Saturday, August 19, 2006

ഊരാക്കുടുക്ക്‌

കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ ' മോനേ ഭക്താ, ജീവിതത്തിലെ നിന്റെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും' എന്ന് പറയുവാന്‍ രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യമില്ലാതിരുന്ന എന്റെ ടീനേജ്‌ കാലം.

എന്റെ സഹോദരീഭര്‍തൃസഹോദരന്‍ ഗള്‍ഫിലേക്ക്‌ തിരിച്ചുപോകുന്ന നേരം, ഗള്‍ഫിലുള്ള എന്റെ സഹോദരന്‌ അദ്ദേഹത്തിന്റെ എവര്‍ ഫേവറൈറ്റ്‌ 'ഉണക്കമീനും അച്ചാറും കായവറുത്തതും' കൂട്ടത്തില്‍ പുത്തൂക്കാവില്‍ നിന്ന് ജപിച്ച്‌ വാങ്ങിയ നൂല്‍ അടക്കം ചെയ്ത കത്തും ഡെലിവറി ചെയ്യാന്‍ പോയതായിരുന്നു ഞാന്‍.

'അവിടെ ചെല്ലുക, ആളെ കാണുക, പന്തല്ലൂക്കാരന്‍ ടെക്സ്റ്റെയില്‍സിന്റെ കവറില്‍ ഭദ്രമായി വരിഞ്ഞുമുറുക്കിയ പൊതികള്‍ കൈമാറുക, എല്ലാവരും സുഖമായിരിക്കുന്നറിയിക്കുക, തിരിച്ചുപോരുക. അതൊക്കെയായിരുന്നു എന്റെ അജണ്ട.

പക്ഷെ, 'ഇന്നിനി നീ പോണ്ട്രാ.. നാളെ കാലത്ത്‌ എയര്‍പോര്‍ട്ടില്‍ പോകും വഴി നിന്നെ വീട്ടില്‍ വിടാം' എന്ന സ്‌നേഹത്തോടെയുള്ള ആ നിര്‍ബന്ധത്തിന്‌ മുന്‍പില്‍ ഞാന്‍ 'ബസ്‌ കൂലിയും കളഞ്ഞ്‌ വീട്ടിപ്പോയിട്ട്‌ അവിടെ എന്നാ മല മറിക്കാനാ' എന്നോര്‍ത്ത്‌ കീഴടുങ്ങുകയായിരുന്നു.

'ഇന്ന്‌ അത്താഴത്തിന്‌ നമുക്ക്‌ പൊറോട്ടയും ചിക്കനും ആക്കിയാലോ' എന്നവിടെ ആരോ പറഞ്ഞത്‌ കേട്ടപ്പോള്‍ എന്റെ തീരുമാനം വളരെ ശരിയായിത്തോന്നിയെന്നത് നേര്. പക്ഷെ, അന്നവിടെ തങ്ങാന്‍ പ്ലാനിട്ടത്‌ ഇത്‌ കേട്ടതുകൊണ്ടൊന്നുമല്ലായിരുന്നു. സത്യം.

ഹവ്വെവര്‍, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇങ്ങിനെ വേണം. കൊല്ലത്തില്‍ മുന്നൂറ്റി അറുപത്ത്ഞ്ച്‌ ദിവസോം കഞ്ഞീം ചോറുമല്ലാതെ, വല്ലപ്പോഴെങ്ങിലും ഒരു ചെയ്ഞ്ച്‌ ഒക്കെ വേണം. എന്റെ അളിയനെയും അവരുടെ ഫാമിലിയെയും കുറിച്ചോര്‍ത്ത്‌ എനിക്ക്‌ വല്ലാത്തൊരു മതിപ്പ്‌ തോന്നി.

'പൊറോട്ട' മുതിര്‍ന്നവര്‍ക്ക്‌ മൂന്നെണ്ണം, ടീനേജേഴ്സിന്‌ രണ്ടെണ്ണം, ക്ടാങ്ങള്‍ക്ക്‌ ഓരോന്ന്‌ എന്ന് രീതിയില്‍ കണക്കെടുപ്പ്‌ നടത്തിയപ്പോള്‍ എനിക്ക്‌ അതങ്ങ്‌ട്‌ ബോധിച്ചില്ല. എങ്കിലും, മാറ്റാന്റെ വീട്ടില്‍ കഴിയുന്ന എന്റെ ചേച്ചിയെ കരുതിയും 'ബാക്കി സ്പേയ്സ്‌ ചിക്കന്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം' എന്നോര്‍ത്തും ഞാന്‍ ഒന്നും പറയാതെ ഇരുന്നു.

മൊത്തം എണ്ണമെടുത്ത്‌ ഒരു അഞ്ചാറെണ്ണം സ്പെയര്‍ ആയി കണക്കാക്കി ടൌണിലെ ഒരു കടയില്‍ നിന്ന് വാങ്ങാം എന്നൊക്കെ പറയുന്നത്‌ കേട്ടു, ഞാന്‍ ശ്രദ്ധിക്കാനൊന്നും പോയില്ലെങ്കിലും!

അപ്പോളാരോ പറഞ്ഞു.

അല്ലാ നമ്മുടെ പാറുക്കുട്ട്യേച്ചി പൊറോട്ട ഉണ്ടാക്കില്ലേ?

'പിന്നേ. അമ്മേടെ പൊറോട്ട സൂപ്പറല്ലേ! ഞങ്ങടോടെ ആഴ്‌ചേല്‌ അഴ്ചേല്‌ ഉണ്ടാക്കും. കുഴക്കുന്നതും വീശിപരത്തുന്നതും ഞാനാ'

എന്ന മറുപടി പറഞ്ഞത്‌ പാറുക്കുട്ട്യേച്ചിയുടെ മോനായ ഗിരിയാണ്‌.

വിനാശകാലേ വിപരീത വിസ്ഡം എന്നാണല്ലോ. നമ്മളറിഞ്ഞോ പുറത്തിറങ്ങി നിന്നാല്‍ തലയില്‍ ഉല്‍ക്ക വന്ന് വീഴുമായിരുന്നത്ര ദോഷ സമയം ആയിരുന്നു അവനെന്ന്!

പാറുക്കുട്ടേച്ചി ആറുമണീടേ സെന്റ്‌. ഫ്രാന്‍സിസിന്‌ വരും ന്നല്ലേ പറഞ്ഞേക്കണേ?

അതെ.

എന്നാപ്പിന്നെ എന്തിനാ കടേന്ന് വാങ്ങണേ. ചേച്ചി വന്ന് ഇണ്ടാക്കിക്കൊള്ളും!

മതി.

‘എന്നാ ഗിര്യേ.. നീയന്നാ അതിന്റെ സാധനങ്ങളൊക്കെ എത്ര്യാന്ന് വച്ചാ ചെക്കനോട്‌ പറഞ്ഞ്‌ വാങ്ങിപ്പിച്ച്‌, അമ്മ വരുമ്പോഴേക്കും കുഴച്ച്‌ തുടങ്ങിക്കോ‘

ഓ.

ഇതൊക്കെ കേട്ടിട്ടും അത്രയും നേരം പ്രത്യേകിച്ചൊന്നും പറയാതെ, 'കടേന്ന് വാങ്ങിയാലും കൊള്ളം വീട്ടിലുണ്ടാക്കിയാലും കൊള്ളാം; ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങണ നേരത്തേക്ക്‌ നമുക്ക്‌ കഴിക്കാന്‍ കിട്ടണം' എന്ന് റോളില്‍ ഇരുന്നിരുന്ന ഞാന്‍ എന്നാല്‍ അതിന്റെ റെസീപ്പിയൊന്ന് അറിഞ്ഞിരിക്കാമെന്നോര്‍ത്ത്‌ ഗിരിയുടെ കൂടെ കൂടാന്‍ തീരുമാനിച്ചു.

ഗിരി ലിസ്റ്റിട്ടു.

മൂന്ന് കിലോ മൈദ, ആവശ്യത്തിന്‌ കോഴിമുട്ട, പാകത്തിന്‌ നെയ്യ്‌!

ആവശ്യത്തിന്‌ എന്നു വച്ചാല്‍ എത്രയാടാ? എന്ന്‍ ചോദിച്ചപ്പോള്‍ ഗിരി പറഞ്ഞു.

മുട്ട ഒരു ട്രേ ആയിക്കോട്ടേ. ബാക്കി വന്നാല്‍ ഓമ്പ്ലൈറ്റുണ്ടാക്കാലോ! പിന്നെ, നെയ്യ്‌ അരക്കിലോ ആയിക്കോട്ടേ!

അവിടെ എനിക്കെന്തോ വശപ്പെശക്‌ തോന്നിയെങ്കിലും ഞാന്‍ അത്‌ കാര്യമാക്കിയില്ല. രുചി ഇത്തിരി കുറഞ്ഞാലും സാരല്യ, മൂന്നുകിലോ മൈദക്ക് പൊറോട്ടയടിച്ചാല്‍, എന്തായാലും രണ്ടെണ്ണത്തിനേലും കൂടുതല്‍ കിട്ടും എന്നാലോചിച്ചപ്പോള്‍ എന്നില്‍ ആവേശം തിരയടിച്ചു.

പതിനഞ്ച്‌ മിനിറ്റുകൊണ്ട്‌ വീട്ടുവേലക്ക്‌ നില്‍ക്കുന്ന പാലക്കാടന്‍ പയ്യന്‍ റോ മെറ്റീരിയല്‍സുമായി വന്നു.

ഷര്‍ട്ടിന്റ്‌ മൂന്ന് ബട്ടണ്‍സ്‌ അഴിച്ച്‌ ഗിരി വര്‍ക്ക്‌ ഏരിയയില്‍ മുട്ടിപ്പലകയിട്ട് കവച്ചിരുന്നു.

ആദ്യമായി മൈദ വട്ടകയില്‍ ഇട്ട്‌, കുറച്ച്‌ ഉപ്പ്, ഒരു നുള്ള്‌ പഞ്ചസാര എന്നിവ ചേര്‍ത്ത്‌, രണ്ടര കപ്പോളം വെള്ളം ഒഴിച്ച്‌ തികഞ്ഞ ആത്മവിശ്വാസത്തോടെ ഗിരി ചെറിയ ചട്ടകം കൊണ്ടൊന്നിളക്കി.

രണ്ട് ഇളക്ക് കഴിഞ്ഞ്, ഇത്‌ 'മൈദ മാവ്‌ തന്നെയല്ലേ?' എന്ന് പതിയ പറഞ്ഞ്‌ ടെസ്റ്റ്‌ ചെയ്യാന്‍ ഗിരി മാവെടുത്ത്‌ ഒന്ന് മണത്തു, പിന്നെ അലപമെടുത്ത്‌ വായിലിട്ട്‌ രുചിച്ചു.

ഇവന്‍ ആളൊരു പൊറോട്ട മാഷ് തന്നെ. ഞാന്‍ ഉറപ്പിച്ചു.

രണ്ടു മൂന്ന് മിനിറ്റു കൂടി ഇളക്കിയതിന്‌ ശേഷം, ഗിരി ഇളക്കല്‍ നിര്‍ത്തിയിട്ട് പറഞ്ഞു:

'വെള്ളം കുറച്ച്‌ കൂടിപ്പോയെന്നാ തോന്നുന്നേ. ഒരു കിലോ മൈദ കൂടി വേണ്ടി വരും'

വീണ്ടും എണ്ണം കൂടുമല്ലോ എന്നാലോചിച്ചപ്പോള്‍, വെള്ളം കൂടിയതില്‍ സത്യത്തില്‍ എനിക്ക് ഉള്ളിന്റെയുള്ളില്‍ ഉള്‍പുളകമുണ്ടായത് ഞാന്‍ നോട്ട് ചെയ്തു.

ആ ബ്രേയ്ക്കില്‍ ഗിരി പൊറോട്ടയുണ്ടാക്കുന്നതിന്റെ വിശദാംശങ്ങളെപ്പറ്റി വാചാലനായി.

'കുഴച്ചു പാകമായ മാവ്‌, ഒരു നനഞ്ഞ തോര്‍ത്ത്‌ മുണ്ട്‌ കൊണ്ട്‌ മൂടിയിടണം, ഒരു അര മണിക്കൂര്‍. പിന്നെ, ഒരോ കുഞ്ഞു ബോളുകളാക്കി അതും തോര്‍ത്തുകൊണ്ട്‌ കുറച്ച്‌ നേരം മൂടിയിടണം. പിന്നെ കൈ കൊണ്ട്‌ പരത്തി ദോശക്കല്ലില്‍ വേവിച്ചെടുക്കാം. അത്രേ ഉള്ളൂ'

സൈക്കിളെടുത്ത്‌ ചന്തയില്‍ പോയ പാലക്കാടന്‍ പയ്യന്‍ പറഞ്ഞ നേരം കൊണ്ട്‌ മൈദയുമായി വന്നു.

ഗിരി അതുമിട്ട്‌ ഇളക്ക്‌ തുടര്‍ന്നു. ശേഷം കുറേ മുട്ടകള്‍ പൊട്ടിച്ച്‌ അതിന്റെ വെള്ളമാത്രം ചേര്‍ത്തു, കുറച്ച്‌ നെയ്യും.

പിന്നെ ഇളക്കല്‍ കൈ കൊണ്ടായിരുന്നു. 'ഇതെന്താ കയ്യിലൊട്ടി പിടിക്കുന്നേ?' എന്ന് ഗിരി പതിയ പറഞ്ഞത്‌ ഞാന്‍ കേട്ടപ്പോഴാണ് എന്റെ മോഹത്തിന്റെ ആന്റി ക്ലൈമാക്സിനെ പറ്റി മനസ്സിലൂടെ ഒരു കൊള്ളീയാന്‍ മിന്നിയത്.

‘ഈശ്വരാ ഇവന് അപ്പോള്‍ ഇതുണ്ടാക്കാന്‍ അറിയില്ലായിരിക്ക്വോ?

ഏയ്. അങ്ങിനെ വരാന്‍ വഴിയില്ല. ഞാന്‍ സ്വയം സമാധാനിപ്പിച്ചു.

ഗിരി കുഴക്കലോട് കുഴക്കല്‍.

'എന്താടാ ഇത്‌ ചക്ക മുളഞ്ഞീന്‍ പോലെയിരിക്കണേ?' എന്നാരോ ചോദിച്ചതുമുതല്‍ ഗിരി വല്ലാതെ വിയര്‍ത്തുതുടങ്ങി. രക്ത സമ്മര്‍ദ്ദം കൂടിക്കൂടി ഗിരി വല്ലാത്തൊരു അവസ്ഥയിലെത്തുന്നത്‌ ഞാനറിഞ്ഞു.

അന്നേരം ഗിരി എന്നോട്‌ പറഞ്ഞു. 'എത്രയോ തവണ ഞാന്‍ കുഴച്ചിരിക്കുന്നു... പക്ഷെ, ഇതേ പോലെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല'

എനിക്കവനെയങ്ങ് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ തോന്നി! ദരിദ്രവാസി. ഇവിടെയൊരുത്തന്‍ ആറ്റുനോറ്റ് പൊറോട്ട തീറ്റയില്‍ സ്വന്തം റെക്കോഡ് തിരുത്താന്‍ മൊഹിച്ച് വേണ്ട ദഹനരസവും ഓര്‍ഡര്‍ ചെയ്തോണ്ടിരിക്കുമ്പോള്‍, അവന് ഇതുപോലെ ഒരു അനുഭവം ഇതേവരെ ഉണ്ടായിട്ടില്ലാത്രേ! അറിയാന്‍ പാടില്ലായിരുന്നെങ്കില്‍, ഇവനിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍!

എന്തായി? എന്തായി? എന്ന ചോദ്യങ്ങള്‍ ഗിരിയെ വേട്ടയാടി. കുരുത്തിയില്‍ പെട്ട കൂരിമീനെപ്പോലെ ഗിരി രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ പിടഞ്ഞതും ഞാന്‍ മനസ്സിലാക്കി. അവന്റെ സമയ ദോഷം. എന്റെയും.

'ഇപ്പോഴും വെള്ളം കൂടുതലാണ്‌. ഒരു കിലോ കൂടെ മൈദ കൂടെ ഇട്‌' എന്ന് പറഞ്ഞത്‌ ഗിരി അല്ലായിരുന്നു. ഗിരി ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വയം ഈ പരിപാടി ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാനായിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണ ചന്തയിലേക്ക്‌ പോകുന്ന പാലക്കാടന്‍ പയ്യന്‍ രണ്ട്‌ കിലോ മൈദ ഒരുമിച്ച്‌ വാങ്ങി വന്ന് ഇനി ചന്തയില്‍ പോകണ പ്രശ്നമില്ല എന്ന് പറഞ്ഞു.

പയ്യന്‍ കൊണ്ടുവന്ന മൈദ പൊതി മുക്കാലോളം ഇട്ട്‌ ഇളക്കിക്കൊണ്ടിരിക്കുന്ന ഗിരിയിലുള്ള വിശ്വാസം പരിപൂര്‍ണ്ണമായി എല്ലാവര്‍ക്കും നഷ്ടപ്പെട്ട ആ സമയത്ത്‌, ആറുമണീടെ സെന്റ്‌.ഫ്രാന്‍സിസ്‌ വന്നു. പാറുകുട്ടി ചേച്ചിയും.

വന്നപാടെ വര്‍‌ക്ക് ഏരിയായിലേക്ക് വന്ന പാറുക്കുട്ട്യേച്ചി, പൊറോട്ടക്കൂട്ട്‌ കൈ കൊണ്ട്‌ തൊട്ട്‌ മൂക്കിന്റെ ദളങ്ങള്‍ വിടര്‍ത്തി പുരികക്കൊടി വളച്ച്‌ തന്റെ മോന്‍, ഗിരിയെ തുറിച്ച്‌ നോക്കിക്കൊണ്ട്‌ അലറി:

'എടാ കുരുത്തം കെട്ടോനെ, നിന്റെ അമ്മ ചത്തൂന്ന് പറഞ്ഞ്‌ നാട്ടില്‍ മുഴുവന്‍ ‍പോസ്റ്ററൊട്ടിക്കാനാണോഡാ ഈക്കണ്ട മൈദ വാങ്ങി അതില്‌ ചൂടുവെള്ളം ഒഴിച്ച്‌ പശയുണ്ടാക്കി വച്ചേക്കണത്‌?'

പിഫ് പാഫ് അടിച്ച കോക്ക്രോച്ചിനെ പോലെ തളര്‍ന്ന് നിന്ന ഗിരിയെ ദേഷ്യവും സങ്കടവും ചാലിച്ച ഒരു നോട്ടം നോക്കി, ‘ഇവനെയൊന്നും ചീത്ത പറയുകയല്ലാ വേണ്ടത്, ഈ ആറുകിലോ പശയും തീറ്റിക്കണം‘ എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുമായി ഞാന്‍ അവിടെ നിന്നെണീറ്റ് പോയി.

100 comments:

കലേഷ്‌ കുമാര്‍ said...

കിടിലന്‍ ഗുരോ!
സൂപ്പര്‍!!!

ദില്‍ബാസുരന്‍ said...

കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ 'ഭക്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും' എന്ന് പറയുവാന്‍ രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യമില്ലാതിരുന്ന എന്റെ ടീനേജ്‌ കാലം.

വിശാലേട്ടാ,
ഇത് എന്റെ ആഗ്രഹമാണല്ലോ അതും കറന്റ് ഡേറ്റഡ്.ശിവേട്ടന്‍ വരുന്ന വഴി കൊടകരയല്ല കോട്ടക്കല്‍ ആണെന്ന് മാത്രം.നമിച്ചിരിക്കുന്നു എന്ന് പറയണമെന്നുണ്ട് പക്ഷേ കഴിഞ്ഞ പോസ്റ്റിന് നമിച്ച് എഴുന്നേറ്റിട്ടില്ല. ഇപ്പോഴും കാല്‍ക്കല്‍ തന്നെ.

ഈ കമന്റ് ഒരു മാതിരി ഗിരി പൊറോട്ട ഉണ്ടാക്കിയത് പോലായോ? :-)

ഇത്തിരിവെട്ടം|Ithiri said...

കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ 'ഭക്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും

ആദ്യപാര തന്നെ ചിരികുതിരികൊളുത്തി..
വിശാലേട്ടാ അസ്സലായി.. അടിപൊളി..

പിന്നെ പിന്നെ മൈദക്ക് ആകെ രണ്ടു ഉപയോഗമാണല്ലോ..ഒന്നുകില്‍ പോറോട്ട അല്ലെങ്കില്‍ പശ...

പിന്നെ ഇങ്ങിനെ ഒരു അക്കിടി എനിക്കും പറ്റിയിട്ടുണ്ട്.പിന്നെത്തെ കഥപറയാനുണ്ടോ.. സ്വന്തം വീട്ടില്‍ തന്നെയായത് കൊണ്ട് നാട്ടുക്കാരുടെ ചീത്തകേല്‍ക്കേണ്ടി വന്നില്ല.. അത് വീട്ടുകാരില്‍ മത്രം ഒതുങ്ങി..

ഇത്തിരിവെട്ടം|Ithiri said...

ഈ ദില്‍ബൂ അപ്പോഴേക്കും എത്തിയോ.

വല്യമ്മായി said...

എന്‍റെ മോനും ഇതുപോലൊരു പൊറോട്ട ഫാന്‍ ആണ്.വെറുതെയല്ല ജെബല്‍ അലിയിലെ ഹോട്ടലുകളിലെല്ലാം പോറോട്ടക്കിത്ര ചെലവ്!!

ഓഫീസിലായത് കോണ്ട് ചിരിക്കാന്‍ പറ്റുന്നില്ല

അനംഗാരി said...

ഗിരിയുടെ പൊറോട്ടയടി കലക്കി. പോസ്റ്ററൊട്ടിക്കാന്‍ പശ കലക്കിയപോലെ.

പയ്യന്‍സ് said...

വിനാശ കാലേ വിപരീത വിസ്ഡം.
അദാപ്പ കലക്ക്യേ.

മാതൃഫൂമീല് കൊടകര മുത്തപ്പന്‍ കേറി വീശീട്ടൊണ്ടല്ല.. അതെഴുത്യ കൊച്ചന് പൊറോട്ട വാങ്ങി കൊട്ത്തീക്കിനോ?

ദേവന്‍ said...

വക്കാരി റ്റാറ്റാക്കാലം പറഞ്ഞു തീര്‍ന്നപ്പോ വിശാലന്‍ പൊറോട്ടക്കാലം ഇറക്കി.

നൊവാള്‍ജിയ!
വര്‍ഷാവര്‍ഷമായി അടികൊണ്ട്‌ ഇസ്തിരിപ്പെട്ടീടെ മുഖം പോലെ മിനുസമായ ഡെസ്കില്‍ ഒരു ചാക്ക്‌ മൈദാ കുടഞ്ഞിട്ട്‌ പാചകശ്രീ ചായക്കടക്കുട്ടന്‍പിള്ള വൈകുന്നേരം കാളിയമര്‍ദ്ദനം ആരംഭിക്കും. മാവേല്‍ ഒരു പാട്ട സസ്യയെണ്ണ, പേരിനൊരു മുട്ട എന്നിവ പൊട്ടിച്ച്‌ ഒഴിക്കും. ആദ്യം മാത്തന്‍ പോലീസ്‌ പ്രതിയെ ഇടിക്കുമ്പോലെ മാവിനിട്ട്‌ നല്ല കുമ്മന്‍ ഇടി. ഇടിച്ച്‌ മടുക്കുമ്പോള്‍ കുഞ്ഞൂള്ള പണിക്കന്‍ തുണിയലക്കുമ്പോലെ വീശിയടി പഠോ പഠോ. ഒടുക്കം ലവന്‍ കല്ലേല്‍.
ദോശക്കല്ലേല്‍ നിന്നിറങ്ങുന്ന പൊറോട്ടയും വല്യേ ഇരുമ്പു ചട്ടീല്‍ കിടന്ന് കറുത്ത നിറമായ ബീഫുകറീം. രണ്ടിനും ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ക്ക്‌ പല്ലുമുളക്കുമ്പോള്‍ കടിക്കാന്‍ കൊടുക്കുന്ന കളിപ്പാട്ടത്തിന്റെ കട്ടിയാണ്‌. എന്നാലും എന്തൊരു രുചി. എത്ര തിന്നിരിക്കുന്നു, തിന്നതിലും എത്രയോ ഇരട്ടി തിന്നാന്‍ കൊതിച്ചിരിക്കുന്നു .. പൊറോട്ടായിറച്ചിയോര്‍മ്മകള്‍..താങ്ക്യൂ വിശാലാ.

രാജാവു് said...

ചിരിച്ചു,ചിരിച്ചു.നന്നായി രസിച്ചിരിക്കുന്നു.
രാജാവു്.

മലയാളം 4 U said...

പറോട്ട തിന്നാന്‍ എളുപ്പമെങ്കിലും കുഴക്കാന്‍ പാടു തന്നെ. ചില സ്ഥലങ്ങളില്‍ കുഴക്കാന്‍ കാലുകളും ഉപയോഗിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.

ശാലിനി said...

അസലായി, കുറേ ചിരിച്ചു, ഓഫീസില്‍ മറ്റാരും ഇല്ലാതിരുന്നതു കൊണ്ട് ധൈര്യമായി ഉറക്കെ ചിരിച്ചു. എന്നിട്ട് പറോട്ട് വാങ്ങി കഴിച്ചോ, ഗിരിയുടെ അമ്മ ഉണ്ടാക്കിയോ?

“വീട്ടിപ്പോയിട്ട്‌ അവിടെ എന്നാ മല മറിക്കാനാ' എന്നോര്‍ത്ത്‌ കീഴടുങ്ങുകയായിരുന്നു.

എന്റെ അളിയനെയും അവരുടെ ഫാമിലിയെയും കുറിച്ചോര്‍ത്ത്‌ എനിക്ക്‌ വല്ലാത്തൊരു മതിപ്പ്‌ തോന്നി.

എന്നൊക്കെ പറയുന്നത്‌ കേട്ടു, ഞാന്‍ ശ്രദ്ധിക്കാനൊന്നും പോയില്ലെങ്കിലും! “- നന്നായിട്ടുണ്ട്.

ഏറനാടന്‍ said...

പൊറോട്ടാ പുരാണം വായിച്ച്‌ ചിരിച്ച്‌ വയറ്‌ വേദനിച്ചത്‌ മാറുവാന്‍ ഒരഞ്ചാറ്‌ പൊറോട്ടയെങ്കിലും അകത്താക്കേണ്ടി വന്നേക്കുമെന്റെ വിശാലേട്ടാ... (വി.കെ.എന്‍ പുനര്‍ജ്ജനിച്ചതുപോലെയുണ്ട്‌ താങ്കളുടെ ശൈലി)

പണ്ടൊരുനാള്‍ നിലമ്പൂരില്‍ വന്ന ഒരു സംഘം തിരുവനന്തപുരം വിനോദയാത്രക്കാര്‍ പവിത്രേട്ടന്റെ ചായമക്കാനിയില്‍ കയറി കഴിക്കുവാനെന്തെരാണുള്ളതെന്ന് ചോദിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഏറനാടന്‍ ഭാഷ ഒന്നു മോടിപ്പെടുത്തി മൊഴിഞ്ഞു:
"പിട്ട്‌, പീള, പിറാട്ട, മിട്ടക്കറി" - അവര്‍ വാപൊളിച്ചു നിന്നുപോയി. (രണ്ടാമത്‌ പറഞ്ഞത്‌ അവരുടെയവിടെ പൂരത്തെറിയാണത്രേ!)

കുട്ടന്മേനൊന്‍::KM said...

കലക്കീണ്ട്.ട്ടാ..
ന്തൂട്ട്നാ എന്റ വിശാലാ വയ്യാണ്ട് കെട്ക്കണ ആ ചെക്കന്റ് തള്ളെനെം.....

വളയം said...

പൊറൊട്ട = പശോട്ട

kadanchery said...

കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ 'ഭക്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും' Ithu pole oru vachakame mun pu vayichittulu 10std malayalam bookil vt bhattathiripadinte athmakadhayil...ormapishakukondu krithyamayi orkunnila. enthayalum anyaam..thanne anyayam ...kidilam..kidilolkidilam._bandhamillatha orukaryam parayate, i am new to blog so i dont know how to fined a blog . give me advises pls. i hve made a blog kadanchery.blogspot.com.pls visit it and type ur advises as coments want o know 1)how to make a malayalam blog. 2)how can i make it available to others.SORY 4 THIS INTEREPTION .
EXPECTING U R REPLAY
KADANCHERY

ഗന്ധര്‍വ്വന്‍ said...

ചെറുപ്പത്തിലെ കാര്യം പറയുമ്പോള്‍ ഞാന്‍ കുട്ടിക്കാലത്ത്‌ വയസ്സനും, വാര്‍ദ്ധക്യത്തില്‍ കുട്ടിയും ആണ്‌.
മദിരാപാനത്തിന്റേയും, ഭക്ഷണത്തിന്റേയും അളവുകോല്‍ വച്ചാണ്‌ ഇതു പറയുന്നത്‌.

ആന്തരാവയവങ്ങളില്‍ ദഹനേന്ദ്രിയവ്യൂഹം അഥവ വൈശാനരന്‍ എന്ന അഗ്നി ജ്വലിച്ചു നിന്ന കാലം.

പതിവിന്‍പടി ഓസലുകളൊന്നും നടക്കാതിരുന്ന വീശപ്പിന്‍ കൊടുമ്പിരി ദിനത്തിലൊന്നില-്‍ കുട്ടിക്കാലത്ത്‌- കിം കരണീയം എന്നു ചിന്തിച്ചിരിക്കുമ്പോള്‍ വരുന്നു കൊടകരക്കാരന്‍ പണക്കാരനായ സുഹൃത്ത്‌.

ഇരപിടിക്കേണ്ടതെങ്ങിനേയെന്ന്‌ നല്ല വശമുള്ള ഗന്ധര്‍വന്‍ എന്തിനും ബെറ്റ്‌ വക്ക്കുന്ന കൊടകരക്കാരനെ ബെറ്റില്‍ കൂടുക്കി.

"ഞാന്‍ നിസ്സാരമായി 25 പൊറോട്ട തിന്നും"!!!!!!!!.

"ഇല്ലെങ്കില്‍ "?????????.

"അഞ്ചുരൂപ നിനക്കു തരാം"

"മറിച്ചാണെങ്കില്‍ നീ പൊറോട്ടയുടെ കാശു കൊടുക്കുക, പിന്നെ അഞ്ചു രൂപ എനിക്കു തരിക".

ഹോട്ടല്‍ പാലസിന്റെ അകത്തളത്തില്‍ സുന്നോപിസുന്നന്മാരായ സുഹൃത്തുക്കളെ സാക്ഷിയാക്കി പൊറോട്ട തീറ്റി തുടങ്ങി.
മട്ടന്‍ ചാപ്സില്‍ മുക്കി അഞ്ചാമത്തെ പോറോട്ട ആയപ്പോള്‍ ഹൗസ്ഫുള്ളിന്റെ ബെല്ലടി വൃകോദരത്തില്‍.
എംകിലും 13 എണ്ണുന്നതു വരെ തൂടര്‍ന്നു. പിന്നെ ചാടി എഴുന്നേറ്റു പറഞ്ഞു:-

"ഞാന്‍ തോറ്റു ഇനി എനിക്കു പറ്റില്ല. തല്‍ക്കാലം നീ പേ ചെയ്യു. എല്ലാം ചേര്‍ത്ത്‌ ഞാന്‍ പിന്നെ തരാം".


സംഗതി കുശാലായെംകിലും തുടര്‍ന്നുള്ള രണ്ടു ദിനങ്ങളില്‍ വയറിന്‍ പെരുമഴക്കാലമായിരുന്നു. പേറ്റു നോവിനേക്കാള്‍ കടുത്തത്‌ പോറോട്ട ഗര്‍ഭ ധാരണം എന്ന്‌ ശരിക്കും മനസ്സിലായി.

ആ കാശ്‌ ഇന്നും സുഹൃത്തിന്‌ കൊടുത്തിട്ടില്ല.


ഇപ്പോഴിതാ മറ്റൊരു കൊടകരക്കാരന്‍ പൊറോട്ടക്കു ഗിരിയെക്കൊണ്ട്‌ മാവു കുഴപ്പിക്കുന്നു. വാള്‍പോസ്റ്ററൊട്ടിക്കാന്‍.

ഇയാളുടെ വാള്‍പോസ്റ്റര്‍ ഞാനൊട്ടിക്കുന്നു.

kumar © said...

വിശാലാ, പതിവുപോലെ ഞാനൊരു തകര്‍പ്പന്‍ ക്ലൈമാക്സിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ഒടുവില്‍ അതിന്റെ സസ്പെന്‍സ് എല്ലാം കൂടി ആറുമണീടെ സെന്റ്‌.ഫ്രാന്‍സിസില്‍ വന്നിടിച്ചുപോയതില്‍ വിഷമം.

പെറോട്ടയും ചിക്കനും തിന്നാന്‍ വേണ്ടി പെങ്ങടവീട്ടില്‍ നാവില്‍ വെള്ളമിറക്കി കാത്തിരുന്ന വിശാലനെ അവസാനം ഞാന്‍‍ മിസ് ചെയ്തു. എഴുത്തിന്റെ തുടക്കത്തില്‍ അവനായിരുന്നു ഹീറോ. ആ പാവത്തിന്റെ കൊതിയുടെ വിശപ്പു മൂത്തവയറിനെ നിങ്ങള്‍ മറന്നു കളഞ്ഞു. പാവം. അന്ന് ആ ചങ്ങാതി എങ്ങനെ കിടന്നുറങ്ങിയോ ആവോ?
എന്തായാലും പെറോട്ടയുടെ മണംവരുന്നു, ചിക്കന്‍ മസാലയില്‍ വേവുന്നതിന്റെയും.

അനു ചേച്ചി said...

വിശാലന്റെ വരം ചോദിക്കല്‍ കേട്ട് ശിവന് ഒരു സംശയം , എന്തൂട്ടാ ഈ സാധനം.ഇനി ത്രിപ്രയാര്‍ അപ്പന്റെ വെടി വഴിപാടു പോലെ വല്ലതുമാണോ എന്നറിയാ‍ന്‍ അടുത്തു കണ്ട തട്ടുകടയില്‍ കയറി 2എണ്ണം തട്ടിയിട്ട് പോകും വഴി വിശാലന് വരമായി ഒരു വിരുന്നും നല്‍കി.വിശാലനും happy,വായിച്ച ഞങ്ങളും happy.

nalan::നളന്‍ said...

ഹാ വിശാലാ.. പറോട്ടയും ബീഫും.
കൊല്ലത്ത് ട്രയിനിറങ്ങിയാലാദ്യം പോവുക പൊറോട്ടയും ബീഫും കഴിക്കാനായിരുന്നു, പിന്നേയുള്ളൂ വീട്ടിലേക്ക്....അത്രേം പറഞ്ഞാല്‍ മതിയല്ലോ.
നല്ലവണ്ണം പൊറോട്ടയടിക്കുന്ന ഒരു ചങ്ങാതിയുണ്ടായിരുന്നു, അവന്റെ പൊറോട്ടയടി കണ്ടുപഠിച്ചശേഷം വീട്ടിലും അരങ്ങേറി എന്റ വക പരീക്ഷണം..ഹും നല്ല വിശാലമായ ടേബിളില്ലാതെപോയി.. അല്ലായിരുന്നേല്‍ :)

അഗ്രജന്‍ said...

'പൊറോട്ട' മുതിര്‍ന്നവര്‍ക്ക്‌ മൂന്നെണ്ണം, ടീനേജേഴ്സിന്‌ രണ്ടെണ്ണം, ക്ടാങ്ങള്‍ക്ക്‌ ഓരോന്ന്‌ എന്ന് രീതിയില്‍ കണക്കെടുപ്പ്‌ നടത്തിയപ്പോള്‍ എനിക്ക്‌ അതങ്ങ്‌ട്‌ ബോധിച്ചില്ല. എങ്കിലും, മാറ്റാന്റെ വീട്ടില്‍ കഴിയുന്ന എന്റെ ചേച്ചിയെ കരുതിയും 'ബാക്കി സ്പേയ്സ്‌ ചിക്കന്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം' എന്നോര്‍ത്തും ഞാന്‍ ഒന്നും പറയാതെ ഇരുന്നു.

എണ്ണത്തെപ്പറ്റി ഞാനും മുറുമുറുത്തിട്ടുണ്ട്.. പലപ്പോഴും.. പലവട്ടം.

സമ്മതിച്ചിരിക്കുന്നു വിശാലാ.. സമ്മതിച്ചിരിക്കുന്നു.
ഈ ചിരിയുടെ അലകളൊടുങ്ങാന്‍ വിശാലന്‍റെ അടുത്ത പോസ്റ്റ് വരെ കാത്തിരിക്കണം.

കരീം മാഷ്‌ said...

വിശാലാ നന്നായിട്ടുണ്ട്‌.
കല്ല്യാണത്തിനു ബിരിയാണിയുണ്ടാക്കുമ്പോള്‍ ചെമ്പിനടിയില്‍ അമിതമായി തീ കത്തി അടി കരിഞ്ഞ മണമടിച്ചപ്പോള്‍ ഞാനിനി ഒന്നു പോയി മുങ്ങിത്തോര്‍ത്തി വരാമെന്നു പറഞ്ഞു പോയ വെപ്പുകാരന്‍ ആദ്യം പറഞ്ഞതു ചെയ്തു.
മുങ്ങി,
പക്ഷെ
പൊങ്ങിയതും തുവര്‍ത്തിയതും അക്കരെ.
പിന്നെ അയാള്‍ ഇക്കരെ വന്നിട്ടേ ഇല്ല.

ഗിരിയുടേ പോറാട്ട പുരാണം വായിച്ചപ്പോള്‍ ഈ സംഭവം ഓര്‍ത്തു.
ഈ പോസ്‌റ്റ്‌ ഫുള്‍ സ്വിങ്ങില്‍ ആസ്വദിക്കണമെങ്കില്‍ യഥാര്‍ത്ഥ പൊറാട്ട നിര്‍മ്മാണം എങ്ങനെയെന്നു ഒരിക്കലെങ്കിലും കണ്ടിരിക്കണം.)
എനിക്കതറിയാം എന്റെ വില്‌സ്‌ അമ്മായികാക്കാക്ക്‌ ഒരു ഹോട്ടലുണ്ടായിരുന്നു.
അതിനാല്‍ വിശാലന്റെ ഈ പോസ്‌റ്റും എനിക്കു രുചിച്ചു.

സുമാത്ര said...

വായിച്ചപ്പോള്‍ അക്കരെഅക്കരെഅക്കരെ എന്ന സിനിമയില്‍ മുകേഷ് പറഞ്ഞതാ ഓര്‍മ്മ വന്നത്. “കേറി മോഹിച്ചും പോയല്ലോ.. ഭഗവാനേ...” എന്ന്. നന്നായി. ഹി.ഹി

Satheesh :: സതീഷ് said...

കഴിഞ്ഞ ഒരു രണ്ടു മാസത്തിനുള്ളില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച ഒന്നാണിത്! കിടിലോല്‍ക്കിടിലം!
എങ്ങനെ പറ്റുന്നു ഇങ്ങനെ എഴുതാന്‍? ബെന്ജോണ്‍സണെപ്പോലെ ഡ്രഗ്ഗടിച്ചിട്ടാ?
ഗിരി തന്നെ ഈ മാസത്തെ കഥാപാത്രം ഓഫ് ദ മന്ത്!

തറവാടി said...

എന്താ വിശാലാ പറയുക....കലക്കി..

സ്നേഹിതന്‍ said...

"ഇവിടെയൊരുത്തന്‍ ആറ്റുനോറ്റ് പൊറോട്ട തീറ്റയില്‍ സ്വന്തം റെക്കോഡ് തിരുത്താന്‍ മൊഹിച്ച് വേണ്ട ദഹനരസവും ഓര്‍ഡര്‍ ചെയ്തോണ്ടിരിക്കുമ്പോള്‍..."

'പൊറോട്ട' പുരാണം കലക്കി !

Devasuran said...
This post has been removed by a blog administrator.
Devasuran said...
This post has been removed by a blog administrator.
Devasuran said...

njan puthiya aala..
ente kayyil varamozhi undu...
ee malayalam engane post cheyyumm?..
ithinakath paste cheythittu sariyakunnilla.. Help
Vishaletta????

RR said...

പതിവു പോലെ തന്നെ മനോഹരം. കലക്കി പൊളിച്ചു, :) കാണാന്‍ താമസിച്ചു പോയി എന്നൊരു വിഷമമേ ഉള്ളൂ...

qw_er_ty

പുള്ളി said...

discovery travel & living ചാനലില്‍ വരുന്ന പാചക പരിപാടികളൊക്കെ കണ്ട്‌` നളന്‍ ആവേശിച്ച്‌ ഇടക്കു കടയില്‍ പോയി ഇതു വരെ വാങ്ങാത്ത സാധനങ്ങള്‍ ഒക്കെ വാങ്ങി പുഴുങ്ങിയും, വറുത്തും, vineഇല്‍ വേവിച്ചും ഒക്കെ മഹ പരാജയ്ങ്ങള്‍ ഏറ്റു വാങ്ങിയ എനിക്കു ഗിരിയുടെ അപ്പൊഴത്തെ അവസ്ഥ ശരിക്കും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്‌!
പുരാണം പതിവുപോലെ കസറുന്നു...

അരവിന്ദ് :: aravind said...

എന്തോര് പോസ്റ്റാണിത് എന്റെ വിയെമ്മെ!! ചിരിച്ച് ഊപ്പാടെളക്യല്ലോ! പ്രത്യേകിച്ച് ഗിരി മാവ് കുഴക്കുമ്പോള്‍ അടുത്തുള്ള ആ ഇരിപ്പ് മനസ്സിലോര്‍ത്ത്....:-))

ക്ലൈമാക്സ് ഞാന്‍ കരുതി വിയെമ്മിനെക്കൊണ്ട് പൊറോട്ടക്ക് മാവ് കുഴപ്പിച്ച്, വിയെമ്മിന്റെ കൈകള്‍ ഒരു പൊറോട്ട പിഞ്ചാനുള്ള ശക്തിപോലുമില്ലാത്ത അവസ്ഥയിലാക്കുമെന്ന്! :-) പ്രതീക്ഷിക്കാത്തത് സംഭവിച്ചതിനാല്‍ കൂടുതല്‍ ആസ്വദിക്കാന്‍ പറ്റി!

'കടേന്ന് വാങ്ങിയാലും കൊള്ളം വീട്ടിലുണ്ടാക്കിയാലും കൊള്ളാം; ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങണ നേരത്തേക്ക്‌ നമുക്ക്‌ കഴിക്കാന്‍ കിട്ടണം'...
വീണ്ടും എണ്ണം കൂടുമല്ലോ എന്നാലോചിച്ചപ്പോള്‍, വെള്ളം കൂടിയതില്‍ സത്യത്തില്‍ എനിക്ക് ഉള്ളിന്റെയുള്ളില്‍ ഉള്‍പുളകമുണ്ടായത് ഞാന്‍ നോട്ട് ചെയ്തു. (അതെനിക്കും ഇടക്കിടക്ക് ഉണ്ടാവുന്ന ഒരു പുളകമാണ്.)

സൂപ്പര്‍ സൂപ്പര്‍..പതിവുപോലെ സൂപ്പര്‍! :-))

bodhappayi said...

വിശാല്‍ജി.. തകര്‍ത്തു... :)

സൂര്യോദയം said...

പൊറോട്ടയും ബീഫും എന്റെയും വീക്നസ്‌ ആണേ... ഇപ്പൊ താങ്കളുടെ ബ്ലോഗും...

ബിന്ദു said...

എന്നിട്ടവസാനം അന്നെന്തു കഴിച്ചു? ഇപ്പോഴും പൊറോട്ടകൊതി ഉണ്ടോ? :)

Adithyan said...

ഗുരോ, അല്‍പ്പം താമസിച്ചു.

പൊറോട്ട പുരാണം കലക്കി :)

neermathalam said...

vishaletta...

Eni ethu polethe katha ezhuthiyaaal..enikku vattanannu..malayalam vayikkan ariyatta..co-cubies parayum
pinne kalyanam alochikkubboo payyan kollavoonu vilichu chodikkumboo..avar enikku vattanennu parangal athum gopi..
project manager eee chiri kandittu..kazhutinu pidichal jyoliyum gopi..
made a decision i will read yur blog only when i am alone..

Class humour.. !!!!! jhan chirichu..chattu povum..
aa dahana rasam order cheythathu..kalakalakki...

വക്കാരിമഷ്‌ടാ said...

കിടിലന്‍ ഗുരോ!
സൂപ്പര്‍!!!

Mukalile Kaleshu vaachakam katteduthathu Panchayathil ottikkaan maathram.

VaishaaliManasaka, thakarthu. Aadyame commentathathu kaaranam anubhavikkunnu.

Oru Mozhiyilla,
Vara Mozhiyilla,
Athu Mathi enna paattu pole Mozhiyumilla, thozhiyumilla.

Savari Giggiri viyarappokke thudachu (angine uppu koodi poyi) Poruvattaykku kuzhakkunna scene aalochichu chirichu chiruchu...

Ethrayum pettennu veettil chennittu oru Malayala commentadi nadathanam.

മുല്ലപ്പൂ || Mullappoo said...

പൊറോട്ട പുരാണം കോള്ളാം
ഫിനിഷിങ് പൊയിന്റു , മാവില്‍ ഇത്തിരി ഭാവന ചേര്‍ത്തു, ഒന്നു കൂടി നന്നാക്കാമായിരുന്നൊ?

വാവക്കാടന്‍ said...

എന്തിനും ഏതിനും വാവക്കാടന്റെ അനുഗ്രഹം ഉണ്ടെന്ന് മനസ്സില്‍ കരുതുക. എല്ലാം നന്നായി വരും...

ഡെയ്‌ന്‍::Deign said...

യെടേയ് വക്കാര്യേ...
വിശാലന്റെ പോസ്റ്റിന്‌ മലയാളം കമന്റിടാന്‍ വീട്ടിലോട്ട് ചെന്നിട്ട് വേണമെന്നോ???
ഇതൊക്കെ പിന്നെ എന്നാത്തിനാ ഒണ്ടാക്കി വച്ചിരിക്കുന്നെ?

വിശാലോ,
പൊറോട്ടേം ബീഫും പെരുക്കാന്‍ ഇളമുറക്കാരുടെ കയ്യീന്ന് പിരിവ് നടത്തിയ ഗതകാല കലാലയ സ്മരണകള്‍.... ദാണ്ടെ ഇപ്പഴും നാവില്‍ വെള്ളമൂറുന്നു...

ചക്കര said...

ഞാന്‍ പുതിയ ആളാണ്..പുരാണം മുഴുവന്‍ വയിച്ചു..സന്തോഷം ആയി..കൊടകര വഴി പൊകുമ്പോള്‍ തീര്‍ച്ച്യായും ഇവരെയൊക്കെ വഴിയരികില്‍ എവിടെയെങ്കിലും കാണുമെന്നു പ്രതീക്ഷിക്കും. publish ചെയ്ത്കൊള്ളു അല്ലെങ്കില്‍ ഒരു കമന്റില്‍ കണ്ടപൊലെ “മണ്ണും ചാരി നിന്നവന്‍...”മാത്രുഭൂമിയില്‍ ഒരു ആര്‍ട്ടിക്കിള്‍ വന്നതോ‍ടെ പുരാണം ആകെ ഫയിമസ് ആയി.. ഞാനും അതു കണ്ട് അന്വെഷിച്ച് വന്നതാണ്..

സ്തമക്കാരം said...

കൊടകരപുരാണക്കാരാ.... താങ്കളാണെന്റെ പ്രചോദകന്‍ - ഞാനൊരു ബ്ലോഗ്‌ തുടങ്ങി പേര്‌- മലയാളന്‍

കുമ്പിഡി said...
This post has been removed by a blog administrator.
കുമ്പിഡി said...

മറ്റൊരു കിടിലന്‍ പീസ്‌ ഫ്രം ദി വികെന്‍ ഓഫ് ബൂലോഗം!!!
ഗുരുവേ കുമ്പിടുന്നേ....

ദിവ (diva) said...

വിശാലമനസ്സേ,

ഇക്കണ്ട ആളുകള് മുഴുവനും വിശാലന്റെ പോസ്റ്റ് വായിച്ച് നല്ല അഭിപ്രായം പറയണത്, മുന്‍-വിധി കൊണ്ടാണ് എന്ന് ഒരു ധാരണ കുറച്ച് മാസം മുന്‍പ് വരെ എനിക്ക് ഉണ്ടായിരുന്നു... ഇപ്പോള്‍ ഞാനും തിരിച്ചറിയുന്നു... ഒരു തെറ്റിദ്ധാരണയുമില്ല, വിശാലമനസ്സിന്റെ ഹ്യൂമര്‍ സെന്‍സ് അപാരം തന്നെയാണ്. അത് കൊണ്ട് തന്നെയാണ് വിശാലന്‍ ഭായി ഈ ഉയരങ്ങളിലെത്തിയത്. തികച്ചും അര്‍ഹമായ സ്ഥാനം.

പണ്ട് വളരെ പണ്ട് ‘സമകാലീനര്‍‘ എന്ന് ഒരു പൊട്ടച്ചെറുകഥ ഞാന്‍ എഴുതിയിട്ടുണ്ട്. അതിന്റെ ആശയം അടിസ്ഥാനമാക്കി പറയട്ടെ... വിശാലന്‍ ഭായിയുടെ പോസ്റ്റുകള്‍ ഇറങ്ങുന്ന ഈ കാലത്ത് അതൊക്കെ, ചൂടോടെ അതിന്റെ മുഴുവന്‍ സ്പിരിറ്റില്‍ വായിക്കാന്‍ പറ്റുന്നു എന്നത് ഒരു ഭാഗ്യം തന്നെയാണ്. വെറുതെ പറയുന്നതല്ല. രാത്രി ഒന്നേ കാലിന് എണീറ്റിരുന്ന് വിടുവാ പറയേണ്ട കാര്യമുണ്ടോ...

നാലഞ്ച് പ്രയോഗങ്ങള്‍ ഞാന്‍ ക്വോട്ടുന്നു. എന്റ്റെ ഫേവറൈറ്റ് ഏറ്റവും താഴത്തെയാണ്. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

'ബസ്‌ കൂലിയും കളഞ്ഞ്‌ വീട്ടിപ്പോയിട്ട്‌ അവിടെ എന്നാ മല മറിക്കാനാ“

“ബാക്കി സ്പേയ്സ്‌ ചിക്കന്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം“

“ടൌണിലെ ഒരു കടയില്‍ നിന്ന് വാങ്ങാം എന്നൊക്കെ പറയുന്നത്‌ കേട്ടു, ഞാന്‍ ശ്രദ്ധിക്കാനൊന്നും പോയില്ലെങ്കിലും“

“പിന്നേ. അമ്മേടെ പൊറോട്ട സൂപ്പറല്ലേ! ഞങ്ങടോടെ ആഴ്‌ചേല്‌ അഴ്ചേല്‌ ഉണ്ടാക്കും. കുഴക്കുന്നതും വീശിപരത്തുന്നതും ഞാനാ“

“വിനാശകാലേ വിപരീത വിസ്