെടുക്കടേ... എന്ന് പറഞ്ഞ കൂട്ടുകാരന്‍ വരുന്നു. ചാടിക്കയറി വണ്ടി വിട്ടു:

കുളത്തിന്‍ കരയില്‍ സംഭവിച്ചത്:
താഴ്ത്തെ പറമ്പിലേക്ക് പെണ്ണ് ചാടി. ഫുള്‍ സ്ലീവും ഇട്ട് പാന്റ്സിനുള്ളിലേക്ക് മാത്രമല്ല കുന്നത്തിലേക്കും ഷറ്ട്ട് കുത്തിക്കേറ്റി ‘ഇന്‍‘ ചെയ്ത ലവന് നേരെ പെണ്ണ് കയ്യ് നീട്ടിയത്രേ “പിടിക്കണോ?” എന്ന് ചോദിച്ച്. വേണ്ട എന്ന പറഞ്ഞ താഴേക്കിറങ്ങിയ അവന്‍ ചെറിയൊരു പൊട്ടക്കുളം കണ്ടു.

നമുക്കിവിടെയിരിക്കാം. പെണ്ണ്. പറഞ്ഞതും അവള്‍ ഇരുന്നു. ഇതെന്തൊരു കൂത്ത് എന്ന് മനസില്‍ പറഞ്ഞ് അവനും ഇരുന്നു. ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തിലേക്കെറിഞ്ഞ് അവള്‍ ചോഡിച്ചു: എന്നെ ഇഷ്ടമായോ?

വലിയ നിരീക്ഷകനായ അവന് അവള്‍ എറിഞ്ഞ കല്ല് എന്തോ ഇരയാണെന്ന് കരുതി ഒരു പച്ചക്കളറന്‍ തവള ഓടി വന്ന് തിന്നാന്‍ നോക്കിയതും ചമ്മി കരയിലേക്ക് നോക്കി അവളെ തെറി പറഞ്ഞതും നിരീക്ഷിക്കാനായില്ല.

എന്താ മിണ്ടാത്തേ, നാണമാണല്ലേ. വീണ്ടും അവള്‍.
എനിക്കിഷ്ടായിട്ടാ....അവള്‍ തന്നെ.
ഇത്രയും നടന്നത്. ഇതു കഴിഞ്ഞതും അവന്‍ ഓടീ എന്റെ അടുത്തേക്ക് വന്നു, ഞങ്ങള്‍ വണ്ടി വിട്ടു.

പക്ഷേ അവന്‍ പൂരിപ്പിക്കുന്നത് ഇങ്ങനെ: അവള്‍ എനിക്കിഷ്ടായിട്ടാ എന്ന് പറഞ്ഞപ്പോള്‍ അവന്‍:

കുട്ടിക്കിഷ്ടായത് എന്റെ രൂപത്തേയും പെരുമാറ്റത്തേയും ആണ്. യഥാറ്ത്ഥ നമ്മള്‍ എന്താണെന്ന് നമ്മള്‍ക്ക് രണ്ടുപേറ്ക്കും അറിയില്ല. അതുകൊണ്ട് ഞാന്‍ പിന്നീട് മാതാപിതാക്കളെ അറിയിക്കാം. ബൈ ഫോറ് നൌ!

പക്ഷേ അവന്റെ അവിടെ നിന്ന് വന്ന മുഖം കണ്ട എനിക്ക് തോന്നുന്നില്ല അവന്‍ അങ്ങനെ പറയുമെന്ന്.

കമന്റ് നീണ്ടതിന് വിശാലാ മാപ്പ്.

വിശാല മനസ്കന്‍ said...

ദയവുചെയ്ത് അരവിന്ദനും സങ്കുചിതനും തങ്ങളുടെ വിലയേറിയ കമന്റുകള്‍ ‘വിവാഹതരില്‍‍‘ പോസ്റ്റുവാന്‍ താഴമയായി അപേക്ഷിച്ചുകൊള്ളൂന്നു.

അല്ലെങ്കില്‍ ഞാന്‍ എന്റെ പേരില്‍ അവിടെ ഇടും. ജാഗ്രതൈ!